ലോക അധ്യാപക ദിനം: വെല്ലുവിളികളും പ്രതീക്ഷകളും

Published : Oct 05, 2025, 11:52 AM IST
World Teachers Day

Synopsis

എല്ലാ വർഷവും ഒക്ടോബർ 5 ലോക അധ്യാപക ദിനമായി ആചരിക്കുന്നു. സമൂഹത്തിൻ്റെ അടിത്തറ പാകുന്ന അധ്യാപകരുടെ പങ്ക് ഓർമ്മിപ്പിക്കുകയും, അവർ നേരിടുന്ന ആധുനിക വെല്ലുവിളികൾ ചർച്ച ചെയ്യുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിൻ്റെ ലക്ഷ്യം. 

 

ല്ലാ വർഷവും ഒക്ടോബർ 5 ലോകമെമ്പാടും ലോക അധ്യാപക ദിനമായി (World Teachers' Day) ആചരിക്കുന്നു. 1994 മുതലാണ് ഒക്ടോബർ 5 യുനെസ്‌കോ (UNESCO) ലോക അധ്യാപക ദിനമായി ആചരിക്കാൻ തുടങ്ങിയത്. പുതിയ തലമുറയ്ക്ക് അറിവിന്‍റെ വെളിച്ചം പകർന്ന് നൽകി ഒരു സമൂഹത്തിന്‍റെ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന നിർണ്ണായകമായ പങ്ക് ലോകത്തെ ഓർമ്മിപ്പിക്കുക എന്ന ഉദ്ദേശമാണ് ഇത്തരമൊരു ദിനാചരണത്തിന്‍റെ ലക്ഷ്യം. വിദ്യാർത്ഥികളെ പഠിപ്പിക്കുക എന്നതിലുപരി, അവരെ നല്ല പൗരന്മാരായും, വിമർശനാത്മകമായി ചിന്തിക്കുന്ന വ്യക്തികളായും, ഭാവിയിലെ നേതാക്കളായും രൂപപ്പെടുത്തുന്ന ശില്പികളാണ് ഓരോ അധ്യാപകനും.

അധ്യാപകന്‍റെ പ്രാധാന്യം

ഒരു രാജ്യത്തിന്‍റെ വളർച്ച, അതിന്‍റെ വിദ്യാഭ്യാസം എത്രത്തോളം ശക്തമാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. വിദ്യാലയത്തിൽ ലഭിക്കുന്ന അറിവാണ് വ്യക്തികളെ ശാക്തീകരിക്കുന്നത്. അതിനാൽ, അറിവ് പകർന്ന് നൽകുന്ന അധ്യാപകരെ ആദരിക്കുന്നത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. യുനെസ്‌കോയുടെ അഭിപ്രായത്തിൽ, അധ്യാപകർക്ക് ആവശ്യമായ പിന്തുണയും പരിശീലനവും തൊഴിൽ സുരക്ഷയും ഉറപ്പാക്കുക എന്നത് ഓരോ സർക്കാരിൻന്‍റെയും ഉത്തരവാദിത്തമാണ്. 1966-ലെ ഐഎൽഒ / യുനെസ്‌കോയുടെ 'അധ്യാപകരുടെ പദവിയെക്കുറിച്ചുള്ള ശുപാർശ' (Recommendation concerning the Status of Teachers) ഈ ദിനാചരണത്തിന്‍റെ അടിസ്ഥാനമായി കണക്കാക്കുന്നു.

 

 

വർത്തമാനകാല വെല്ലുവിളികൾ

ഇന്നത്തെ ലോകത്ത് അധ്യാപകർ പലവിധ വെല്ലുവിളികൾ നേരിടുന്നുണ്ട്. സാങ്കേതികവിദ്യയുടെ കുതിച്ച് ചാട്ടമാണ് അതിലൊന്ന്, പാഠ്യപദ്ധതിയിലെ പരിഷ്കാരങ്ങൾ, വർധിച്ചുവരുന്ന വിദ്യാർത്ഥികളുടെ എണ്ണം, മതിയായ ശമ്പളമില്ലായ്മ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ലോകമെമ്പാടുമുള്ള അധ്യാപക‍ർ നേരിടുന്നത്. കോവിഡ്-19 പോലുള്ള ആഗോള പ്രതിസന്ധികളിൽ, വിദ്യാഭ്യാസം ഓൺലൈൻ പഠനത്തിലേക്ക് മാറാൻ അധ്യാപകർ നിർബന്ധിതരായി. ഇത് സാങ്കേതിക വിദ്യയെ അധ്യാപനവുമായി വലിയ തോതില്‍ ബന്ധപ്പെടുത്തി.

പ്രതീക്ഷയുടെ നാളുകൾ

അധ്യാപക ദിനം വെറും ആഘോഷങ്ങൾക്കപ്പുറം, അധ്യാപകരുടെ അവകാശങ്ങളെക്കുറിച്ചും അവരുടെ സേവന സാഹചര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യാനുള്ള ഒരു അവസരമാണ്. മെച്ചപ്പെട്ട വേതനം, മികച്ച പരിശീലനം, ക്ലാസ് റൂമുകളിൽ കൂടുതൽ സ്വാതന്ത്ര്യം, വിദ്യാഭ്യാസ നയരൂപീകരണത്തിലുള്ള പങ്ക് എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. ഒരു അധ്യാപകന്‍റെ ജോലി, ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും, ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ അവർ ഉണ്ടാക്കുന്ന നല്ല മാറ്റമാണ് ലോകത്തെയും അതത് സമൂഹങ്ങളെയും എന്നും മുന്നോട്ട് നയിക്കുന്നത്. ഈ ദിനത്തിൽ, ലോകമെമ്പാടുമുള്ള അധ്യാപകരുടെ നിസ്തുലമായ സംഭാവനകളെ നമുക്ക് ആദരിക്കാം.

 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്