മാലിന്യം പെറുക്കിയാണ് ജീവിക്കുന്നത്, ഇം​ഗ്ലീഷ് സംസാരിക്കുന്നത് കേട്ടാൽ ഞെട്ടിപ്പോകും!

Published : Aug 16, 2021, 12:05 PM ISTUpdated : Aug 16, 2021, 12:11 PM IST
മാലിന്യം പെറുക്കിയാണ് ജീവിക്കുന്നത്, ഇം​ഗ്ലീഷ് സംസാരിക്കുന്നത് കേട്ടാൽ ഞെട്ടിപ്പോകും!

Synopsis

വീഡിയോ വൈറലായ ശേഷം, ഓൺലൈനിൽ ധാരാളം ആളുകൾ അവരെ പ്രശംസിക്കുകയുണ്ടായി. ഞായറാഴ്ചകളിൽ ഹോളി ഗോസ്റ്റ് പള്ളിയിൽ അവരെ സ്ഥിരമായി കാണാറുണ്ടെന്ന് ചിലർ വെളിപ്പെടുത്തി.  

രൂപം കണ്ട് ആളുകളെ വിലയിരുത്തരുതെന്ന് നമ്മൾ പൊതുവെ പറയും. ബാംഗ്ലൂരിലെ സദാശിവനഗറിലെ മാലിന്യം പെറുക്കുന്ന ഒരു സ്ത്രീയെ കണ്ടാൽ അത് അക്ഷരം പ്രതി ശരിയാണെന്ന് തോന്നും. സിസിലിയ മാർഗരറ്റ് ലോറൻസ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആ സ്ത്രീയുടെ വീഡിയോകളാണ് ഇപ്പോൾ ഓൺലൈനിൽ വൈറലാകുന്നത്. തെരുവോരത്ത് മറ്റുള്ളവർ ഉപേക്ഷിക്കുന്ന സാധനങ്ങൾ പെറുക്കി ജീവിക്കുന്ന അവർ അനായാസമായ ഇംഗ്ലീഷ് സംസാരിക്കുന്നതാണ് വീഡിയോയിൽ. പഴകി നരച്ച വസ്ത്രങ്ങളും, തോളിൽ ഒരു ചാക്കുമായി ആക്രിപെറുക്കാൻ നടക്കുന്ന അവരെ കണ്ടാൽ ആരും വിശ്വസിക്കില്ല അവർ ഇത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കുമെന്ന്. ഇത് ആളുകളെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തുന്നത്.

ഇങ്ങനെ അനായാസമായി ഇംഗ്ലീഷ് പറയാനുള്ള കാരണവും അവർ തന്നെ പറയുന്നു. താൻ ഏഴ് വർഷത്തോളം ജപ്പാനിൽ ജീവിച്ചതാണ് എന്നാണ് അവർ അവകാശപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷയിൽ ഗാനങ്ങൾ ആലപിക്കുന്നതിനിടയിൽ അവർ സംഭാഷണത്തിൽ മുഴുകുന്നു. ഇത് മാത്രമല്ല, അവർ ഒരു പബ്ലിക് ആർട്ട് പ്രൊജക്റ്റിന്റെ ഭാഗമായി ഒരു മോഡലായി പ്രവർത്തിച്ചിട്ടുണ്ട്. എന്തിനേറെ അവർക്ക് വേണ്ടി ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് വരെയുണ്ട്. എന്നിരുന്നാലും പേജിന്റെ ഉടമ അവരല്ല.

വീഡിയോ വൈറലായ ശേഷം, ഓൺലൈനിൽ ധാരാളം ആളുകൾ അവരെ പ്രശംസിക്കുകയുണ്ടായി. ഞായറാഴ്ചകളിൽ ഹോളി ഗോസ്റ്റ് പള്ളിയിൽ അവരെ സ്ഥിരമായി കാണാറുണ്ടെന്ന് ചിലർ വെളിപ്പെടുത്തി.  വീഡിയോകൾ പങ്കുവെച്ച സ്ത്രീ പറയുന്നത് അവർ കാണുമ്പോൾ സിസിലിയ റോഡിൽ പ്ലാസ്റ്റിക് ശേഖരിക്കുകയായിരുന്നുവെന്നാണ്. എന്ത് ചെയ്യുന്നെന്ന് ചോദിച്ചപ്പോൾ ഉപജീവനത്തിനായി പള്ളി തൂത്തുവാരുകയും പ്ലാസ്റ്റിക് വിൽക്കുകയും ചെയ്യുന്നുവെന്ന് സിസിലിയ പറഞ്ഞു. ഈ പ്രായത്തിലും പാട്ട പെറുക്കി ജീവിക്കാൻ കഷ്ടപ്പെടുന്ന ആ വൃദ്ധയെ സഹായിക്കാൻ പലരും ഇപ്പോൾ മുന്നോട്ട് വരുന്നു.  

PREV
click me!

Recommended Stories

കാച്ചിൽ; വലിയ മുതൽമുടക്കില്ല, വിളവും കുടുതൽ
നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി, പിന്നാലെ എഐയെ വിവാഹം ചെയ്ത് യുവതി; പങ്കാളിക്ക് മുന്‍വിധികളില്ലെന്ന് വെളിപ്പെടുത്തൽ