ടിക്ടോക്കിന്‍റെ 'മെയ്ഡിന്‍ ഇന്ത്യ' എതിരാളി മിത്രോം ഗൂഗിൾ പ്ലേ സ്റ്റോർ നീക്കം ചെയ്തു

By Web TeamFirst Published Jun 3, 2020, 12:12 PM IST
Highlights

എന്താണ് ടിക്ടോക്കിന് ബദല്‍ എന്ന ചര്‍ച്ച സജീവമായത്. ഇതിനെ തുടര്‍ന്നാണ് 'മിത്രോണ്‍' എന്നാണ് ആപ്പിന്‍റെ പേര് ഉയര്‍ന്നുവന്നത്. തീര്‍ത്തും സ്വദേശിയായ മിത്രോണ്‍ ടിക്ടോക്കിന് പകരം ഉപയോഗിക്കൂ എന്നതാണ് വലിയ ക്യാംപെയിനായി സോഷ്യല്‍ മീഡിയയില്‍ പരന്നത്.

ദില്ലി: ടിക്ടോക്കിന് എതിരാളി എന്ന രീതിയില്‍ പ്രചാരം നേടിയ മിത്രോം ആപ്ലിക്കേഷന്‍ ഗൂഗിൾ പ്ലേ സ്റ്റോർ നീക്കം ചെയ്തു.  ആപ്പില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സ്പാമും പ്രവർത്തന നയങ്ങളും ലംഘിച്ചുവെന്നാരോപിച്ചാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ് നീക്കം ചെയ്തിരിക്കുന്നത്. നേരത്തെ ആപ്പിന്‍റെ സോര്‍സ് കോഡ‍് പാകിസ്ഥാന്‍ ഡെവലപ്പര്‍ ഉണ്ടാക്കിയതാണെന്ന വാര്‍ത്ത വന്നിരുന്നു.

ഗൂഗിളിന്റെ നയമനുസരിച്ച് ഒരു ആപ്ലിക്കേഷൻ മറ്റൊന്നിന്റെ പകർപ്പാകരുത്. ഇതോടൊപ്പം തന്നെ ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പ്രധാന്യം നൽകുകയും വേണം. ടിക് ടോക്കിന്റെ തനിപകർപ്പാണ് മിത്രോം ആപ്ലിക്കേഷൻ എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ആപ്പിനെതിരെ ഗൂഗിള്‍ നടപടി എടുത്തത്.

ചില ടിക്ടോക് യൂസര്‍മാരും യൂട്യൂബേര്‍സും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ ടിക്ടോക്കിനെതിരായ വലിയ ക്യാംപെയിനായി വളര്‍ന്നു ടിക്ടോക് ഇന്ത്യ ബാന്‍ എന്നത് സോഷ്യല്‍ മീഡിയയിലെ പ്രധാന ഹാഷ്ടാഗായി. ഇതിന് പുറമേ ഗൂഗിള്‍പ്ലേ സ്റ്റോറില്‍ ടിക്ടോക്ക് ആപ്പിന്‍റെ റേറ്റിംഗ് കുത്തനെ ഇടിഞ്ഞു. 

ഒടുവില്‍ 50 ലക്ഷത്തോളം റിവ്യൂ റിമൂവ് ചെയ്ത് ഗൂഗിള്‍ തന്നെയാണ് ജനപ്രിയ വീഡിയോ പ്ലാറ്റ്ഫോമിനെ രക്ഷിച്ചത് എന്നും റിപ്പോര്‍ട്ട് വന്നു. 

അതിനിടയിലാണ് എന്താണ് ടിക്ടോക്കിന് ബദല്‍ എന്ന ചര്‍ച്ച സജീവമായത്. ഇതിനെ തുടര്‍ന്നാണ് 'മിത്രോം' എന്നാണ് ആപ്പിന്‍റെ പേര് ഉയര്‍ന്നുവന്നത്. തീര്‍ത്തും സ്വദേശിയായ മിത്രോണ്‍ ടിക്ടോക്കിന് പകരം ഉപയോഗിക്കൂ എന്നതാണ് വലിയ ക്യാംപെയിനായി സോഷ്യല്‍ മീഡിയയില്‍ പരന്നത്.

മെയ് 26 ല്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ഈ ആപ്പിന്‍റെ ഡൗണ്‍ലോഡ് 50 ലക്ഷം കടന്നുവെന്നാണ് പറയുന്നത്. 4.7 ആണ് ആപ്പിന്‍റെ ഗൂഗിള്‍ പ്ലേയിലെ റേറ്റിംഗി ഉണ്ടായികുന്നത്.  നേരത്തെ ടിക്ടോക്കിനെതിരെ പ്രചാരണം നയിച്ച പലരും ഈ ആപ്പിന് വേണ്ടി രംഗത്ത് ഇറങ്ങിയിട്ടുണ്ടായിരുന്നു. ഒപ്പം തന്നെ സ്വദേശി നയം ആപ്പിന്‍റെ വളര്‍ച്ചയ്ക്ക് കാരണമായി എന്നും വിലയിരുത്തല്‍ വന്നു.

എന്നാല്‍ ഇതിന് ശേഷമാണ് ന്യൂസ് 18ന്‍റെ റിപ്പോര്‍ട്ട് പ്രകാരം സംഭവത്തില്‍ ട്വിസ്റ്റ്. മിത്രോം ആപ്പ് ശരിക്കും ഇന്ത്യക്കാരന്‍ അല്ല. അതിന്‍റെ ജനനം പാകിസ്ഥാനിലാണ്. പാകിസ്ഥാനിലെ ക്യൂബോക്സസ് എന്ന കമ്പനി നിര്‍മ്മിച്ച സോര്‍സ് കോഡ് ഉപയോഗിച്ചാണ് 'സ്വദേശിയായ'  മിത്രോണ്‍  പ്രവര്‍ത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ക്യൂബോക്സസ് സ്ഥാപകനും സിഇഒയുമായ ഇര്‍ഫാന്‍ ഷേക്ക് ഇത് സ്ഥിരീകരിക്കുന്നു. വെറും 34 ഡോളര്‍ അതായത് 2600 രൂപയ്ക്കാണ് ഈ ആപ്പിന്‍റെ സോര്‍സ് കോഡ‍് ഇന്ത്യന്‍ കമ്പനിക്ക് വിറ്റത് എന്നാണ് ഇര്‍ഫാന്‍ ഷേക്ക് പറഞ്ഞത്.

എന്തായാലും പുതിയ നടപടി ആപ്പിന്‍റെ സുരക്ഷപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നും ഇത് പരിഹരിച്ചാല്‍ മിത്രോം ആപ്പിന് തിരിച്ചെത്താമെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

click me!