അവിശ്വസനീയം! സ്വപ്നത്തിൽ കണ്ട നമ്പറുള്ള ലോട്ടറി ടിക്കറ്റെടുത്തു, യുവതിയെ തേടിയെത്തിയ ഭാ​ഗ്യം

Published : Jan 10, 2025, 10:27 PM IST
അവിശ്വസനീയം! സ്വപ്നത്തിൽ കണ്ട നമ്പറുള്ള ലോട്ടറി ടിക്കറ്റെടുത്തു, യുവതിയെ തേടിയെത്തിയ ഭാ​ഗ്യം

Synopsis

ആ നമ്പറുകൾ യുവതിയെ ചതിച്ചില്ല. അവർക്ക് $50,000 (ഏകദേശം 43 ലക്ഷം രൂപ) സമ്മാനം നേടിക്കൊടുത്തു. എന്നാൽ, ഇവരുടെ ഭർത്താവിന് പോലും ഇക്കാര്യം വിശ്വസിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.

ലോട്ടറിയടിക്കുക എന്നത് ഏറ്റവും വലിയ ഭാ​ഗ്യങ്ങളിൽ ഒന്നായിട്ടാണ് നാം കണക്കാക്കുന്നത്. എന്നാൽ, ആ ഭാ​ഗ്യം അങ്ങനെ എല്ലാവർക്കും കിട്ടണം എന്നില്ല. എന്തായാലും, ആ ഭാ​ഗ്യം കിട്ടിയ ഒരാളാണ് മേരിലാൻഡിലെ പ്രിൻസ് ജോർജ്ജ് കൗണ്ടിയിൽ നിന്നുള്ള ഈ യുവതി. എന്നാൽ, സമ്മാനമടിച്ച നമ്പർ എങ്ങനെയാണ് യുവതി തെരഞ്ഞെടുത്തത് എന്ന കാര്യമാണ് ഇപ്പോൾ ആളുകളെ അമ്പരപ്പിക്കുന്നത്. 

താൻ ലോട്ടറി ടിക്കറ്റ് എടുക്കുന്നതിന് മുമ്പ് കണ്ട സ്വപ്നത്തിലെ നമ്പറുള്ള ടിക്കറ്റാണ് തിരഞ്ഞെടുത്തത് എന്നും ആ ടിക്കറ്റിനാണ് തനിക്ക് സമ്മാനം അടിച്ചതെന്നും യുവതി പറയുന്നു. ഒക്‌സൺ ഹിൽ സിപ്പ് ഇൻ മാർട്ടിൽ നിന്ന് 9-9-0-0-0 എന്ന നമ്പറുകളുള്ള ടിക്കറ്റാണ് യുവതി വാങ്ങിയത്. യുവതിയുടെയും ഭർത്താവിന്റെയും പേരുകൾ വെളിപ്പെടുത്തിയിട്ടില്ല.

തങ്ങൾ അന്ന് ഒരുപാട് വൈകിയിരുന്നു, എങ്കിലും ലോട്ടറി എടുക്കണമെന്നും സ്വപ്നത്തിൽ താൻ കണ്ട അതേ നമ്പർ എടുക്കണമെന്നും തനിക്ക് നിർബന്ധമുണ്ടായിരുന്നു, അങ്ങനെയാണ് ആ നമ്പറിലുള്ള ടിക്കറ്റ് തെരഞ്ഞെടുത്തത് എന്നും യുവതി പറയുന്നു. 

ആ നമ്പറുകൾ യുവതിയെ ചതിച്ചില്ല. അവർക്ക് $50,000 (ഏകദേശം 43 ലക്ഷം രൂപ) സമ്മാനം നേടിക്കൊടുത്തു. എന്നാൽ, ഇവരുടെ ഭർത്താവിന് പോലും ഇക്കാര്യം വിശ്വസിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അവൾ പറഞ്ഞപ്പോൾ താൻ വിശ്വസിച്ചില്ല. എന്നാൽ, ആ നമ്പറുകൾ തങ്ങൾക്ക് സമ്മാനം നേടിത്തന്നു എന്നാണ് ഭർത്താവ് പറയുന്നത്. 

എന്നാൽ, ആ സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണം എന്ന് ഇവർ തീരുമാനിച്ചിട്ടില്ല. അവൾക്കിഷ്ടപ്പെട്ട എന്തും എന്നാണ് യുവതിയുടെ ഭർത്താവ് പറയുന്നത്. എന്നാൽ, കൊച്ചുമക്കൾക്ക് കുറച്ചധികം ക്രിസ്മസ് സമ്മാനങ്ങൾ നൽകിയിട്ടുണ്ട് എന്നും ഇവർ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ