മരണത്തിനും ജീവിതത്തിനുമിടയിലെവിടെയാണ് മതം? പരസ്പരം കിഡ്നി നല്‍കി ഈ രണ്ട് കുടുംബങ്ങള്‍

By Web TeamFirst Published Mar 18, 2019, 3:31 PM IST
Highlights

ഈ രണ്ട് കുടുംബത്തിലെ സ്ത്രീകളും തങ്ങളുടെ കിഡ്നികള്‍ ദാനം ചെയ്തിരിക്കുകയാണ്. ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടിയാണ് പരസ്പരം കിഡ്നി ദാനം ചെയ്തിരിക്കുന്നത്. താനെയിലെ നദീമിന് കിഡ്നി നല്‍കിയത് ബിഹാറിലെ രാംസ്വാര്‍ത്ഥ് യാദവിന്‍റെ ഭാര്യയാണ്. രാംസ്വാര്‍ത്ഥ് യാദവിന് നദീമിന്‍റെ ഭാര്യയുടെ കിഡ്നിയും നല്‍കി. 

ജാതിയുടേയും മതത്തിന്‍റേയും പേരിലുള്ള അസ്വസ്ഥതകള്‍ എക്കാലവും ഉണ്ടാവുന്നുണ്ട്. പക്ഷെ, അപ്പോഴൊക്കെ പ്രതീക്ഷ തരുന്ന എന്തെങ്കിലും അതിനേക്കാള്‍ കൂടുതലായി ഉണ്ടാകും. ജാതിയോ, മതമോ അലട്ടാതെ ചില മനുഷ്യര്‍ അപ്പോഴും വഴിവിളക്ക് തെളിക്കും.. അതുകൊണ്ടു തന്നെയാണ് കലാപത്തിന് ആഹ്വാനം ചെയ്യുന്നവര്‍ തോറ്റു പോകുന്നതും.

ആശുപത്രിക്കിടക്കയില്‍ ജാതി-മത ഭേദമൊന്നും ഉണ്ടാകാറില്ല എന്ന് പറയാറുണ്ട്. അവിടെ ജീവിതവും മരണവും തമ്മിലുള്ള പോരാട്ടമാണ് നടക്കാറ്. അതുകൊണ്ടാവണം, ബിഹാറില്‍ നിന്നുള്ള ഒരു മുസ്ലീം കുടുംബവും, താനെയില്‍ നിന്നുള്ള ഹിന്ദു കുടുംബവും ഇന്നും ആശ്വാസത്തോടെ കഴിയുന്നത്. 

ഈ രണ്ട് കുടുംബത്തിലെ സ്ത്രീകളും തങ്ങളുടെ കിഡ്നികള്‍ ദാനം ചെയ്തിരിക്കുകയാണ്. ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടിയാണ് പരസ്പരം കിഡ്നി ദാനം ചെയ്തിരിക്കുന്നത്. താനെയിലെ നദീമിന് കിഡ്നി നല്‍കിയത് ബിഹാറിലെ രാംസ്വാര്‍ത്ഥ് യാദവിന്‍റെ ഭാര്യയാണ്. രാംസ്വാര്‍ത്ഥ് യാദവിന് നദീമിന്‍റെ ഭാര്യയുടെ കിഡ്നിയും നല്‍കി. 

നദീമിന്‍റെയും രാംസ്വാര്‍ത്ഥിന്‍റെയും ഭാര്യമാരുടെ കിഡ്നി ഭര്‍ത്താക്കന്മാര്‍ക്ക് ചേരുന്നില്ലായിരുന്നു. അപ്പോഴാണ് നെഫ്രോളജി തലവന്‍ ഡോ. ഹേമല്‍ ഷാ  നസ്റീന(നദിമിന്‍റെ ഭാര്യ)യുടെ കിഡ്നി രാംസ്വാര്‍ത്ഥിനും, സത്യദേവി (രാംസ്വാര്‍ത്ഥിന്‍റെ ഭാര്യ)യുടെ കിഡ്നി നദീമിനും ചേരുന്നുണ്ടെന്ന് മനസ്സിലാക്കിയത്. 

ഒരുമാസം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം രണ്ട് കുടുംബവും കിഡ്നിമാറ്റം അംഗീകരിച്ചു. ''എന്‍റെ അച്ഛന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി അസുഖം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കിഡ്നി മാറ്റിവയ്ക്കുക മാത്രമായിരുന്നു പരിഹാരം. മരണത്തിനും ജീവിതത്തിനുമിടയില്‍ മതത്തിന് എവിടെയാണ് സ്ഥാനം'' - രാംസ്വാര്‍ത്ഥിന്‍റെ മകന്‍ സഞ്ജയ് ചോദിക്കുന്നു. നദീമിന്‍റെ കുടുംബവും ഇന്ന് സന്തോഷത്തിലാണ്. 

(പ്രതീകാത്മക ചിത്രം)

click me!