
ഒരു ദിവസത്തെ ഷോപ്പിങ്ങിനായി എത്ര രൂപ വരെ ചിലവഴിക്കാൻ നിങ്ങൾ തയ്യാറാകും? ഉത്തരം എത്രയായാലും ദുബായ് സ്വദേശിനിയായ ഈ യുവതിയോളം വരില്ല ആരും. കാരണം ഒരു ദിവസത്തെ ഷോപ്പിങ്ങിനായി ഇവർ ചിലവഴിക്കുന്നത് ആയിരവും പതിനായിരവും ഒന്നുമല്ല, 70 ലക്ഷത്തോളം രൂപയാണ്. ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ദുബായിൽ താമസിക്കുന്ന സൗദി എന്ന സ്ത്രീയാണ് ഷോപ്പിങ്ങിനായി ഓരോ പ്രാവശ്യവും ലക്ഷങ്ങൾ ചിലവഴിക്കുന്നത്. ഭർത്താവിൻറെ പണം ചെലവഴിക്കുന്നതാണത്രേ ഇവരുടെ പ്രധാന ഹോബി.
ദുബായിൽ ബിസിനസ്മാനായ ജമാലാണ് ഇവരുടെ ഭർത്താവ്. ഭർത്താവിൻറെ കൂടി സമ്മതത്തോടെയാണ് ഇവർ ഓരോ പ്രാവശ്യവും ഇത്രയും തുക ഷോപ്പിങ്ങിനായി ചിലവഴിക്കുന്നത്. ഭർത്താവിൻറെ മാനസികാവസ്ഥയെ ആശ്രയിച്ച് £3,600 മുതൽ £72,000 വരെ ഓരോ ഷോപ്പിങ്ങിനായും ചെലവഴിക്കാറുണ്ട് എന്നാണ് ഇവർ പറയുന്നത്. കൂടാതെ തന്റെ പ്രിയപ്പെട്ട ഡിസൈനർ ഡിയോറാണെന്നും ഭർത്താവിന്റെത് ഹെർമിസാണെന്നും ഡെയിലി സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ അവർ കൂട്ടിച്ചേർത്തു.
തൻറെ ആഡംബര ഷോപ്പിങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇവർ പതിവായി പോസ്റ്റ് ചെയ്യാറുണ്ട്. ആഡംബര വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും ആക്സസറീസിനും പുറമേ ആഡംബര വാഹനങ്ങളുടെ വലിയ ശേഖരവും ഇവർക്കുണ്ട്. ഷോപ്പിങ്ങിനു പുറമേ ലക്ഷങ്ങൾ ചിലവഴിച്ചുള്ള വിനോദയാത്രകളും ഇവരുടെ പതിവാണ്. ലോകത്തിലെ പല രാജ്യങ്ങളിലും യാത്ര ചെയ്തിട്ടുള്ള അവർ ഓരോ യാത്രയിലും 14-15 ലക്ഷം രൂപ ചെലവിടുന്നു. മാലിദ്വീപിലേക്കുള്ള സൗദിയുടെ സമീപകാല യാത്രകളിലൊന്നിന് 12.78 ലക്ഷം രൂപ ചിലവായി.
സൗദി ജനിച്ചത് സസെക്സിലാണ്, അവളുടെ ഭർത്താവ് ജമാൽ സൗദി അറേബ്യയിലും. ദുബായിലെ ഒരു യൂണിവേഴ്‌സിറ്റിയിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്, നാല് വിവാഹങ്ങൾക്ക് ശേഷമാണ് ഇരുവരും വിവാഹിതരായത്. രണ്ട് വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞ്.