സ്കൂൾ പഠനം ഉപേക്ഷിച്ച് ഫാക്ടറി തൊഴിലാളിയായി, ഇന്ന് ചൈനയിലെ ഏറ്റവും സമ്പന്ന; ആസ്തി 1.27 ലക്ഷം കോടി യുവാൻ

Published : Nov 03, 2026, 12:21 PM IST
Zhou Qunfei

Synopsis

1970-ൽ ഹുനാൻ പ്രവിശ്യയിലാണ് ഷൗ ജനിച്ചത്. കൗമാരപ്രായത്തിൽ തന്നെ പഠനം ഉപേക്ഷിച്ച ഇവർ ജോലി തേടി ഷെൻഷനിലേക്ക് വണ്ടി കയറി. പ്രതിദിനം 1.20 ഡോളർ മാത്രം വേതനത്തിൽ ഒരു വാച്ച്-ഗ്ലാസ് ഫാക്ടറിയിലാണ് ഷൗ തന്റെ കരിയർ ആരംഭിച്ചത്.

അധ്വാനിക്കാനുള്ള മനസ്സും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ജീവിതത്തിൽ വിജയം കൈവരിക്കാം. അതിന്റെ ഉദാഹരണമാണ് ചൈനയിൽ നിന്നുള്ള ഷൗ ക്വുൻഫെയ് എന്ന വനിത. കൗമാരപ്രായത്തിൽ തന്നെ സ്കൂൾ പഠനം ഉപേക്ഷിച്ച് ഫാക്ടറി ജീവനക്കാരിയായി ജോലി ചെയ്യേണ്ടി വന്ന ഷൗ ക്വുൻഫെയ് ഇന്ന് ചൈനയിലെ ഏറ്റവും സമ്പന്നയായ വനിതയായി മാറിയിരിക്കയാണ്. 127 ശതകോടി യുവാൻ (ഏകദേശം 1.8 ലക്ഷം കോടി രൂപ) ആണ് 56 -കാരിയായ ഷൗവിന്റെ ആസ്തിയായി കണക്കാക്കപ്പെടുന്നത്. പ്രമുഖ ചൈനീസ് ഗ്ലാസ് നിർമ്മാണ കമ്പനിയായ 'ലെൻസ് ടെക്നോളജി'യുടെ സ്ഥാപകയാണ് ഇവർ.

'ഹുറുൻ റിച്ചസ്റ്റ് വുമൺ ഇൻ ചൈന 2026' പട്ടിക പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ ഷൗവിന്റെ സമ്പത്തിൽ 15 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഹാൻസോ ഫാർമസ്യൂട്ടിക്കൽ സ്ഥാപകയായ ഷോങ് ഹുയിജുആനെ മറികടന്നാണ് ഷൗ ഒന്നാമതെത്തിയത്. 124 ശതകോടി യുവാനാണ് (ഏകദേശം 1.76 ലക്ഷം കോടി രൂപ) ഷോങ്ങിന്റെ ആസ്തി. 2015-ലും ഷൗ ചൈനയിലെ ഏറ്റവും സമ്പന്നയായ വനിതയായിരുന്നു.

ഫാക്ടറി തൊഴിലാളിയിൽ നിന്ന് ശതകോടീശ്വരിയിലേക്ക്

1970-ൽ ഹുനാൻ പ്രവിശ്യയിലാണ് ഷൗ ജനിച്ചത്. കൗമാരപ്രായത്തിൽ തന്നെ പഠനം ഉപേക്ഷിച്ച ഇവർ ജോലി തേടി ഷെൻഷനിലേക്ക് വണ്ടി കയറി. പ്രതിദിനം 1.20 ഡോളർ മാത്രം വേതനത്തിൽ ഒരു വാച്ച്-ഗ്ലാസ് ഫാക്ടറിയിലാണ് ഷൗ തന്റെ കരിയർ ആരംഭിച്ചത്.

23-ാം വയസ്സിൽ സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ തീരുമാനിച്ച അവർ ഒരു ഗ്ലാസ് പ്രോസസിങ് വർക്ക്ഷോപ്പ് ആരംഭിച്ചു. അഡ്വാൻസ്ഡ് സ്ക്രീൻ പ്രിന്റിങ്, കേർവ്ഡ് ഗ്ലാസ് നിർമ്മാണം എന്നിവ സ്വന്തമായി പഠിച്ചെടുത്തു. പീന്നീട് ഇത് അവരുടെ ബിസിനസ്സിന്റെ വിജയത്തിന് നിർണായകമായി മാറി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

തുടർന്ന് സ്മാർട്ട്ഫോണുകൾക്കായി ഗ്ലാസ് സ്ക്രീനുകൾ വിതരണം ചെയ്യുന്ന വൻകിട കമ്പനിയായ ലെൻസ് ടെക്നോളജിക്ക് അവർ തുടക്കമിട്ടു. 2007-ൽ ആപ്പിളിന്റെ ആദ്യ ഐഫോണുകൾക്കായി ഗ്ലാസ് കവറുകൾ നൽകാൻ തുടങ്ങിയതോടെ കമ്പനിയുടെ തലവര തന്നെ മാറി. 2011 മുതൽ 2014-ന്റെ പകുതി വരെയുള്ള കാലയളവിൽ ലെൻസ് ടെക്നോളജിയുടെ വരുമാനത്തിന്റെ പകുതിയോളവും ആപ്പിളിൽ നിന്നായിരുന്നു.

2015 മാർച്ച് മാസത്തിൽ ഷെൻഷനിൽ കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതോടെയാണ് ഷൗ ചൈനയിലെ ഏറ്റവും സമ്പന്നയായ വനിതയായി മാറിയത്.

എന്നാൽ, 2018-ൽ യുഎസ്-ചൈന വ്യാപാര യുദ്ധവും ആപ്പിൾ ഫോണുകളുടെ വിൽപ്പനയിലെ ആശങ്കകളും കാരണം ലെൻസ് ടെക്നോളജിയുടെ ഓഹരി വിലയിൽ വൻ ഇടിവുണ്ടാവുകയും ഷൗവിന് തിരിച്ചടിയാവുകയും ചെയ്തു. ഇതിനെത്തുടർന്ന് സ്മാർട്ട്ഫോണുകൾക്ക് പുറമെ ഇലക്ട്രിക് വാഹനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹാർഡ്‌വെയർ, റോബോട്ടിക്സ് എന്നീ മേഖലകളിലേക്കും കമ്പനി പ്രവർത്തനം വ്യാപിപ്പിച്ചു.

അതേസമയം, ഹുറുൻ റിപ്പോർട്ട് പ്രകാരം ചൈനയിലെ ഏറ്റവും സമ്പന്നരായ 50 വനിതകളിൽ 65 ശതമാനം പേരും സ്വന്തം പരിശ്രമം കൊണ്ട് ഉയർന്നുവന്നവരാണ്. ഇവരുടെ ആകെ സമ്പത്ത് 1.93 ട്രില്യൺ യുവാനിലെത്തി.

ഹുറുൻ്റെ മൊത്തത്തിലുള്ള ചൈനീസ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഷൗവും ഭർത്താവും 33-ാം സ്ഥാനത്താണ്. 670 ശതകോടി യുവാൻ ആസ്തിയുള്ള ബൈറ്റ്ഡാൻസ് സ്ഥാപകൻ ഷാങ് യിമിങ് ആണ് പട്ടികയിൽ ഒന്നാമത്.

PREV
Read more Articles on
click me!

Recommended Stories

മാരത്തണിൽ ഗതാഗതം നിയന്ത്രിക്കാൻ ഹ്യൂമനോയിഡ് റോബോട്ട്!
ഇംഗ്ലണ്ടിലെ ഏറ്റവും അപൂർവ്വമായ ഉറുമ്പിന്റെ കൂട് മോഷ്ടിച്ചു! പൊലീസ് അന്വേഷണം