
വിദ്വേഷമാണ് ചുറ്റും. കുടിയേറ്റക്കാരോട്, മറ്റ് മത വിശ്വാസികളോട്... പരസ്പരം വിശ്വാസവും ബഹുമാനവും വളർത്തേണ്ടതിന് പകരം വിദ്വേഷമാണ് ഏങ്ങും. സ്വന്തം ആശയധാരയോട്, വിശ്വാസത്തോട് ഒത്തുപോകാത്തവരോട് രാജ്യം വിടാനാണ് ആദ്യം നിർദ്ദേശിക്കുന്നത്. ട്രംപിന്‍റെ രണ്ടാം വരവോടെ യുഎസിലും കുടിയേറ്റക്കാരോടുള്ള വിദ്വേഷം വളരുകയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇന്ത്യ അടക്കമഉള്ള ഏഷ്യക്കാരോടും ആഫ്രിക്കക്കാരോടും രാജ്യം വിടാനാണ് വലതുപക്ഷ ആശയധാര പിന്‍പറ്റുന്നവര്‍ ആവശ്യപ്പെടുന്നത്.
ഏറ്റവും ഒടിവിലായി ഒരു ഹോട്ടൽ വെയിറ്റർക്ക് വിദ്വേഷ കുറിപ്പ് നല്‍കിയ യുവതിയെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഹോട്ടലില്‍ എത്തി ഭക്ഷണം കഴിച്ച ശേഷം ബില്ലിന്‍റെ പണം നല്‍കിയപ്പോൾ ടിപ്പിന് പകരം യുവതി വെറ്റർക്ക് ബില്ലില്‍ വിദ്വേഷ പരാമർശം എഴുതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ പ്രവര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. പ്രതിഷേധക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ യുവതിയുടെ കമ്പനിയെ ടാഗ് ചെയ്ത് പരാതി കുറിച്ചു. പിന്നാലെ പരാതികളുടെ പ്രളയമായി ഇതോടെ സെഞ്ച്വറി 21 എന്ന റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തില്‍ നിന്നും യുവതിയെ പിരിച്ച് വിട്ടു. ഒപ്പം യുവതിയുടെ റിയൽ ഏസ്റ്റേറ്റ് ലൈസന്‍സ് നഷ്ടപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓഹിയോയിലെ മെക്സിക്കന്‍ റെസ്റ്റോറന്‍റില്‍ ജോലി ചെയ്യുകയായിരുന്ന യുഎസ് പൌരനായ റിക്കാര്‍ഡോയ്ക്കാണ്, സ്റ്റെഫാനി ലോവിന്‍സ് എന്ന യുവതി ബില്ലില്‍ വിദ്വേഷ കുറിപ്പ് എഴുതി നല്‍കിയത്. 87 ഡോളറിന് ഭക്ഷണം കഴിച്ച ശേഷം ഇവര്‍ ടിപ്പ് നല്‍കാതെ, 'വട്ടപ്പൂജ്യം, വൃത്തിക്കെട്ടവന്‍, നിങ്ങളെ ട്രംപ് നാടുകടത്തുമെന്ന് പ്രതീക്ഷിക്കുന്നു.' എന്നായിരുന്നു സ്റ്റേഫാനി ബില്ലില്‍ എഴുതിയതെന്ന് റിക്കാര്‍ഡോ കൂട്ടിചേര്‍ക്കുന്നു. ജോലി നഷ്ടമായ സ്റ്റേഫാനിയെ സഹായിക്കാനായി ഗോഫണ്ട് എന്ന ധനസമാഹരണ ഓണ്‍ലൈന്‍ വഴി ധനസമാഹരണത്തിന് ശ്രമിച്ചെങ്കിലും സമൂഹ മാധ്യമ ഉപയോക്താക്കൾ പരാതി പറഞ്ഞത് അതും പൂട്ടിച്ചു. എന്നാല്‍ ഇതിനിടെ വിദ്വേഷത്തി് ഇരയായ റിക്കാർഡോയ്ക്ക് വേണ്ടിയും ചിലര്‍ ഗോഫണ്ടില്‍ ധനസമാഹണം ആരുംഭിച്ചു. 1,000 ഡോളര്‍ ലക്ഷ്യമിട്ട ധനസമാഹരണം 39,620 ഡോളര്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
Read More: മരിക്കാന്‍ ആഗ്രഹമില്ലാത്തവരാണോ? വരൂ, നമ്മുക്ക് പുതിയൊരു 'മത'മാകാമെന്ന് ടെക് കോടീശ്വരൻ ബ്രയാൻ ജോൺസൺ