പൊണ്ണത്തടിയുമായി ഒരു വൂംബാറ്റ്, വ്യായാമം നിർദ്ദേശിച്ച് സോഷ്യൽ മീഡിയ...

By Web TeamFirst Published Sep 28, 2021, 2:43 PM IST
Highlights

ഏതായാലും ഇത്രയധികം തടി കൂടിയത് കൊണ്ട് തന്നെ അത് കുറയ്ക്കുന്നതിനായിട്ടുള്ള വ്യായാമങ്ങള്‍ നല്‍കുകയാണ് ഇപ്പോള്‍ വൈല്‍ഡ്‍ലൈഫ് വളന്‍റിയര്‍മാര്‍. അതിനായി വൂംബാറ്റിനെ നടത്താനും മറ്റും കൊണ്ട് പോകുന്നു. 

ചെറിയ, മാളങ്ങളുണ്ടാക്കി വസിക്കുന്ന, സസ്യഭുക്കായ ഒരു ഓസ്ട്രേലിയൻ ജീവിയാണ് വൂംബാറ്റ്. ഇപ്പോഴിതാ സാമൂഹികമാധ്യമങ്ങളില്‍ ഒരു തടിയുള്ള വൂംബാറ്റ് ചര്‍ച്ചയായിരിക്കുകയാണ്. എന്തിനേറെ പറയുന്നു, ആളുകള്‍ അതിന്‍റെ തടി കുറക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗങ്ങള്‍ വരെ നിര്‍ദ്ദേശിച്ച് തുടങ്ങി. 

Safe Haven AACE ആണ് ഒരു സ്ത്രീ കയ്യില്‍ വൂംബാറ്റുമായി നില്‍ക്കുന്ന ചിത്രം ഫേസ്‍ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഒരു സ്ത്രീ ചേർത്തു പിടിച്ചിരിക്കുന്ന റൂബി എന്ന വൂംബാറ്റിന്‍റെ വലിപ്പം 35 കിലോയാണ്. 'ഇത് ശരിക്കും വലുതാണല്ലോ' എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. മറ്റൊരാള്‍ 'ഇത് അവിശ്വസനീയമാണ്' എന്ന് പറഞ്ഞു. എന്നാല്‍, ചിലരാവട്ടെ ഇത്രയും തൂക്കമുള്ള അതിനെ ചേര്‍ത്തുപിടിച്ചിരിക്കുന്നത് എന്ത് രസമാവും എന്ന് കുറിച്ചിട്ടുണ്ട്. ഏതായാലും ഇത്രയധികം തടി കൂടിയത് കൊണ്ട് തന്നെ അത് കുറയ്ക്കുന്നതിനായിട്ടുള്ള വ്യായാമങ്ങള്‍ നല്‍കുകയാണ് ഇപ്പോള്‍ വൈല്‍ഡ്‍ലൈഫ് വളന്‍റിയര്‍മാര്‍. അതിനായി വൂംബാറ്റിനെ നടത്താനും മറ്റും കൊണ്ട് പോകുന്നു. 

ക്വീൻസ്‌ലാന്റിലെ മൗണ്ട് ലാർകോമിലെ 'സേഫ് ഹാവൻ സങ്കേത'ത്തിൽ ഒരു ക്യാപ്റ്റീവ് ബ്രീഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായി 20 -ലധികം സതേൺ ഹെയറി നോസഡ് വൂംബാറ്റുകൾ ഉണ്ട്. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഈ ജീവികളെ സർകോപ്റ്റിക് മഞ്ച് എന്ന രോഗം ബാധിക്കുന്നു, ഇത് ബാധിച്ച് 90 ശതമാനം വരെ ഇതുവരെ കൊല്ലപ്പെട്ടു. 

സാധാരണയായി വൂംബാറ്റുകളുടെ തൂക്കം 20 മുതല്‍ 32 കിലോ വരെയാണ്. വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ചില പ്രദേശങ്ങള്‍, സൗത്ത് ഓസ്ട്രേലിയ, ന്യൂ സൗത്ത് വെയില്‍സ് എന്നിവിടങ്ങളിലെല്ലാമാണ് ഇവയെ കണ്ടു

click me!