ഒരേ ​ദിവസം തന്നെ രണ്ട് ലോട്ടറിയടിച്ചു, ഒറ്റദിവസം കൊണ്ട് മില്ല്യണയറായി സ്ത്രീ

Published : Nov 05, 2022, 10:30 AM ISTUpdated : Nov 07, 2022, 12:21 PM IST
ഒരേ ​ദിവസം തന്നെ രണ്ട് ലോട്ടറിയടിച്ചു, ഒറ്റദിവസം കൊണ്ട് മില്ല്യണയറായി സ്ത്രീ

Synopsis

എന്നാൽ, അതിലും വലുതാണ് ഇനി വരാനുള്ളത് എന്ന് സ്ത്രീക്ക് അറിയില്ലായിരുന്നു. വിജയം ആഘോഷിക്കുന്നതിന് വേണ്ടി ഡോവറിലുള്ള ടൈ​ഗർ മാർട്ടിൽ നിന്നും മൂന്ന് സീരിയസ് മണി ടിക്കറ്റ് അവരെടുത്തു. അതിലൊരു ടിക്കറ്റിലാണ് 2,49,37,514 രൂപ സ്ത്രീക്ക് ലഭിച്ചത്. 

ലോട്ടറി അടിക്കുന്നവരെ ഭാ​ഗ്യമുള്ളവർ എന്ന് പറയാറുണ്ട്. എന്നാൽ, ഒരേ സമയം തന്നെ രണ്ട് ലോട്ടറി അടിച്ചാലോ? അങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുകയാണ് അങ്ങ് അമേരിക്കയിൽ. ഒരു സ്ത്രീക്ക് അടുപ്പിച്ച് രണ്ട് ലോട്ടറി അടിച്ചു. ഒറ്റ ദിവസം കൊണ്ട് അവരൊരു മില്ല്യണയർ ആയിരിക്കുകയാണ്. 

70 -കാരിയായ സ്ത്രീക്ക് ആദ്യം ലോട്ടറി അടിച്ചത് 83,43,406 രൂപയാണ്. ആ പണം വാങ്ങി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് 2,49,37,514 രൂപ കൂടി ലോട്ടറി അടിക്കുന്നത്. ഡെൽവെയറിലെ സ്പീഡി ​ഗാസിൽ നിന്ന് വാങ്ങിയ സ്ക്രാച്ച് കാർഡിലാണ് ആദ്യം ഭാ​ഗ്യം സ്ത്രീയെ തേടിയെത്തിയത്. ഒരാഴ്ചയ്ക്ക് ശേഷം സ്ത്രീ തനിക്ക് ലോട്ടറിയിലൂടെ ലഭിച്ച തുക വാങ്ങാൻ പോയി. ആ സമയത്ത് ലോട്ടറി അധികൃതരോട് ഏഴ് വർഷമായി ഡെൽവെയർ ലോട്ടറി എടുക്കുന്നുണ്ട് എന്നും ഇപ്പോഴാണ് ഇങ്ങനെ ഭാ​ഗ്യം കടാക്ഷിച്ചത് എന്നും പറഞ്ഞുവത്രെ. 

എന്നാൽ, അതിലും വലുതാണ് ഇനി വരാനുള്ളത് എന്ന് സ്ത്രീക്ക് അറിയില്ലായിരുന്നു. വിജയം ആഘോഷിക്കുന്നതിന് വേണ്ടി ഡോവറിലുള്ള ടൈ​ഗർ മാർട്ടിൽ നിന്നും മൂന്ന് സീരിയസ് മണി ടിക്കറ്റ് അവരെടുത്തു. അതിലൊരു ടിക്കറ്റിലാണ് 2,49,37,514 രൂപ സ്ത്രീക്ക് ലഭിച്ചത്. 

സ്ത്രീക്കൊപ്പം അവരുടെ അടുത്ത സുഹൃത്ത് കൂടി ഉണ്ടായിരുന്നു. ഇരുവർക്കും സംഭവിച്ചത് എന്താണ് എന്ന് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. സുഹൃത്തും ആ പണം സ്വീകരിക്കാൻ സ്ത്രീക്കൊപ്പം എത്തി. വിവരം കേട്ട് ഉന്മാദാവസ്ഥയിലായിപ്പോയി എന്ന് സുഹൃത്ത് പറഞ്ഞു. 

ഏതായാലും ഒരേ ദിവസം തന്നെ രണ്ട് ലോട്ടറി അടിച്ച 70 -കാരിയുടെ വാർത്ത കേട്ട് ആളുകളെല്ലാം അവരുടെ ഭാ​ഗ്യത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ. 

PREV
Read more Articles on
click me!

Recommended Stories

വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിലെ വൈറൽ സ്വാമി ചിറ്റൂരിലുണ്ട്, കര്‍മ്മ നിരതനായി
മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം