വമ്പന്‍ ക്യാഷ്ബാക്ക് ഓഫറുമായി ബിഎസ്എന്‍എല്‍

Published : Apr 23, 2019, 10:43 AM IST
വമ്പന്‍ ക്യാഷ്ബാക്ക് ഓഫറുമായി ബിഎസ്എന്‍എല്‍

Synopsis

ബി.എസ്.എന്‍.എല്ലിന്റെ 1525 രൂപ, 1125 രൂപ പോലുള്ള പ്രതിമാസ റെന്റല്‍ പ്ലാനുകളിലും അതുപോലെ 1525 രൂപ, 1125 രൂപ, 799 രൂപ പോലുള്ള ഫിക്സഡ് മന്ത്ലി ചാര്‍ജ് പ്ലാനുകളിലും ഓഫര്‍ ബാധകമാണ്. 

ദില്ലി: ബിഎസ്എന്‍എല്‍ ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു. വാര്‍ഷിക പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് 4575 രൂപ വരെ കാഷ്ബാക്ക് ഓഫറും അര്‍ധവാര്‍ഷിക പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് 12 ശതമാനം കാഷ്ബാക്കും ഉപയോക്താക്കള്‍ക്ക് നേടാം. ഏപ്രിലിലും മേയിലും ഈ പ്ലാന്‍ സ്വീകരിക്കുന്നവര്‍ക്ക് ആക്ടിവേഷന്‍ ചാര്‍ജോ സെക്യൂരിറ്റി ഡിപ്പോസിറ്റോ നല്‍കേണ്ടി വരില്ല.

ബി.എസ്.എന്‍.എല്ലിന്റെ 1525 രൂപ, 1125 രൂപ പോലുള്ള പ്രതിമാസ റെന്റല്‍ പ്ലാനുകളിലും അതുപോലെ 1525 രൂപ, 1125 രൂപ, 799 രൂപ പോലുള്ള ഫിക്സഡ് മന്ത്ലി ചാര്‍ജ് പ്ലാനുകളിലും ഓഫര്‍ ബാധകമാണ്. ഇതിനായി ഉപയോക്താക്കള്‍ ഒരു വര്‍ഷത്തേക്കോ, ആറ് മാസത്തേക്കോ ഉള്ള തുക ഒന്നിച്ചു നല്‍കണം. ഉദാഹരണത്തിന് 1525 രൂപയുടെ പ്രതിമാസ പ്ലാന്‍ ഉള്ളവര്‍ ഒരു വര്‍ഷത്തേക്ക് 18300 രൂപ ഒന്നിച്ച് നല്‍കണം അപ്പോള്‍ അവര്‍ക്ക് 4575 രൂപ തിരികെ ലഭിക്കും.

PREV
click me!

Recommended Stories

ആമസോൺ പ്രൈം ഡേ സെയിൽ പ്രഖ്യാപിച്ചു; പ്രൈം മെമ്പർഷിപ്പിന് വമ്പൻ വിലക്കിഴിവ്, മൂന്ന് ദിവസത്തെ ഓഫർ മേള
ടെക്സ്റ്റ് മെസേജും സ്വയം അപ്രത്യക്ഷമാകും; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ