ഒരേ കമ്പനിയിൽ 65 വർഷം ജോലി ചെയ്ത സ്ത്രീ, 90 -കളിലും മുടങ്ങാതെ ഓഫീസില്‍ പോയി, ആരാണ് തമാകി?

Published : Jan 28, 2026, 01:44 PM IST
Yasuko Tamaki

Synopsis

1956 -ൽ സൺകോ ഇൻഡസ്ട്രീസ് കമ്പനിയിൽ ജോലിക്ക് ചേർന്ന യാസുകോ തമാകി, നീണ്ട 65 വർഷത്തിലേറെ ഒരേ സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ചുകൊണ്ട് ആളുകളെ അമ്പരപ്പിക്കുന്നു. 90-ാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഓഫീസ് മാനേജരായി ഗിന്നസ് വേൾഡ് റെക്കോർഡും നേടി.

ഒരേ കമ്പനിയിൽ 65 വർഷക്കാലം ജോലി ചെയ്യുക. നിങ്ങൾക്ക് ചിന്തിക്കാനാവുമോ? അങ്ങനെ ചെയ്തതിന്റെ പേരിൽ വാർത്താപ്രാധാന്യം നേടുകയാണ് ഒസാക്കയിൽ നിന്നുള്ള ഒരു സ്ത്രീ. 1956 -ൽ 26 -ാം വയസിലാണ് സൺകോ ഇൻഡസ്ട്രീസ് കമ്പനി ലിമിറ്റഡിൽ യാസുകോ തമാകി ജോലിക്ക് ചേരുന്നത്. തന്റെ 90 -കളിലും ഇവർ ഇവിടെ ജോലി തുടർന്നു. 2020 നവംബറിൽ, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഓഫീസ് മാനേജരായി തമാകിയെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് അംഗീകരിച്ചു. ഈ അം​ഗീകാരം നൽകുമ്പോൾ 90 വയസ്സും 174 ദിവസവുമായിരുന്നത്രെ തമാകിയുടെ പ്രായം. 2024 -ലും അവർ സജീവമായി ജോലി ചെയ്തിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നീട് ഒരു യൂട്യൂബ് ചാനൽ 2025 -ൽ 95 വയസ്സുള്ളപ്പോഴും അവർ ജോലി ചെയ്യുന്നുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.

ഏകദേശം 20 ജീവനക്കാരുള്ള ഒരു ചെറിയ സ്ഥാപനത്തിൽ നിന്ന് 430 -ൽ അധികം ജീവനക്കാരുള്ള ഒരു കമ്പനിയായി സൺകോ ഇൻഡസ്ട്രീസ് വളരുന്നത് അതേ കമ്പനിയിലിരുന്നുകൊണ്ട് തന്നെ കണ്ട ഒരാളാണ് തമാകി. അക്കൗണ്ടിംഗ്, അഡ്മിനിസ്ട്രേഷൻ, ഇന്റേണൽ കമ്മ്യൂണിക്കേഷൻ എന്നിവ കൈകാര്യം ചെയ്യുന്ന ജനറൽ അഫയേഴ്‌സ് വകുപ്പിലാണ് അവർ ജോലി ചെയ്തിരുന്നത്. 40 വയസ്സുള്ളപ്പോൾ സെക്ഷൻ ചീഫ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. 67 -ാം വയസിലാണ് തമാകി കമ്പ്യൂട്ടറുപയോ​ഗിക്കാൻ പഠിച്ച് തുടങ്ങിയത്. 70 -ാം വയസിൽ അവയിൽ പ്രാവീണ്യം നേടി. 86 -ാം വയസിലും അവർ ഔപചാരിക പഠനം തുടർന്നുകൊണ്ടിരുന്നു. 90 -ാം വയസിൽ നിരവധി സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചു.

രാവിലെ 5.30 -ന് തമാകി ഉണരും, യോഗ പരിശീലിക്കും, ബുദ്ധ സൂത്രങ്ങൾ ചൊല്ലും, തുടർന്ന് കാൽനടയായോ, ബസിലോ, മെട്രോയിലോ ജോലിക്ക് പോകും. വായന, കാർഡ് ഗെയിം, ജപ്പാൻ കാഞ്ചി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവയെല്ലാമാണ് ഇഷ്ടം. മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്ന കാര്യങ്ങൾ ചെയ്യുക, സഹപ്രവർത്തകരെ സന്തോഷിപ്പിക്കുക ഇതൊക്കെയാണ് തന്റെ ലക്ഷ്യമെന്നാണ് ​ഗിന്നസ് റെക്കോർഡ് കിട്ടിയപ്പോൾ തമാകി പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

പ്രണയിച്ച് വിവാഹം കഴിക്കുന്നവരുടെ കുടുംബത്തിന് വിലക്ക്, ജോലി ചെയ്യാൻ പോലും വിടില്ല, ​വിചിത്രമായ ഉത്തരവുമായി ​ഗ്രാമം!
ചതിയിൽ വഞ്ചന പാടില്ല; നന്നായി പറ്റിച്ചു, ശേഷം യുവതിക്ക് ടാക്സി ഡ്രൈവറുടെ ഒന്നൊന്നര ഉപദേശം!