Asianet News MalayalamAsianet News Malayalam

പത്താം വാര്‍ഷികം ആഘോഷമാക്കി ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ; പുതിയ ഓഫറുകള്‍

പ്ലേ പോയിന്റ് റിവാർഡ് പ്രോഗ്രാം ഇന്ത്യയിൽ ലഭ്യമല്ല. അതുകൊണ്ട് കമ്പനി രാജ്യത്ത് പ്ലേ ക്രെഡിറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 

Play Store 10th Anniversary: Google Offering Play Credits for App
Author
New Delhi, First Published Jul 29, 2022, 8:03 AM IST

ന്യൂയോര്‍ക്ക്: പത്താം വാര്‍ഷികത്തില്‍ ഓഫറുകള്‍ അടക്കം പ്രഖ്യാപിച്ച്  ഗൂഗിള്‍ പ്ലേ സ്റ്റോര്‍. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കമ്പനി ആപ്പ് സ്റ്റോറിന്‍റെ പുതിയ ലോഗോ പുറത്തിറക്കി. കൂടാതെ ആപ്പുകൾ വാങ്ങുമ്പോള്‍ പ്ലേ പോയിന്‍റുകളും ലഭിക്കും. പ്ലേ പോയിന്റ് റിവാർഡ് പ്രോഗ്രാം ഇന്ത്യയിൽ ലഭ്യമല്ല. അതുകൊണ്ട് കമ്പനി രാജ്യത്ത് പ്ലേ ക്രെഡിറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 

പ്ലേ പോയിന്റ്സ് റിവാർഡ് കറൻസി പോലെ, ആപ്പുകളോ ഗെയിമുകളോ ഇൻ-ആപ്പ് ഇനങ്ങളോ വാങ്ങാന്‍ പ്ലേ ക്രെഡിറ്റ് ഉപയോഗിക്കാം. 190-ലധികം രാജ്യങ്ങളിലായി 2.5 ബില്യണിലധികം ആളുകളാണ് ഓരോ മാസവും ഗൂഗിൾ പ്ലേ സ്റ്റോര്‍ ഉപയോഗിക്കുന്നതെന്ന് ഗൂഗിൾ റിപ്പോര്‍ട്ട് ചെയ്തു.

 ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ഉപയോക്താക്കള്‍ക്ക് നൽകുന്ന ക്രെഡിറ്റ് ഒരുപോലെയല്ല. ഒരു അംഗത്തിന് 1000 രൂപയാണ് ക്രെഡിറ്റ് റിവാർഡായി ലഭിച്ചത്. എന്നാല്‍  മറ്റൊരാൾക്ക്  20 രൂപയാണ് ലഭിച്ചത് . ക്രെഡിറ്റ് ചെയ്ത റിവാർഡുകൾ, ഓൺ-സ്റ്റോർ വിലയുള്ള ഒരു ആപ്പ്, ഗെയിം അല്ലെങ്കിൽ ഇൻ-ആപ്പ് ഇനം എന്നിവ വാങ്ങാൻ ഉപയോഗിക്കാം.

1000 രൂപ ലഭിച്ച  ഉപയോക്താവിന് 10 ക്രെഡിറ്റിന് 100 രൂപയിൽ കൂടുതൽ വിലയുള്ള ഏത് ആപ്പും ഗെയിമും ഇൻ-ആപ്പ് ഇനവും വാങ്ങാനാകും. ആൻഡ്രോയിഡ് നിർമ്മാതാവ് ഗൂഗിൾ പ്ലേ സ്റ്റോറിന്റെ പത്താം വാർഷികം ആഘോഷിച്ച് കഴിഞ്ഞുള്ള ദിവസമാണ്  പുതിയ അറിയിപ്പുമായി ഗൂഗിളെത്തിയത്. 

പോയിന്റ് ബൂസ്റ്റർ സജീവമാക്കിയതിന് ശേഷം മിക്ക ഇൻ-ആപ്പ് ഇനങ്ങളും ഉൾപ്പെടെയുള്ള വാങ്ങലുകൾ നടത്തുമ്പോൾ സാധാരണയുടെ 10 മടങ്ങ് റിവാർഡുകൾ വാഗ്ദാനം ചെയ്യുന്ന പ്ലേ പോയിന്റുകളാണ് കമ്പനി പ്രതിഫലമായി നൽകുന്നത്. 

സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് അടുത്തിടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 150 ആപ്പുകളെ നീക്കം ചെയ്തിരുന്നു. അതിനു പിന്നാലെ മൂന്ന് ആപ്പുകള്‍ കൂടി നീക്കം ചെയ്തു. മാജിക്ക് ഫോട്ടോ ലാബ്- ഫോട്ടോ എഡിറ്റര്‍, ബ്ലെന്റര്‍ ഫോട്ടോ എഡിറ്റര്‍, പിക്‌സ് ഫോട്ടോ മോഷന്‍ എഡിറ്റ് 2021 എന്നീ ആപ്പുകളാണ് നിരോധിച്ചത്.

ഇവ പലതും ഫേസ്ബുക്ക് വഴി ലോഗിന്‍ ചെയ്യാം എന്ന് കാണിച്ചാണ് തുറക്കുന്നത്. പലരും എളുപ്പത്തിന് അത് ഉപയോഗിക്കുന്നു. ഇതോടെ ഈ ആപ്പുകള്‍ ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങള്‍ കൈക്കലാക്കുന്നു. അതിനാല്‍ തന്നെ ഇതിലൂടെ ആ ആപ്പുകളിലെ സ്വകാര്യ വിവരങ്ങള്‍ പോലും ചോര്‍ത്താന്‍ സാധിക്കും.

സുപ്രധാന കോടതി വിധികളില്‍ വരെ വീക്കിപീഡിയ സ്വാധീനം; ഞെട്ടിച്ച് പഠനം

മസ്ക് - ട്വിറ്റര്‍ കേസ് ഒക്ടോബറില്‍ 17ന് ആരംഭിക്കും; വാദങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി മസ്കും ട്വിറ്ററും

Follow Us:
Download App:
  • android
  • ios