ഒറ്റയ്‍ക്ക് വന്നാൽ ഭക്ഷണം തരില്ല, ഒരാളെ കൂടി കൂട്ടിയിട്ട് വരൂ എന്ന് റെസ്റ്റോറന്റ് യുവതിയോട്...

By Web TeamFirst Published Oct 2, 2022, 1:05 PM IST
Highlights

അടുത്ത തവണ ഒരു സുഹൃത്തിനെ കൂടി കൊണ്ടുവന്നാലെ ഭക്ഷണം കഴിക്കാൻ സാധിക്കൂ എന്ന് റെസ്റ്റോറന്റിൽ നിന്നും പറഞ്ഞു. താൻ ആകെ വിശന്നിരിക്കുകയായിരുന്നു ഇമോഷണലും ആയിരുന്നു. അതുകൊണ്ട് തന്നെ കാറിൽ ചെന്നിരുന്ന് താൻ കരഞ്ഞു എന്നും ഷാവേസ് വ്യക്തമാക്കി.

ഒറ്റയ്ക്ക് റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിക്കുന്നത് അൽപം മടിയുള്ള സം​ഗതിയായി കാണുന്ന ഒരുപാട് പേരുണ്ട്. എന്നാൽ, അതിൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല. ഒറ്റയ്ക്ക് റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചൂടാ എന്ന് നിയമമൊന്നുമില്ലല്ലോ എന്ന് ചോദിക്കാൻ വരട്ടെ. അങ്ങനെ നിയമമുള്ള ചില റെസ്റ്റോറന്റുകളും ഉണ്ട് ലോകത്ത്. 

Sunshine Chavez എന്ന ടിക്ടോക് യൂസർ അതുപോലെ ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ്. അതിൽ കാലിഫോർണിയയിലെ കൊറിയൻ ബാർബിക്യൂ ഹോട്ടലിൽ നിന്നും ഒരു ജീവനക്കാരൻ അവളോട് അവിടെ തനിച്ച് വന്ന് ഭക്ഷണം കഴിക്കാൻ സാധിക്കില്ല എന്നും ഇനി വരുമ്പോൾ ഒരാളെ എങ്കിലും കൂടെ കൂട്ടണം എന്നും പറയുകയാണ്. മിനിമം രണ്ട് പേരെങ്കിലും ഉണ്ടെങ്കിലേ അവർ ആളുകൾക്ക് അവിടെ ഭക്ഷണം വിളമ്പൂ പോലും. 

അടുത്ത തവണ ഒരു സുഹൃത്തിനെ കൂടി കൊണ്ടുവന്നാലെ ഭക്ഷണം കഴിക്കാൻ സാധിക്കൂ എന്ന് റെസ്റ്റോറന്റിൽ നിന്നും പറഞ്ഞു. താൻ ആകെ വിശന്നിരിക്കുകയായിരുന്നു ഇമോഷണലും ആയിരുന്നു. അതുകൊണ്ട് തന്നെ കാറിൽ ചെന്നിരുന്ന് താൻ കരഞ്ഞു എന്നും ഷാവേസ് വ്യക്തമാക്കി. തനിക്ക് ഭക്ഷണം കഴിക്കാൻ അധികം ഒരാളെ കൂടി കൊണ്ടുവന്ന് അവരുടെ കാശ് കൂടി കൊടുക്കേണ്ടി വരുന്നത് എന്ത് അന്യായമാണ് എന്ന് കാണിച്ച് താൻ അവരോട് ഒരുപാട് തർക്കിച്ചു എന്നും ഷാവേസ് പറയുന്നു. 

നിരവധിപ്പേരാണ് അവളുടെ വീഡിയോയ്ക്ക് കമന്റിട്ടത്. മിക്ക കൊറിയൻ ബിബിക്യു- വിലും ഇതാണ് അവസ്ഥ എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. എന്നാൽ, മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്, ഇത് കൊറിയൻ ബാർബിക്യൂ ആണ്. അവർ ഒരുപാട് മീറ്റ്‍സും സോസും എല്ലാം തയ്യാറാക്കും. ഒരാൾക്ക്  മാത്രമായി അത് തയ്യാറാക്കി നൽകുന്നതും അത് കഴിച്ച് തീർക്കുന്നതും ബുദ്ധിമുട്ടാണ് അതുകൊണ്ടാവാം ഇങ്ങനെ ഒരു നിയമം എന്നാണ്. 

click me!