
കഴിഞ്ഞ ഓഗസ്റ്റിൽ ചെന്നൈയിൽ നിന്ന് ദില്ലിയിലേക്കുള്ള ഇൻഡിഗോ വിമാന യാത്ര, തന്‍റെ ജീവിതത്തില്‍ സമ്മാനിച്ച ഏറ്റവും ദുരന്തപൂര്‍ണ്ണമായ അനുഭവം പങ്കുവച്ച് ഗുഡ്ഗാവ് സ്വദേശി. വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ കണങ്കാലിന് പരിക്കേറ്റതിനെക്കുറിച്ചായിരുന്നു രത്നേന്ദു റേ കുറിച്ചത്. മറ്റുള്ളവർക്കുള്ള മുന്നറിയിപ്പ് എന്നവണ്ണമാണ് അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിപ്പെഴുതിയത്.
"ഓഗസ്റ്റ് 14 ന് പുലർച്ചെ ചെന്നൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ ഞാൻ ദില്ലിയിലെ ടി 2 ൽ എത്തി. അവരിൽ ഏറ്റവും സാധാരണമായതുപോലെ, എയറോബ്രിഡ്ജ് നൽകിയിട്ടില്ല, പകരം എല്ലാവരോടും അവരുടെ റാമ്പുകൾ ഉപയോഗിച്ച് ഇറങ്ങാൻ ആവശ്യപ്പെട്ടു," അദ്ദേഹം എഴുതി. മഴയുണ്ടായിരുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കിയ റാമ്പ് നനഞ്ഞിരുന്നു. ഈർപ്പം കാരണം പാതിവഴിയെത്തിയപ്പോള്‍ തന്‍റെ വലതു കാൽ റാമ്പിലെ ഈർപ്പമുള്ള ഭാഗത്തേക്ക് വഴുതി. പിന്നാലെ താഴെ വീണു. ഒന്നെങ്കില്‍ കണങ്കാല്‍ ഒടിയുകയോ സ്ഥാനം മാറുകയോ ചെയ്തതായി അപ്പോള്‍ തന്നെ തനിക്ക് തോന്നിയതായും അദ്ദേഹം കുറിച്ചു. സഹയാത്രികരുടെ സഹായത്തോടെയാണ് താന്‍ അവിടെ നിന്നും എഴുന്നേറ്റത്. ആ അപകടത്തിന് ശേഷമുള്ള വളഞ്ഞിരിക്കുന്ന കാലിന്‍റെ പടം പങ്കുവച്ച് കൊണ്ട് രത്നേന്ദു റേ എഴുതി.
ഇൻഡിഗോ ജീവനക്കാർ വീൽചെയറിൽ കിടത്തി ടെർമിനലിലെ ക്ലിനിക്കിലേക്ക് കൊണ്ടുപോയി. പരിശോധനയില്‍ കണങ്കാല്‍ തകർന്നതായി കണ്ടെത്തി. എയർസേവ പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തെങ്കിലും മറ്റാരും വഴുതി വീണിട്ടില്ലാത്തതിനാല്‍ റാമ്പ് നനഞ്ഞിരുന്നില്ലെന്നും താന്‍ തന്നെ വഴുതി വീണതാണെന്നുമായിരുന്നു ഇൻഡിഗോയുടെ പ്രതികരണം. ഇത് തനിക്ക് അപമാനമായി തോന്നിയെന്നു അദ്ദേഹം കുറിച്ചു. തനിക്ക് ശരിക്കും നടക്കണമെങ്കില്‍ ഇനി കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുക്കും. വലത് കണങ്കാലിൽ ഒരു പ്ലേറ്റും സ്ക്രൂകളുമുണ്ട്, ചെറിയ ചലന ശേഷി മാത്രം. രണ്ട് ശസ്ത്രക്രിയകളുടെ പാടുകൾ, ഫിസിയോതെറാപ്പിക്കും ദിനചര്യയ്ക്കുമായി ഇപ്പോള്‍ ഒരു വാക്കറിനെ ആശ്രയിക്കുകയാണെന്നു അദ്ദേഹം എഴുതി.
തന്‍റെ അനുഭവം വിവരിച്ച് കൊണ്ട് ഇനിയുള്ള യാത്രക്കാര്‍ ഇന്‍ഡിഗോയുടെ റാമ്പുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍, രത്നേന്ദു റേയുടെ വാദം നിഷേധിക്കുകയാണ് ഇന്‍ഡിഗോ ചെയ്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റാമ്പ് വരണ്ടതും പൂര്‍ണ്ണമായു പ്രവര്‍ത്തനക്ഷമവുമായിരുന്നു. റാമ്പ് ഉപയോഗിച്ച മറ്റ് യാത്രക്കാര്‍ക്കൊന്നും യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. ഒപ്പം സംഭവത്തിന് പിന്നാലെ തങ്ങള്‍ വിമാന ടിക്കറ്റിന്‍റെ മുഴുവൻ റീഫണ്ടും നല്‍കിയതായും ഇന്‍ഡിഗോ അവകാശപ്പെട്ടു.
രോഗശാന്തിക്കിടെ തവള വിഷം അടങ്ങിയ പാനീയം കുടിച്ച മെക്സിക്കന്‍ നടി മരിച്ചു