പറയാൻ മൂന്നരമണിക്കൂറെങ്കിലും പിടിക്കും, ലോകത്തിലെ ഏറ്റവും വലിയ വാക്ക് ഇതാണ്!

Published : Jun 21, 2022, 02:21 PM IST
പറയാൻ മൂന്നരമണിക്കൂറെങ്കിലും പിടിക്കും, ലോകത്തിലെ ഏറ്റവും വലിയ വാക്ക് ഇതാണ്!

Synopsis

ഈ വാക്ക് സാധാരണ വേഗതയിൽ ഉച്ചരിക്കാൻ നിങ്ങൾക്ക് ഏകദേശം മൂന്നര മണിക്കൂർ എടുക്കുമെന്നാണ് പറയുന്നത്. ഒരു സിനിമ കാണുന്നതിനേക്കാളും കൂടുതൽ സമയം. 

ഇംഗ്ലീഷിലെ നീളമേറിയ വാക്കുകളിൽ പലതും നമ്മൾ സ്ഥിരമായി ഉപയോഗിക്കാത്തതാണ്. ചിലത് കേട്ടിട്ട് പോലുമുണ്ടാകില്ല. എന്നാലും ലോകത്തിലെ ഏറ്റവും നീളമേറിയ വാക്കേതാണ് എന്നറിയാമോ? പണ്ട് കാലത്ത് ഭൂരിഭാഗം ആളുകളും വിശ്വസിച്ചിരിക്കുന്നത് ആന്റിഡിസെസ്റ്റാബ്ലിഷ്മെന്റേറിയനിസം എന്ന വാക്കാണ് ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും ദൈർഘ്യമേറിയ പദമെന്നതാണ്. അതിന്റെ പ്രത്യേകത ഇംഗ്ലീഷ് അക്ഷരമാലയിലെ 28 അക്ഷരങ്ങൾ ഈ വാക്കിൽ അടങ്ങിയിരിക്കുന്നു എന്നതാണ്. എന്നാൽ പിന്നീട് വേറെ വാക്കുകൾ വന്നപ്പോൾ അതിന്റെ പ്രാധാന്യം കുറഞ്ഞു.

എന്നാലും എന്താണ് ഇതിന്റെ അർത്ഥമെന്ന് അറിയാൻ പലർക്കും ആഗ്രഹം കാണും. ആന്റിഡിസെസ്റ്റാബ്ലിഷ്മെന്റേറിയനിസം 19 -ാം നൂറ്റാണ്ടിൽ  ഇംഗ്ലണ്ടിൽ നിലനിന്നിരുന്ന ഒരു പ്രസ്ഥാനമാണ്. ചർച്ച് ഓഫ് ഇംഗ്ലണ്ടിനെ അയർലൻഡ്, ഇംഗ്ലണ്ട്, വെയിൽസ് എന്നിവയുടെ ഔദ്യോഗിക സ്റ്റേറ്റ് ചർച്ച് എന്ന നിലയിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങളെ തടയാൻ വേണ്ടിയാണ് ഈ പ്രസ്ഥാനം ഉടലെടുത്തത്. നമ്മൾ ഏറ്റവും ദൈർഘ്യമേറിയ പദമായി കരുതിയിരുന്ന ഈ വാക്ക് വാസ്തവത്തിൽ ഇംഗ്ലീഷിലെ ഏറ്റവും നീളം കൂടിയ പദമല്ല എന്ന് പിന്നീട് മനസിലായി.  

എന്നാൽ ഇപ്പോൾ പറയാൻ പോകുന്നത് ഇംഗ്ലീഷ് ഭാഷയിലെ, മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ വാക്കിനെ കുറിച്ചാണ്. ആ വാക്കിൽ മൊത്തം 189,819 അക്ഷരങ്ങൾ അടങ്ങിയിരിക്കുന്നു. ടെക്‌നിക്കൽ വാക്കുകൾക്ക് പൊതുവെ നീളം കൂടാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് ചില രോഗങ്ങളുടെ പേരുകൾ. അവ കേട്ടാൽ പോലും നമുക്ക് മനസിലാവില്ല. അത് പോലെ ഇപ്പോൾ പറയാൻ പോകുന്ന വാക്കും നമ്മൾ സാധാരണയായി ഉപയോഗിക്കാത്ത ഒരു വാക്കാണ്. ഇത് ഒരു പ്രോട്ടീന്റെ രാസനാമമാണ്. ടിറ്റിൻ എന്നാണ് ആ ഭീമൻ പ്രോട്ടീന്റെ പേര്. സാധാരണയായി  പ്രോട്ടീനുകൾക്ക് പേരിടുന്നത് അവ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ പേരുകൾ ചേർത്താണ്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രോട്ടീനാണ് ടിറ്റിൻ എന്നതിനാൽ, അതിന്റെ പേര് അത്രതന്നെ വലുതായിരിക്കും.

ഈ വാക്ക് സാധാരണ വേഗതയിൽ ഉച്ചരിക്കാൻ നിങ്ങൾക്ക് ഏകദേശം മൂന്നര മണിക്കൂർ എടുക്കുമെന്നാണ് പറയുന്നത്. ഒരു സിനിമ കാണുന്നതിനേക്കാളും കൂടുതൽ സമയം. കേൾക്കുമ്പോൾ ആശ്ചര്യമായി തോന്നിയേക്കാം, പക്ഷേ വാസ്തവമാണ്. ഇത്രയൊക്കെ പ്രത്യേകതയുള്ള ആ വാക്ക് ഏതാണെന്ന് അറിയാൻ നിങ്ങൾക്ക് ആകാംക്ഷയുണ്ടാകും. അതിന്റെ നീളം വച്ച് നോക്കുമ്പോൾ പേര് മുഴുവനായും ഇവിടെ എഴുതാൻ സാധിക്കില്ല. ഇവിടെ എന്നല്ല എവിടെയും അത് മുഴുവനായി എഴുതാൻ സാധിക്കില്ല. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വാക്ക് മെഥിയോനൈൽത്രോനൈൽത്രോനൈൽഗ്ലൂട്ടാമിൻലാലനൈൽ...ഐസോലൂസിൻ എന്നതാണ്. ഈ വാക്ക് നിങ്ങൾ ഇംഗ്ലീഷ് നിഘണ്ടുവിൽ തപ്പിയാലും കിട്ടില്ല. കാരണം അതിന്റെ നീളം തന്നെ. 

ന്യുമോണോൾട്രാമൈക്രോസ്കോപ്പിക്സിലിക്കോവോൾക്കാനോകോണിയോസിസ് എന്ന പദമാണ് ഇംഗ്ലീഷ് നിഘണ്ടുവിലെ ഏറ്റവും വലിയ വാക്ക്. പൊടിപടലം ശരീരത്തിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ശ്വാസകോശ രോഗമാണിത്.


 

PREV
click me!

Recommended Stories

രണ്ട് പെൺമക്കളുണ്ടായിട്ടും 40 വർഷം മഹാനഗരത്തിൽ തനിച്ച്...; മരണത്തിന് പിന്നാലെ മക്കളെ തേടി അയൽവാസികളുടെ പത്രപരസ്യം, നൊമ്പരപ്പെടുത്തുന്ന കുറിപ്പ് വൈറൽ
മാർവാഡി ബിസിനസ് കുടുംബങ്ങളുടെ 'ഇരുണ്ട വിജയ രഹസ്യം', തലമുറകളെ സ്വാധീനിക്കുന്ന വെളിപ്പെടുത്തൽ, സംരംഭകന്‍റെ കുറിപ്പ് വൈറൽ