അമ്പമ്പോ ഇതെന്തൊരു നാക്ക്; ലോകത്തിലെ ഏറ്റവും വീതി കൂടി നാക്കുള്ള സ്ത്രീ, ലോക റെക്കോർഡും

Published : Aug 17, 2024, 07:19 PM IST
അമ്പമ്പോ ഇതെന്തൊരു നാക്ക്; ലോകത്തിലെ ഏറ്റവും വീതി കൂടി നാക്കുള്ള സ്ത്രീ, ലോക റെക്കോർഡും

Synopsis

തനിക്ക് വലിയ നാവാണ് ഉള്ളതെന്ന് ചെറുപ്പത്തിലെ തിരിച്ചറിഞ്ഞിരുന്നു എന്നും പലപ്പോഴും വീട്ടുകാർ തന്റെ നാവിനെ ചൊല്ലി തമാശ പറഞ്ഞിരുന്നു എന്നും ബ്രിട്ടാനി പറയുന്നു.

ലോകത്തിലെ ഏറ്റവും വീതി കൂടിയ നാവുള്ള സ്ത്രീ ഏതാണ് എന്ന് അറിയുമോ? അത് യുഎസ്സിലെ ടെക്സാസിൽ നിന്നുള്ള ബ്രിട്ടാനി ലക്കായോ ആണെന്നാണ് ​ഗിന്നസ് വേൾഡ് റെക്കോർഡ് പറയുന്നത്. 

ബ്രിട്ടാനി ലക്കായോയുടെ നാവിന് 7.90 സെൻ്റീമീറ്റർ (3.11 ഇഞ്ച്) വീതിയുണ്ടത്രെ. മുകളിലെ ചുണ്ടിൻ്റെ അറ്റം മുതൽ മധ്യഭാഗം വരെ നീളം അളക്കുമ്പോൾ അവളുടെ നാവ് നീളത്തേക്കാൾ 2.5 സെ.മീ (1 ഇഞ്ച്) വീതിയുള്ളതാണ് എന്നും ​ഗിന്നസ് വേൾഡ് റെക്കോർഡ് പറയുന്നു. 10 വർഷമായി തകർക്കപ്പെടാത്ത റെക്കോർഡാണ് ഇപ്പോൾ ബ്രിട്ടാനി തകർത്തിരിക്കുന്നത്. നേരത്തെ എമിലി ഷ്ലെങ്കർ (യുഎസ്എ) ആയിരുന്നു 7.33 സെൻ്റീമീറ്റർ (2.89 ഇഞ്ച്) വീതിയുള്ള നാവോടെ ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്. 

ഒരു അറ്റോർണി ആയി ജോലി ചെയ്യുകയാണ് ബ്രിട്ടാനി. തനിക്ക് വലിയ നാവാണ് ഉള്ളതെന്ന് ചെറുപ്പത്തിലെ തിരിച്ചറിഞ്ഞിരുന്നു എന്നും പലപ്പോഴും വീട്ടുകാർ തന്റെ നാവിനെ ചൊല്ലി തമാശ പറഞ്ഞിരുന്നു എന്നും ബ്രിട്ടാനി പറയുന്നു.  എന്നാൽ, ലോകത്തിലെ എല്ലാ സ്ത്രീകളിലും വച്ച് ഏറ്റവും വീതി കൂടിയ നാവ് തന്റേതായിരിക്കും എന്ന് അവൾ കരുതിയിരുന്നില്ല. 

കൂട്ടുകാരി, എമിലി ഷ്ലെങ്കറുടെ ഒരു വീഡിയോ അയച്ചു തന്നപ്പോഴാണ് താൻ തന്റെ നാവിന്റെ വീതി അളക്കാൻ തീരുമാനിച്ചത് എന്നാണ് ബ്രിട്ടാനി പറയുന്നത്. തന്റെ നാക്കിന്റെ വീതി കാണുന്നവർ പലപ്പോഴും അമ്പരപ്പോടെയാണ് നോക്കാറുള്ളത് എന്നാണ് ബ്രിട്ടാനി പറയുന്നത്. എന്നാൽ, എല്ലാവരുടെ മുന്നിലും താൻ തന്റെ നാവിന്റെ യഥാർത്ഥ വീതി വെളിപ്പെടുത്താറില്ല എന്നും അവൾ പറയുന്നു. 

PREV
click me!

Recommended Stories

വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിലെ വൈറൽ സ്വാമി ചിറ്റൂരിലുണ്ട്, കര്‍മ്മ നിരതനായി
മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം