വ്യായാമത്തിനിടയിൽ ജിം ഉപകരണത്തിൽ തലകീഴായ് കുടുങ്ങി സ്ത്രീ; തുണയായത് സ്മാർട്ട് വാച്ച്

Published : Sep 05, 2022, 02:15 PM IST
വ്യായാമത്തിനിടയിൽ ജിം ഉപകരണത്തിൽ തലകീഴായ് കുടുങ്ങി സ്ത്രീ; തുണയായത് സ്മാർട്ട് വാച്ച്

Synopsis

പുലർച്ചെ മൂന്നു മണിക്കാണ് ക്രിസ്റ്റിൻ ജിമ്മിൽ വ്യായാമം ചെയ്യാനെത്തിയത്. ഈ സമയം ജിമ്മിൽ ക്രിസ്റ്റിനെ കൂടാതെ മറ്റൊരാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്രിസ്റ്റിൻ വ്യായാമം ആരംഭിച്ചു.

അബദ്ധങ്ങൾ പലവിധത്തിലാണ് ഓരോ ദിവസവും സംഭവിക്കുന്നത്. ചിലത് കേട്ടാൽ നമുക്ക് തോന്നിപ്പോകും ങേ, ഇതൊക്കെ ഉള്ളത് തന്നെയാണോ എന്ന്. അത്തരത്തിൽ തോന്നിപ്പോകുന്ന ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്. ടിക് ടോക്കിൽ ക്രിസ്റ്റിൻ ഫോൾഡ്സ് എന്ന ഉപയോക്താവ് അപ് ലോഡ് ചെയ്ത ഒരു വീഡിയോയാണ് ഇത്. ഒഹായോയിൽ നിന്നുള്ള ഒരു സ്ത്രീ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ ഇൻവേർഷൻ ടേബിളിൽ കുടുങ്ങി പോകുന്നതാണ് സംഭവം. അവിടെ നിന്നും രക്ഷപ്പെടാൻ അവർ കാട്ടുന്ന പരാക്രാമങ്ങളാണ് വീഡിയോയിൽ. ഇതു കാണുമ്പോൾ ചിലപ്പോൾ നമുക്ക് ചിരി വന്നേക്കാം. എന്നാൽ ആ നിമിഷത്തിൽ ആ സ്ത്രീ അനുഭവിച്ചിട്ടുണ്ടാകുക ചില്ലറ ടെൻഷൻ ഒന്നുമായിരിക്കില്ലന്ന് തീർച്ച

വീഡിയോ ടിക് ടോകിലൂടെ പങ്കിട്ട  ക്രിസ്റ്റിൻ ഫോൾഡ്സ് തന്നെയാണ് ആ ദൗർഭാഗ്യകരമായ സംഭവത്തിലൂടെ കടന്നു പോകേണ്ടി വന്ന സ്ത്രീ. പുലർച്ചെ മൂന്നു മണിക്കാണ് ക്രിസ്റ്റിൻ ജിമ്മിൽ വ്യായാമം ചെയ്യാനെത്തിയത്. ഈ സമയം ജിമ്മിൽ ക്രിസ്റ്റിനെ കൂടാതെ മറ്റൊരാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്രിസ്റ്റിൻ വ്യായാമം ആരംഭിച്ചു. ശരീരത്തെ തലകീഴായി നിർത്തുകയും നട്ടെല്ല് നീട്ടാനും നടുവേദന ഒഴിവാക്കാനും സഹായിക്കുന്ന ഇൻവേർഷൻ ടേബിളിലാണ് അവൾ വ്യായാമം ആരംഭിച്ചത്. പക്ഷെ, ദൗർഭാഗ്യകരമെന്ന് പറയട്ടെ വ്യായാമം ആരംഭിച്ച് അൽപ്പ സമയം കഴിഞ്ഞപ്പോൾ അവർ അതിൽ കുടുങ്ങി പോയി. തലകീഴായി തൂങ്ങിക്കിടന്ന ക്രിസ്റ്റിന് തന്റെ ശരീരം ചലിപ്പിക്കാൻ സാധിക്കാതെ വന്നു. അവൾ ഉടൻ തന്നെ സഹായത്തിനായി ജിമ്മിൽ ഉണ്ടായിരുന്നു മറ്റെ വ്യക്തിയെ വിളിച്ചു. പക്ഷെ ജിമ്മിൽ ഉച്ചത്തിൽ പാട്ട് വെച്ചിരുന്നതിനാൽ നിരവധി തവണ വിളിച്ചിട്ടും മറ്റെ വ്യക്തി അത് ശ്രദ്ധിച്ചില്ല. 

അങ്ങനെ ആറു മിനിറ്റോളം അനങ്ങാനാകാതെ തലകീഴായ് കിടന്ന ക്രിസ്റ്റിൻ ഒടുവിൽ രണ്ടും കൽപ്പിച്ച് തന്റെ സ്മാർട്ട് വാച്ച് ഉപയോഗിച്ച് 911 എന്ന എമർജൻസി നമ്പറിൽ വിളിച്ചു. തന്നെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു. ഏതായാലും ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി ക്രിസ്റ്റിനെ രക്ഷിച്ചു. 

PREV
Read more Articles on
click me!

Recommended Stories

വെറും 6 മാസം ജോലി ചെയ്താൽ 1.3 കോടി ശമ്പളം വാങ്ങാം, ഇതാണാ ജോലി, സ്വീകരിക്കണോ, സംശയം പങ്കുവച്ച് യുവാവ്
മദ്യപിച്ചു സൈക്കിളോടിച്ചു, 900 -ത്തോളം പേരുടെ കാർ ഡ്രൈവിം​ഗ് ലൈസൻസ് റദ്ദാക്കി, ജപ്പാനിൽ പുതിയ നിയമം ശക്തമാകുന്നു