അമേരിക്കയില്‍ ട്രെന്‍ഡാണോ നമ്മുടെ 'അരിസഞ്ചി'? ബസുമതി റൈസ് ബാ​ഗുമായി യുവതി സലൂണിൽ

Published : Dec 30, 2024, 12:38 PM ISTUpdated : Dec 30, 2024, 02:36 PM IST
അമേരിക്കയില്‍ ട്രെന്‍ഡാണോ നമ്മുടെ 'അരിസഞ്ചി'? ബസുമതി റൈസ് ബാ​ഗുമായി യുവതി സലൂണിൽ

Synopsis

നിരവധിപ്പേരാണ് രസകരമായ കമന്റുകൾ ഈ വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. 'ബസുമതി അരിയുടെ ബാ​ഗുണ്ടാവുമ്പോൾ ആർക്ക് വേണം ​ഗൂച്ചി ബാ​ഗ്' എന്നായിരുന്നു ഒരാളുടെ കമന്റ്.

രസകരമായ അനേകം കാഴ്ചകൾ നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ലോകത്തിന്റെ ഏത് ഭാ​ഗത്ത് നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഫാഷനുകളും ഇപ്പോൾ നമ്മുടെ കൺമുന്നിലുണ്ട്. എന്തായാലും, യുഎസ്സിൽ നിന്നുള്ള അതുപോലൊരു രസകരമായ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

അരിസഞ്ചിയുമെടുത്ത് ഇന്ന് നമ്മൾ അടുത്ത കടയിൽ വരെ പോകുന്നുണ്ടാകില്ല അല്ലേ? പകരം കുറച്ചുകൂടി നല്ല ഏതെങ്കിലും സഞ്ചി എടുക്കാനായിരിക്കും ശ്രമം. സൂപ്പർ മാർക്കറ്റിൽ അരിസഞ്ചിയുമായി പോകുമോ? എവിടെ? എന്നാൽ, അങ്ങ് യുഎസ്സിൽ ഒരു യുവതി  അങ്ങനെ ഒരു സഞ്ചിയുമെടുത്ത് സലൂണിൽ തന്നെ പോയി. ആ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാൽ, ഈ റൈസ് ബാ​ഗുകൾ അത്ര നിസ്സാരക്കാരല്ല കേട്ടോ. പല വിലയിൽ റോയൽ ബസുമതി റൈസ് ബാ​ഗുകൾ ഇന്ന് ലഭ്യമാണ്. 

ഇൻസ്റ്റാഗ്രാം യൂസറായ അമാൻഡ ജോൺ മംഗലത്തിലാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒരു യുവതി ബസുമതി റൈസ് ബാ​ഗുമായി സലൂണിൽ ചെന്നിരിക്കുകയാണ്. നല്ല മോഡേൺ ഔട്ട്ലുക്കിലാണ് യുവതിയുള്ളത്. 

'അമേരിക്കയിലെ ഇപ്പോഴത്തെ ട്രെൻഡ് എന്താണെന്ന് നിങ്ങൾ കാണണം. നിങ്ങൾക്കാവട്ടെ അത് എളുപ്പത്തിൽ ലഭിക്കും. ഈ ട്രെൻഡ് കുറഞ്ഞ വിലയ്ക്ക് തന്നെ ഇന്ത്യയിൽ എളുപ്പത്തിൽ ലഭിക്കും' എന്നും അമാൻഡ വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്. 

അമാൻഡ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ഒരു യുവതി ബസുമതി റൈസ് ബാ​ഗും തോളിലിട്ട് സലൂണിൽ നിൽക്കുന്ന ചിത്രം കാണാം. നിരവധിപ്പേരാണ് രസകരമായ കമന്റുകൾ ഈ വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. 'ബസുമതി അരിയുടെ ബാ​ഗുണ്ടാവുമ്പോൾ ആർക്ക് വേണം ​ഗൂച്ചി ബാ​ഗ്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഒടുവിൽ, ​ഗ്ലോബൽ ഫാഷനിൽ തരംഗം സൃഷ്ടിക്കാൻ ഒരു ഇന്ത്യൻ കയറ്റുമതി ഇതാ!' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ, കനത്ത മഞ്ഞുവീഴ്ച, ഡ്രൈവർ കൃത്യസമയത്ത് പുറത്തിറങ്ങി, വാഹനം നേരെ താഴേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ
ഇവരില്ലാതെ ഞാനും വരില്ല, വെള്ളപ്പൊക്കത്തിലും നായയേയും പൂച്ചയേയും കൈവിടാതെ സ്ത്രീ, അഭിനന്ദനപ്രവാഹം