ഒരു ട്വീറ്റില്‍ തന്നെ മൾട്ടിമീഡിയ ഫയലുകൾ ഉൾപ്പെടുത്താം ; പുതിയ അപ്ഡേഷൻ ഉടൻ

Published : Aug 01, 2022, 05:45 PM IST
ഒരു ട്വീറ്റില്‍ തന്നെ മൾട്ടിമീഡിയ ഫയലുകൾ ഉൾപ്പെടുത്താം ; പുതിയ അപ്ഡേഷൻ ഉടൻ

Synopsis

ടിപ്പ്സ്റ്ററായ അലെസാൻട്രോ പലുസി (@alex193a)യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത് സംബന്ധിച്ച പരീക്ഷണത്തിലാണ് ട്വിറ്റർ. 

സന്‍ഫ്രാന്‍സിസ്കോ: ഇനി മുതൽ ജിഫുകളും വീഡിയോകളും ട്വിറ്ററിലൂടെ പങ്കുവെയ്ക്കാം. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. നിലവിൽ 280 അക്ഷരങ്ങളാണ് ഒരു ട്വിറ്റിൽ ടൈപ്പ് ചെയ്യാനാകുക. പക്ഷേ ഒരു ട്വിറ്റിൽ ഒരു വിഭാഗത്തിൽപ്പെട്ട ഫയലുകൾ മാത്രമേ പങ്കുവെയ്ക്കാൻ കഴിയൂമായിരുന്നുള്ളൂ.  

ചുരുക്കി പറഞ്ഞാൽ ട്വിറ്റിൽ പങ്കുവെയ്ക്കുന്നത് ചിത്രങ്ങളാണ് എങ്കിൽ ചിത്രങ്ങൾ മാത്രമേ പങ്കുവെയ്ക്കാൻ സാധിക്കൂ. ഇതിനാണ് ട്വിറ്റർ മാറ്റം കൊണ്ടുവരുന്നത്. ടിപ്പ്സ്റ്ററായ അലെസാൻട്രോ പലുസി (@alex193a)യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത് സംബന്ധിച്ച പരീക്ഷണത്തിലാണ് ട്വിറ്റർ. 

ചില ഉപഭോക്താക്കൾക്ക് മാത്രമേ ചിത്രങ്ങൾ, വീഡിയോകൾ, ജിഫ് എന്നിവ ഒരേ ട്വീറ്റിൽ പങ്കുവെയ്ക്കാനുള്ള സൗകര്യം ട്വിറ്റർ ഒരുക്കിയിട്ടുള്ളൂ.  പരീക്ഷണത്തിന് ശേഷം പുതിയ അപ്ഡേറ്റുമായി ട്വിറ്റർ എത്തുമെന്ന പ്രതീക്ഷയിലാണ്  ഉപയോക്താക്കൾ.

ഈ സൗകര്യം ലഭിച്ച് തുടങ്ങിയാലും ഒരേ സമയം നാല് മൾട്ടിമീഡിയ ഫയലുകൾ മാത്രമേ ഇത്തരത്തിൽ പങ്കുവെക്കാൻ കഴിയൂ. ദൃശ്യാത്മക ആശയവിനിമയങ്ങളിൽ ഏർപ്പെടാനാണ് ട്വിറ്ററിൽ കൂടുതൽ പേരും സജീവമാകുന്നത്. ചിത്രങ്ങൾ,ജിഫുകൾ, വീഡിയോകൾ എന്നിവയെല്ലാം ആശയവിനിമയത്തിന് സഹായകരമാകുന്നവയാണ്. 

280 അക്ഷരങ്ങൾക്കപ്പുറം കൂടുതൽ ക്രിയാത്മകമായി ഇടപെടീൽ നടത്താൻ പുതിയ മാറ്റം സഹായിക്കും. കൂടാതെ വ്യത്യസ്ത മീഡിയ ഫോർമാറ്റുകൾ ആളുകളെ തമ്മിൽ എങ്ങനെ ചേർത്തു നിർത്തുമെന്ന് അറിയാനും പുതിയ അപ്ഡേഷൻ സഹായിക്കും. 

മീഡിയ ഉള്ളടക്കം പങ്കുവെക്കുന്ന ക്രിയേറ്റർമാർക്ക് പുതിയ അപ്ഡേറ്റ് ഏറെ പ്രയോജനകരമാവും. ഇപ്പോൾ ഒന്നിലധികം ഫോർമാറ്റിലുള്ള മീഡിയാ ഫയലുകൾ പങ്കുവെക്കണമെങ്കിൽ ഒരു ട്വീറ്റിൽ വീഡിയോകൾ , മറ്റൊരു ട്വീറ്റിൽ ചിത്രങ്ങൾ എന്നിങ്ങനെ ഓരോന്നും വ്യത്യസ്ത ട്വീറ്റുകളായി പങ്കുവെക്കണം.

പത്താംക്ലാസില്‍ പഠിപ്പിച്ച ട്യൂഷന്‍ ടീച്ചര്‍ക്ക് വാട്ട്സ്ആപ്പ് മെസേജ് അയച്ച് വിദ്യാര്‍ത്ഥി; വൈറലായി, കാരണം

പത്താം വാര്‍ഷികം ആഘോഷമാക്കി ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ; പുതിയ ഓഫറുകള്‍

മാധ്യമപ്രവർത്തകരുടെയും ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമതെന്ന് ട്വിറ്റര്‍

 

സന്‍ഫ്രാന്‍സിസ്കോ: അംഗീകൃത മാധ്യമപ്രവർത്തകരുടെയും മാധ്യമസ്ഥാപനങ്ങളുടെയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഉള്ളടക്കം നീക്കം ചെയ്യാൻ ആഗോളതലത്തിൽ നിയമപരമായ നീക്കങ്ങൾ ഏറ്റവും കൂടുതൽ നടത്തിയ രാജ്യങ്ങള്‍ ഇന്ത്യ മുന്നിലെന്ന് റിപ്പോർട്ട്. 2021 ജൂലൈ-ഡിസംബർ കാലയളവിലെ ട്വിറ്റർ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ഈ റിപ്പോർട്ട് പുറത്തു വിട്ടത്. 

2021 ലെ അവസാന ആറുമാസക്കാലയളവിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ചു രാജ്യങ്ങളാണ് രംഗത്തെത്തിയത്. ഇന്ത്യയും അമേരിക്കയും ഇക്കൂട്ടത്തിലുണ്ട്. ലോകമെമ്പാടുമുള്ള അംഗീകൃത മാധ്യമപ്രവർത്തകരുടെയും മാധ്യമസ്ഥാപനങ്ങളുടെയും 349 അക്കൗണ്ടുകളിലെ ഉള്ളടക്കം നീക്കം ചെയ്യുന്നത് സംബന്ധിച്ച് 326 തവണ നിയമപരമായ ആവശ്യങ്ങൾ വന്നുവെന്ന് ട്വിറ്റർ പറഞ്ഞു. 

മുൻ കാലയളവിനെ അപേക്ഷിച്ച് (ജനുവരി-ജൂൺ 2021) ഇത്തരം ആവശ്യങ്ങളുടെ കാര്യത്തില്‍ എണ്ണത്തിൽ 103 ശതമാനം വർദ്ധനവ് ഉണ്ടായതായും ട്വിറ്റർ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ (114), തുർക്കി (78), റഷ്യ (55), പാകിസ്ഥാൻ (48) എന്നിവർ സമർപ്പിച്ച നിയമപരമായ ആവശ്യങ്ങളാണ് ഈ മുന്നേറ്റത്തിന് കാരണമായത്. 2021 ജനുവരി-ജൂൺ മാസങ്ങളിലും ഇന്ത്യ ഈ പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

മസ്‌കിന്‍റെ കോടികൾ വേണ്ടെന്ന് ചൈനക്കാരായ 2 ജെൻ സി വിദ്യാർത്ഥികൾ; ഓപ്പൺഎഐ- യെ കടത്തിവെട്ടി 'ചിന്തിക്കുന്ന' എഐ മോഡൽ
'പണം പോയി പ്രതാപം വരട്ടെ', ഇന്ത്യൻ ജെൻ സിയുടെ സ്വപ്നം 'ഐഫോൺ'