പോണ്‍സൈറ്റ് ഒണ്‍ലിഫാന്‍സ് മുഖംമിനുക്കുന്നു, കാഴ്ചകളിലും കാഴ്ചപ്പാടിലും മാറ്റം ലക്ഷ്യം

By Web TeamFirst Published Aug 22, 2021, 8:10 PM IST
Highlights

ലൈംഗികകേളികളുടെ അതിപ്രസരത്തിനു കേളികേട്ട ഒണ്‍ലിഫാന്‍സ് വെബ്‌സൈറ്റ് മുഖംമിനുക്കാന്‍ ഒരുക്കുന്നു. ലണ്ടന്‍ ആസ്ഥാനമായുള്ള ഈ രതിസൈറ്റിന് ആഗോളവ്യാപകമായി കോടിക്കണക്കിന് ആരാധകരാണുള്ളത്

ലൈംഗികകേളികളുടെ അതിപ്രസരത്തിനു കേളികേട്ട ഒണ്‍ലിഫാന്‍സ് വെബ്‌സൈറ്റ് മുഖംമിനുക്കാന്‍ ഒരുക്കുന്നു. ലണ്ടന്‍ ആസ്ഥാനമായുള്ള ഈ രതിസൈറ്റിന് ആഗോളവ്യാപകമായി കോടിക്കണക്കിന് ആരാധകരാണുള്ളത്. എന്നാല്‍ ആരാധകരുടെ ബാഹുല്യം കുറയുന്നതായി കണ്ടെത്തിയ കമ്പനി ഇപ്പോള്‍ മറ്റു ചില രീതികള്‍ കൂടി പരീക്ഷിക്കാനാണ് തയ്യാറെടുക്കുന്നത്. സൈറ്റിലെ പരസ്യങ്ങള്‍ ഒഴിവാക്കുന്നതാണ് ഇതിലെ ഒരു രീതി. 

ഒക്ടോബര്‍ മുതല്‍ ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാനgമൊരുങ്ങുന്നു. കമ്പനി പറയുന്നതനുസരിച്ച്, പേയ്‌മെന്റ് ദാതാക്കളില്‍ നിന്നും ബാങ്കുകളില്‍ നിന്നുമുള്ള സമ്മര്‍ദ്ദമാണ് ഉള്ളടക്കം തരം തിരിക്കുന്നതു സംബന്ധിച്ച പുതിയ നിയന്ത്രണത്തിന് പിന്നിലെ കാരണം. അതേസമയം പ്ലാറ്റ്‌ഫോമിലെ ലൈംഗിക ഉള്ളടക്കം കാരണം പുതിയ നിക്ഷേപകരെ കണ്ടെത്താന്‍ ഒണ്‍ലിഫാന്‍സ് ബുദ്ധിമുട്ടുന്നുവെന്ന് ആക്‌സിയോസ് അന്വേഷണത്തില്‍ കണ്ടെത്തി.

ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തതു പോലെ, ഒണ്‍ലിഫാന്‍സ് ഉള്ളടക്കം പരിമിതപ്പെടുത്തിക്കൊണ്ട് ഒരു അശ്ലീല വെബ്‌സൈറ്റ് എന്ന പ്രശസ്തി ഒഴിവാക്കാന്‍ ശ്രമിക്കുന്നു. ഇതിനര്‍ത്ഥം ഒക്ടോബര്‍ മുതല്‍, കമ്പനി അതിന്റെ പ്ലാറ്റ്‌ഫോമിലെ സ്രഷ്ടാക്കളെ ലൈംഗികത പ്രകടമാക്കുന്ന കണ്ടന്റുകള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ നിന്ന് വിലക്കും എന്നാണ്. എങ്കിലും, കമ്പനിയുടെ ഉപയോഗ നയം പാലിക്കുന്നിടത്തോളം കാലം, സ്രഷ്ടാക്കള്‍ക്ക് ഇപ്പോഴും നഗ്‌ന ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യാനാകുമെന്ന് ഫാന്‍സ് പറഞ്ഞു.

വരും ദിവസങ്ങളില്‍ അതിന്റെ പുതിയ ഉള്ളടക്ക നിയന്ത്രണം എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഫാന്‍സ് പങ്കുവയ്ക്കും. എന്തുകൊണ്ടാണ് ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം സെന്‍സര്‍ ചെയ്യുന്നത് എന്നത് വ്യക്തമല്ല. ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച്, കമ്പനിയുടെ കണ്ടന്റ് മോഡറേഷന്‍ അവരുടെ നയത്തിന് യോജിച്ചതല്ലെന്ന പരാതിയാവും കാരണം. എന്നാല്‍, ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം 5 ബില്യണ്‍ ഡോളറിലധികം അവര്‍ക്ക് നേടി കൊടുത്തു. മൊത്തം 130 ദശലക്ഷം ആരാധകരെയും സൃഷ്ടിച്ചു. ഏകദേശം 2 ദശലക്ഷം സ്രഷ്ടാക്കളാണ് ഓണ്‍ലിഫാന്‍സിനുള്ളത്. ഇതിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 2 ബില്യണ്‍ ഡോളറായിരുന്നു, അതില്‍ 20 ശതമാനം മാത്രമാണ് വെബ്‌സൈറ്റിലേക്ക് പോയത്, ബാക്കിയുള്ളവ സ്രഷ്ടാക്കള്‍ക്കായിരുന്നു.

ഒണ്‍ലിഫാന്‍സ് ഇപ്പോള്‍ ഒരു ബില്യണ്‍ ഡോളറിലധികം മൂല്യനിര്‍ണ്ണയത്തിനായി നിക്ഷേപകരെ തേടുന്നുവെങ്കിലും വ്യാപക അശ്ലീലമാണെന്നതിനാല്‍ നിക്ഷേപകരെ തേടുന്നത് ബുദ്ധിമുട്ടാണെന്നു കമ്പനി പറയുന്നു. ആക്‌സിയോസിന്റെ അഭിപ്രായത്തില്‍, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉള്ളടക്കമായിരുന്നിട്ടും, അശ്ലീലസാഹിത്യം എന്ന പദം പോലും ഒണ്‍ലിഫാന്‍സ് നിക്ഷേപകരോട് പരാമര്‍ശിച്ചിട്ടില്ല. 

ഈ വര്‍ഷം ആദ്യം, ഒണ്‍ലിഫാന്‍സ് അതിന്റെ സ്രഷ്ടാക്കള്‍ക്കായി നഗ്‌നത പ്രദര്‍ശിപ്പിക്കാത്ത ഒരു പുതിയ ആപ്പ് പുറത്തിറക്കി, ഒരു പോണ്‍ വെബ്‌സൈറ്റിന്റെ ഇമേജ് നന്നാക്കാന്‍ കമ്പനി സ്വീകരിക്കുന്ന നടപടികളാണ് ഇതൊക്കെ. എന്നാല്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നതാവും കാണാനിരിക്കുന്ന പൂരം.

click me!