കാമുകിക്ക് അവളുടെ ബോസുമായി ബന്ധം; താനിനി എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച് യുവാവ് സോഷ്യൽ മീഡിയയില്‍

Published : Aug 16, 2024, 12:36 PM IST
കാമുകിക്ക് അവളുടെ ബോസുമായി ബന്ധം; താനിനി എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച് യുവാവ് സോഷ്യൽ മീഡിയയില്‍

Synopsis

കാമുകിക്ക് അവളുടെ ബോസുമായുള്ള ബന്ധം കണ്ടെത്തിയിട്ടും അവള്‍ക്ക് തന്നോടൊപ്പം ജീവിച്ചാല്‍ മതി. ഈ പ്രശ്നത്തില്‍ തനിക്കൊരു മാര്‍ഗ നിര്‍ദ്ദേശം തരൂവെന്ന് യുവാവ് സോഷ്യല്‍ മീഡിയയില്‍. (പ്രതീകാത്മക ചിത്രം)


രസ്പര വിശ്വാസമാണ് ഏതൊരു ബന്ധത്തിന്‍റെയും അടിസ്ഥാനം. അവിശ്വാസം കുടുംബ ബന്ധങ്ങളില്‍ വിള്ളൽ വീഴ്ത്തുന്നു. കഴിഞ്ഞ ദിവസം 28 -കാരനായ ഒരു യുവാവ് സമൂഹ മാധ്യമ ഉപയോക്തക്കളുടെ സഹായം തേടിയതും ഇത്തരമൊരു കാര്യത്തിനാണ്. മൂന്ന് വര്‍ഷമായി തന്‍റെ ഒപ്പം ജീവിക്കുന്ന 26 -കാരിയായ പെണ്‍സുഹൃത്തിന് അവളുടെ ബോസുമായി അവിഹിത ബന്ധമുണ്ടെന്നും അത് കണ്ടെത്തിയിട്ടും അവള്‍ തന്നോടൊപ്പം ജീവിക്കണമെന്നാണ് പറയുന്നതെന്നും എഴുതിയ യുവാവ്, ഈ പ്രശ്നത്തില്‍ നിന്നും രക്ഷപ്പെട്ടാന്‍ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമൂഹ മാധ്യമമായ റെഡ്ഡിറ്റില്‍ കുറിപ്പെഴുതിയത്. 

അടുത്തിടെ മറ്റൊരു നഗരത്തിൽ അവള്‍ക്ക് പുതിയൊരു ജോലി ലഭിച്ചു. വേർപിരിഞ്ഞ് ജീവിക്കേണ്ടിവരുമെന്നതിനാല്‍ പുതിയ ജോലി ഏറ്റെടുക്കേണ്ടെന്ന് കാമുകിയെ ഉപദേശിച്ചു. പക്ഷേ അവള്‍ നിര്‍ബന്ധിച്ചത് കാരണം മനസില്ലാമനസോടെ അവളെ പിന്തുടരേണ്ടിവന്നെന്നും യുവാവ് എഴുതി. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ കാമുകിക്ക് തന്നോട് അകല്‍ച്ച തോന്നിയതായി തോന്നി. ഇതിനെ കുറിച്ച് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞത് താന്‍ അവളോട് നന്നായി പെരുമാറുന്നില്ലെന്നായിരുന്നു. പ്രശ്നം പരിഹരിക്കാനായി താന്‍ ഒരു ആഡംബര ഹോട്ടലില്‍ റൂം ബുക്ക് ചെയ്തു. അവളെ സന്തോഷിപ്പിക്കാനായി ഭക്ഷണം ഉണ്ടാക്കുന്നത് മുതല്‍ സ്നേഹത്തോടെയുള്ള സന്ദേശങ്ങള്‍ വരെ അയച്ചു. ഇതിനിടെയാണ് പുതിയ ബോസുമായി അവള്‍ കൂടുതല്‍ അടുപ്പം കാണിക്കുന്നുണ്ടെന്ന സംശയം തോന്നിയത്. 

സംശയം തീര്‍ക്കാനായി കാമുകിയുടെ ഫോണ്‍ പരിശോധിച്ചു. ഫോണില്‍ ഇരുവരും തമ്മില്‍ ഏറെ അടുപ്പത്തോടെയുള്ള സന്ദേശങ്ങള്‍ കണ്ടെത്തി. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ഒരിക്കല്‍ ബോസ് തന്നെ ചുംബിച്ചിരുന്നെന്നും അതില്‍ കൂടുതല്‍ ബന്ധമില്ലെന്നും  ഇനി അത്തരമൊന്ന് ഉണ്ടാകില്ലെന്നും അവള്‍ സമ്മതിച്ചു. മാത്രമല്ല, അവളുടെ ബോസ് തന്നെ ഉപേക്ഷിക്കാന്‍ അവളെ നിര്‍ബന്ധിച്ചെന്നും പറഞ്ഞു. അന്ന് രാത്രി ദീർഘനേരം സംസാരിച്ചു. ഒടുവില്‍ അവള്‍ ജോലി രാജിവയ്ക്കാന്‍ തയ്യാറായി. പിറ്റേന്ന് ജോലി രാജിവച്ച ശേഷം ബോസിനെ ബ്ലോക്ക് ചെയ്തെന്നും അവള്‍ പറഞ്ഞു. പിന്നീടുള്ള ആറ് ആഴ്ച താന്‍ ഏറെ സമ്മർദ്ദത്തിലായിരുന്നു. ഒടുവില്‍ അതില്‍ നിന്നും  കരകയറി. പക്ഷേ കാമുകിയുടെ ചില കാര്യങ്ങളില്‍ സംശയം ബാക്കി നിന്നു. 

പണപ്പെരുപ്പം റിയല്‍ എസ്റ്റേറ്റിലല്ല വിദ്യാഭ്യാസ രംഗത്ത്; കിന്‍റർഗാർട്ടൻ ഫീസ് 3.7 ലക്ഷമായി ഉയർന്നെന്ന കുറിപ്പ്

ഇന്ത്യന്‍ ഉപ്പ്, പഞ്ചസാര ബ്രാന്‍ഡുകളില്‍ മൈക്രോ പ്ലാസ്റ്റിക്കിന്‍റെ അംശം കൂടുതലെന്ന് പഠനം

ഒടുവില്‍ കാമുകിയുമായി വിവാഹ നിശ്ചയം നടത്തി വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ താന്‍ ആഗ്രഹിച്ചു. അതിന് മുമ്പ് മുഴുവന്‍ സത്യവും അറിയണമെന്ന് തോന്നി. അങ്ങനെ കാമുകിയുടെ ബോസിനെ കാണാന്‍ തീരുമാനിച്ചു. അയാള്‍ പറഞ്ഞത്. ഒന്നല്ല മൂന്ന് തവണ ചുംബിച്ചെന്നായിരുന്നു. അതിലൊന്ന് ജോലി രാജിവച്ച അന്നായിരുന്നു. അതിന് ശേഷവും ഇരുവരും തമ്മില്‍ സംസാരിച്ചിരുന്നെന്നും അയാള്‍ തന്നോട് പറഞ്ഞു. ഇത്രയും അറിഞ്ഞ ശേഷം അവളെ വീട്ടില്‍ നിന്നും പുറത്താക്കി. എന്നാല്‍. തന്നോടൊപ്പം ജീവിക്കണമെന്നും തന്‍റെ വിശ്വാസ്യത തെളിയിക്കാന്‍ തയ്യാറാണെന്ന് അവള്‍ പറഞ്ഞതായും യുവാവ് എഴുതി. 

താനിപ്പോള്‍ ആകെ അസ്വസ്ഥനാണ്, എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും യുവാവ് സമൂഹ മാധ്യമ കുറിപ്പില്‍ എഴുതി.  ഇനിയും തങ്ങള്‍ക്ക് പഴയ പോലെ ഒന്നിച്ച് പോകാന്‍ കഴിയുമോ? എല്ലാ സ്ത്രീകളും ഇങ്ങനെയാണോ, അവള്‍ക്ക് ഇനിയൊരു അവസരം കൊടുക്കണോ? ഞാന്‍ അവളുടെ രണ്ടാമത്തെ ഒപ്ഷന്‍ മാത്രമാകുമോ? യുവാവ് ആശങ്കപ്പെട്ടു. യുവാവിന്‍റെ കുറിപ്പ് സമൂഹ മാധ്യമത്തില്‍ വൈറലായി. പ്രശ്നത്തില്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ സജീവമായി ഇടപെട്ടു. ഏതാണ്ട് ആറായിരത്തിലധികം പേര്‍ തങ്ങളുടെ അഭിപ്രായങ്ങളെഴുതാന്‍ എത്തി. അവനെ ഉപേക്ഷിക്കാന്‍ പെണ്‍കുട്ടി ഒഴിവ് കഴിവ് തേടുകയാണെന്ന് ചിലര്‍ കുറിച്ചു. മറ്റ് ചിലര്‍ എഴുതിയത് അവൾ ആത്മാർത്ഥമായി സത്യസന്ധത കാണിക്കുകയാണെങ്കില്‍ ഒരവസരം കൂടി നല്‍കാമെന്നായിരുന്നു. 

കൂടുതല്‍ പണം സമ്പാദിക്കാന്‍ 21 വർഷം ലളിത ജീവിതം; പക്ഷേ, കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് 45 -കാരന്‍
 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?