ഒരു കുപ്പി ബിയർ സ്വന്തമാക്കിയത് നാല് കോടി രൂപയ്ക്ക്, കാരണം...

Published : Nov 14, 2022, 10:30 AM IST
ഒരു കുപ്പി ബിയർ സ്വന്തമാക്കിയത് നാല് കോടി രൂപയ്ക്ക്, കാരണം...

Synopsis

antiquestradegazette.com പറയുന്നത് അനുസരിച്ച് പെർസി ജി. ബോൾസ്റ്റർ ഒപ്പ് വച്ച ഒരു കുറിപ്പ് ഈ ബിയറിനൊപ്പം ഉണ്ടായിരുന്നു. അതിൽ പറയുന്നത് ഈ ബോട്ടിൽ 1919 -ലാണ് തനിക്ക് ലഭിച്ചത് എന്നാണ്. ബിയർ '1852-ൽ ഒരു സോളാർ പര്യവേഷണത്തിനായി പ്രത്യേകം ഉണ്ടാക്കിയതാണ്' എന്നും കുറിപ്പിൽ പരാമർശിക്കുന്നു.

ചില മദ്യങ്ങൾക്ക് അന്യായ വിലയാണ്, അത് നമ്മൾ കേട്ടിട്ടുണ്ട്. ചില വൈൻ, ഷാംപെയ്ൻ, വിസ്കി, സ്കോച്ച് തുടങ്ങിയവയൊക്കെ വില കൊണ്ട് നമ്മെ ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ, അങ്ങനെ വില കൊണ്ട് ഞെട്ടിക്കുന്ന ബിയറിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെ ഒരു ബിയറുണ്ട്.

ഈ ബിയറിന്റെ പേര് 'Allsopp's Arctic Ale.' പഴക്കം 140 വർഷം. ഇതൊരു സാധാരണ ബിയറല്ല. ഇതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. മാത്രവുമല്ല ഇതിനെ പുരാവസ്തു ആയിട്ടാണ് കണക്കാക്കുന്നത്. ഇതിന് ഒരുപാട് ​ഗുണങ്ങളും ഉണ്ട്. എന്നാൽ, അതുകൊണ്ട് മാത്രമല്ല, ഇത് ലോകത്തിലെ വില കൂടിയ ബിയറായി മാറുന്നത്. 

ആന്റിക്സ് ട്രേഡിന്റെ ഒരു റിപ്പോർട്ട് പ്രകാരം, ഈ ഏറ്റവും വില കൂടിയ ബിയറിന്റെ കഥ ആരംഭിക്കുന്നത് eBay -യിൽ നിന്നാണ്. 2007-ൽ ഒരു ഒക്‌ലഹോമ ബയർ 304 ഡോളറിന് Allsopp's Arctic Ale -ന്റെ ഒരു കുപ്പി കൈക്കലാക്കി. അതിൽ മസാച്യുസെസറ്റ്സിലെ ഒരു വിൽപ്പനക്കാരനിൽ നിന്നും ഈടാക്കിയ $19.95 ഷിപ്പിംഗ് ഫീസും ഉൾപ്പെടുന്നു.

antiquestradegazette.com പറയുന്നത് അനുസരിച്ച് പെർസി ജി. ബോൾസ്റ്റർ ഒപ്പ് വച്ച ഒരു കുറിപ്പ് ഈ ബിയറിനൊപ്പം ഉണ്ടായിരുന്നു. അതിൽ പറയുന്നത് ഈ ബോട്ടിൽ 1919 -ലാണ് തനിക്ക് ലഭിച്ചത് എന്നാണ്. ബിയർ '1852-ൽ ഒരു സോളാർ പര്യവേഷണത്തിനായി പ്രത്യേകം ഉണ്ടാക്കിയതാണ്' എന്നും കുറിപ്പിൽ പരാമർശിക്കുന്നു.  എറെബസ്, ടെറർ എന്നീ കപ്പലുകളെയും അതിലെ ജോലിക്കാരെയും കണ്ടെത്താൻ നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കിടെയാണ് ഈ ബിയർ കുപ്പി കണ്ടെത്തിയത്. 

പിന്നീട് ഈ ബിയർ ബോട്ടിൽ eBay -ൽ ലിസ്റ്റ് ചെയ്യുകയും ചെയ്തു. 1852 -ലെ അപൂർവമായ ബിയർ എന്നായിരുന്നു വിശേഷണം. അവസാനം ഈ ബിയർ വാങ്ങിയത് എത്ര രൂപയ്ക്കാണ് എന്നോ 4.05 കോടിക്ക്. അങ്ങനെ ഈ ബിയർ ലോകത്തിലെ തന്നെ വില കൂടിയ ഒന്നായി മാറി. 

PREV
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു