പാതിരാത്രിയിൽ മെസ്സേജ് അയച്ച ഇന്ത്യൻ ജീവനക്കാരന് യൂറോപ്യൻ ബോസിന്റെ മറുപടി, കയ്യടിച്ച് നെറ്റിസൺസ്

Published : Mar 26, 2026, 11:52 AM IST
phone

Synopsis

ജോലി സംബന്ധമായി പാതിരാത്രിയിൽ മെസ്സേജ് അയച്ച ഇന്ത്യൻ ജീവനക്കാരന് യൂറോപ്യൻ മാനേജർ നൽകിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വര്‍ക്ക് ലൈഫ് ബാല്‍സിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് ഈ വാട്ട്സാപ്പ് സ്ക്രീന്‍ഷോട്ട് വഴിതെളിച്ചത്. 

ഇന്ത്യയിലെ തൊഴിൽ സംസ്കാരം പലപ്പോഴും ചർച്ചയാകാറുണ്ട്. തൊഴിൽ സ്ഥലങ്ങളിൽ ഓവർ ടൈം ജോലി ചെയ്യേണ്ടതും, ലീവുകൾ ലഭിക്കാത്തതും, ശമ്പളം കുറവായതുമായ അനേകം സാഹചര്യങ്ങളുണ്ടാകാറുണ്ട്. എന്നാൽ, യൂറോപ്യൻ രാജ്യങ്ങളിൽ പലപ്പോഴും അതല്ല സ്ഥിതി. അത് തെളിയിക്കുന്ന ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയിലെ ഒരു ജീവനക്കാരനും അദ്ദേഹത്തിന്റെ യൂറോപ്പിലുള്ള മനേജരും തമ്മിലുള്ള വാട്ട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടാണിത്. സം​ഗതി വൈറലായതോടെ വർക്ക് ലൈഫ് ബാലൻസിനെ കുറിച്ചുള്ള ചർച്ചകളാണ് പോസ്റ്റിന് താഴെ വരുന്നത്.

ഒരു യൂറോപ്യൻ കമ്പനി ഏറ്റെടുത്ത ഇന്ത്യൻ സ്ഥാപനത്തിലെ സെയിൽസ് ആൻഡ് ഓപ്പറേഷൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന യുവാവാണ് റെഡ്ഡിറ്റിൽ അനുഭവം പങ്കുവെച്ചിരിക്കുന്നത്. ഒരു പ്രധാന ബിസിനസ് ഡീലിന്റെ ഭാഗമായി രാത്രി വൈകിയും യുവാവ് ജോലിയിൽ തന്നെ ആയിരുന്നു. അർദ്ധരാത്രിക്ക് ശേഷമാണ് തന്റെ യൂറോപ്യൻ ഡയറക്ടർക്ക് യുവാവ് ഇതുമായി ബന്ധപ്പെട്ട ഒരു അപ്ഡേറ്റ് അയച്ചത്. എന്നാൽ, യുവാവ് പ്രതീക്ഷിക്കാത്ത മറുപടിയാണ് മാനേജരുടെ ഭാ​ഗത്ത് നിന്നും ലഭിച്ചത്.

'അപ്ഡേറ്റ് തയ്യാറായി വരുന്നുണ്ട്, മാർക്കറ്റിംഗ് ടീമിൽ നിന്ന് ലഭിച്ചാലുടൻ ഞാൻ അത് അയച്ചുതരാം' എന്നായിരുന്നു യുവാവ് മാനേജർക്ക് മെസ്സേജ് അയച്ചത്. 'നിങ്ങളുടെ അവിടെ ഇപ്പോൾ അർദ്ധരാത്രിയോട് അടുത്തിരിക്കുകയാണ്, അല്ലേ' എന്നായിരുന്നു ആ സമയത്ത് മാനേജരുടെ ചോദ്യം. 'അതെ' എന്ന് ജീവനക്കാരൻ മറുപടിയും നൽകി. 'എങ്കിൽ ഇനി ജോലി നിർത്താനുള്ള സമയമായി' എന്നാണ് പുഞ്ചിരിക്കുന്ന ഇമോജിയോട് കൂടി മാനേജർ മറുപടി നൽകിയത്.

 

 

ജീവനക്കാരുടെ സമയത്തിനും വർക് ലൈഫ് ബാലൻസിനും എത്രത്തോളം പ്രാധാന്യമുണ്ട് എന്ന് മനസിലാക്കുന്ന മാനേജർമാർ ജീവിതം എത്ര എളുപ്പമാക്കുന്നു എന്ന് തെളിയിക്കുന്നതാണ് പോസ്റ്റ്. നിരവധിപ്പേരാണ് മാനേജരെ പ്രശംസിച്ച് പോസ്റ്റിന് കമന്റുകൾ നൽകിയത്.

PREV
Read more Articles on
click me!

Recommended Stories

മക്കളില്ല, വളർത്തുനായയ്ക്ക് വേണ്ടി ഒരുമാസം ചെലവഴിക്കുന്നത് 15,000 രൂപ!
പെങ്ങൾ അടിമയായി, ദിവസം 10 മണിക്കൂർ ഫോണിൽ, ചാറ്റിം​ഗ് എഐ ചാറ്റ്‍ബോട്ടുകളുമായി? ആശങ്ക പങ്കുവച്ച് സഹോദരൻ