മുഖത്ത് 18 ടാറ്റൂ, ആകെ ടാറ്റൂവിന് വേണ്ടി ചെലവഴിച്ചത് 20 ലക്ഷം; അപമാനിക്കുന്നവരോട് യുവതിക്ക് പറയാനുള്ളത്

Published : Apr 05, 2023, 01:04 PM IST
മുഖത്ത് 18 ടാറ്റൂ, ആകെ ടാറ്റൂവിന് വേണ്ടി ചെലവഴിച്ചത് 20 ലക്ഷം; അപമാനിക്കുന്നവരോട് യുവതിക്ക് പറയാനുള്ളത്

Synopsis

താൻ ഒരുപാട് അനുഭവിച്ചിട്ടാണ് ജീവിതത്തിൽ മുന്നോട്ട് വന്നത്. അങ്ങനെ തന്നെത്തന്നെ സ്നേഹിക്കാൻ ആരംഭിക്കുകയായിരുന്നു, അതിന്റെ ഭാ​ഗമായിട്ടാണ് ഈ ടാറ്റൂവും എന്നും ഹാർലി പറയുന്നു.

ലക്ഷങ്ങൾ ചിലവഴിച്ച് ശരീരത്തിൽ ടാറ്റൂ ചെയ്യുന്നവർ ഇന്ന് പുതിയ കാര്യമല്ല. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിൽ അനേകം പേർ ഇന്ന് അങ്ങനെ ചെയ്യുന്നുണ്ട്. എന്നാൽ, അത് ചിലപ്പോൾ പ്രതീക്ഷിച്ച ഫലം ചെയ്യണം എന്നില്ല. പലരും ദേഹം നിറയെ ടാറ്റൂ ചെയ്യുന്നതിന് പരിഹസിക്കപ്പെടാറും വിമർശിക്കപ്പെടാറും ഒക്കെ ഉണ്ട്. ഈ യുവതിയും അത് തന്നെയാണ് അഭിമുഖീകരിക്കുന്നത്. 

ഇരുപത് ലക്ഷത്തിന് മുകളിൽ ചിലവഴിച്ചാണ് യുവതി തന്റെ മുഖത്തും ശരീരത്തിലും ടാറ്റൂ ചെയ്തത്. ഹാർലി ബെർഗ്ലണ്ട് എന്ന 24 -കാരിയുടെ മുഖത്ത് നിലവിൽ 18 ടാറ്റൂവാണ് ഉള്ളത്. അതിൽ നെറ്റിയിലും കവിളത്തും എല്ലാം ടാറ്റൂ ഉണ്ട്. ഇൻസ്റ്റ​ഗ്രാമിൽ ഹാർലിക്ക് 15000 -ത്തിന് മുകളിൽ ഫോളോവർമാരാണ് ഉള്ളത്. ഹാർലി പറയുന്നത് ദിവസവും ഒരുപാട് ഹേറ്റ് കമന്റുകളാണ് തനിക്ക് ഇൻസ്റ്റ​ഗ്രാമിൽ കിട്ടുന്നത് എന്നാണ്. 

സുന്ദരി ആയിരുന്നൊരു പെൺകുട്ടി മൊത്തം ടാറ്റൂ ചെയ്ത് ആ സൗന്ദര്യമെല്ലാം നശിപ്പിച്ചു എന്നാണ് മിക്കവരും കമന്റ് ചെയ്യുന്നത്. എന്നാൽ, ഹാർലിക്ക് പറയാനുള്ളത് മറ്റൊരു കാര്യമാണ്. തനിക്ക് ടാറ്റൂ ഇഷ്ടമാണ്. താൻ വളരെ ഹാപ്പിയും ആണ് ഈ ടാറ്റൂവിൽ എന്നാണ് അവൾ പറയുന്നത്. 

താൻ ഒരുപാട് അനുഭവിച്ചിട്ടാണ് ജീവിതത്തിൽ മുന്നോട്ട് വന്നത്. അങ്ങനെ തന്നെത്തന്നെ സ്നേഹിക്കാൻ ആരംഭിക്കുകയായിരുന്നു, അതിന്റെ ഭാ​ഗമായിട്ടാണ് ഈ ടാറ്റൂവും എന്നും ഹാർലി പറയുന്നു. സ്കൂളിൽ നിന്നും താൻ മറ്റ് കുട്ടികളാൽ അ​വ​ഗണിക്കപ്പെട്ടിരുന്നു, ബുള്ളി ചെയ്യപ്പെട്ടിരുന്നു. അതിനാൽ പത്തോ പന്ത്രണ്ടോ വയസുള്ളപ്പോൾ തന്നെ സ്വന്തം ഇഷ്ടമെന്താണോ അതുപോലെ ജീവിക്കാൻ ആരംഭിച്ചിരുന്നു എന്നും അവൾ പറയുന്നു. 

സ്വീഡനിൽ നിന്നുള്ള ഒരു ചാരിറ്റി ഷോപ്പിൽ വളണ്ടിയറായി ജോലി നോക്കുകയാണ് ഹാർലി. ജീവിതത്തിൽ തന്നെ അപമാനിച്ചവരോട് നന്ദി ഉണ്ട് എന്നും അവരാണ് തന്നെ കരുത്തുറ്റവളാക്കിയത് എന്നും അവൾ പറയുന്നു. ഏതായാലും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഹാർലി തന്റെ ലുക്കിൽ ഹാപ്പിയാണ്.  

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ