അൺലിമിറ്റഡ് സേവനങ്ങളുമായി എയർടെൽ; ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത

Published : Mar 31, 2023, 08:14 PM IST
അൺലിമിറ്റഡ് സേവനങ്ങളുമായി എയർടെൽ; ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത

Synopsis

നിലവിൽ രാജ്യത്തെ 500 ലധികം നഗരങ്ങളിൽ എയർടെൽ 5ജി പ്ലസ് ലഭ്യമാണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിലും എയർടെൽ 5ജി  സേവനങ്ങൾ ലഭ്യമാണെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 

ദില്ലി: വൻ ഓഫറുകളുമായി എയർടെൽ. 90 ദിവസം വാലിഡിറ്റിയുള്ള പ്രീ പെയ്ഡ് പ്ലാനുകളിൽ വൻ ഓഫറുകളാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഐപിഎൽ സീസൺ പ്രമാണിച്ച് ജിയോ മികച്ച ഓഫറുകളാണ് അവതരിപ്പിക്കുന്നത്. ഇതിനു പിന്നാലെയാണ് എയർടെല്ലും ഓഫറുകളുമായി എത്തുന്നത്. രാജ്യത്തെ മുൻനിര ടെലികോം ഓപ്പറേറ്ററുമാരാണ് ഭാരതി എയർടെൽ. 
90 ദിവസത്തെ വാലിഡിറ്റിയുള്ള 779 രൂപയുടെ പ്രീ പെയ്ഡ് പ്ലാൻ അൺലിമിറ്റഡാണ്. ഈ പ്ലാനനുസരിച്ച് ദിവസേന 1.5 ജിബി അതിവേഗ 4ജി ഡേറ്റ ലഭിക്കും.രാജ്യത്തെ ഏത് നെറ്റ് വർക്കിലേക്കും  ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ  ഉൾപ്പെടെയുള്ള അൺ‍ലിമിറ്റഡ് സേവനങ്ങൾ ലഭിക്കുമെന്നതാണ് പ്രത്യേകത. ഇത് കൂടാതെ പ്രതിദിനം 100 എസ്എംഎസും ലഭ്യമാകും. ഇവയ്ക്ക് പുറമെ മൂന്ന് മാസത്തെ അപ്പോളോ 24 ബൈ 7 സർക്കിൾ മെമ്പർഷിപ്പും ഉപഭോക്താക്കൾക്ക് ലഭിക്കും. 

ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, പോഡ്‌കാസ്റ്റ് ഉൾപ്പെടെയുള്ള വിങ്ക് മ്യൂസിക്, 90 ദിവസത്തേക്ക് സൗജന്യ ഹെലോട്യൂൺസ് എന്നിവയും ഇതിനൊപ്പം ലഭിക്കുന്ന സേവനങ്ങളാണ്. ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്‌ടോപ്പ് വിങ്ക് മ്യൂസിക് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട സംഗീതം ആസ്വദിക്കാനും അവസരമുണ്ട്.  പ്രതിദിന ഹൈ-സ്പീഡ് ഡേറ്റ ഉപയോഗത്തിന് കഴിഞ്ഞാലും 64 കെബിപിഎസ് വേഗത്തിൽ പരിധിയില്ലാത്ത ഡേറ്റ ലഭിക്കുമെന്നും കമ്പനി പറയുന്നു. വാട്ട്സാപ്പ്, മെസഞ്ചർ, ഇമെയിൽ എന്നി സേവനങ്ങളുടെ ഉപയോഗത്തിന് ഈ ഡാറ്റ സഹായിക്കും. 

നിലവിൽ രാജ്യത്തെ 500 ലധികം നഗരങ്ങളിൽ എയർടെൽ 5ജി പ്ലസ് ലഭ്യമാണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിലും എയർടെൽ 5ജി  സേവനങ്ങൾ ലഭ്യമാണെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇത് കൂടാതെ  മുഖ്യ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം  എയർടെൽ 5ജി സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. 5ജി ലഭ്യമാകുന്നവർക്ക് പുതിയ പ്ലാൻ വഴി അൺലിമിറ്റഡ് 5ജി ഡേറ്റ ആസ്വദിക്കാം. എയർടെല്ലിന്റെ 779 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അനുസരിച്ച് പ്രതിദിനം 8.60 രൂപയ്ക്കാണ് അൺലിമിറ്റഡ് സേവനങ്ങള്‌‍ ലഭ്യമാക്കുന്നത്.  

ഐപിഎൽ 2023: പ്രതിദിനം 3ജിബി ഡാറ്റയുടെ ക്രിക്കറ്റ് പ്ലാനുകളുമായി ജിയോ

ഐപിഎല്‍ 4Kയില്‍ എത്തിക്കാന്‍ ജിയോ സിനിമ; ചെക്ക് വച്ച് സ്റ്റാര്‍ സ്പോര്‍ട്‌സ്, 4K ചാനല്‍ തയ്യാര്‍
 

PREV
Read more Articles on
click me!

Recommended Stories

മസ്‌കിന്‍റെ കോടികൾ വേണ്ടെന്ന് ചൈനക്കാരായ 2 ജെൻ സി വിദ്യാർത്ഥികൾ; ഓപ്പൺഎഐ- യെ കടത്തിവെട്ടി 'ചിന്തിക്കുന്ന' എഐ മോഡൽ
'പണം പോയി പ്രതാപം വരട്ടെ', ഇന്ത്യൻ ജെൻ സിയുടെ സ്വപ്നം 'ഐഫോൺ'