വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത

By Web TeamFirst Published Jun 4, 2019, 11:42 PM IST
Highlights

ഉപഭോക്താക്കൾക്ക് ദിനവും 3 ജിബിയുടെ 4ജി/3ജി ഡാറ്റയാണ് സൗജന്യമായി ലഭിക്കുക. ഇതിനൊപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളിങ്ങും ലഭിക്കും. 1000 എസ്എംഎസും സൗജന്യമായി കിട്ടും. വോഡഫോൺ പ്ലേ ആപ്പുകളായ ലൈവ് ടിവി വഴി സിനിമകളും ഷോകളും കാണാനുളള അവസരവും ഉപഭോക്താക്കൾക്ക് കമ്പനി നൽകുന്നുണ്ട്.  

ദില്ലി: 299 രൂപയുടെ പുതിയ റീചാർജ് പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ഇറക്കി വോഡഫോണ്‍.  ഉപഭോക്താക്കൾക്ക് ദിനവും 3 ജിബിയാണ് കമ്പനി ഈ പ്ലാനില്‍ നൽകുന്നത്.  70 ദിവസത്തെ കാലാവധിയാണ് ഈ ഓഫറിന്. മാത്രമല്ല, ആദ്യമായി 249 രൂപയുടെ റീചാർജ് ചെയ്യുന്നവർക്ക് സൗജന്യമായി 4 ജി സിം ഡോർസ്റ്റെപ് ഡെലിവറി ചെയ്യുന്ന സംവിധാനവും കമ്പനി പുറത്തിറക്കിയിട്ടുണ്ടെന്നാണ് സൂചന.

ഉപഭോക്താക്കൾക്ക് ദിനവും 3 ജിബിയുടെ 4ജി/3ജി ഡാറ്റയാണ് സൗജന്യമായി ലഭിക്കുക. ഇതിനൊപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളിങ്ങും ലഭിക്കും. 1000 എസ്എംഎസും സൗജന്യമായി കിട്ടും. വോഡഫോൺ പ്ലേ ആപ്പുകളായ ലൈവ് ടിവി വഴി സിനിമകളും ഷോകളും കാണാനുളള അവസരവും ഉപഭോക്താക്കൾക്ക് കമ്പനി നൽകുന്നുണ്ട്.  ഈ പ്ലാൻ ലഭ്യമാകാൻ കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവിൽ ഗുജറാത്ത്, മുംബൈ, പഞ്ചാബ് തുടങ്ങിയ പ്രധാന സർക്കിളുകളിലെല്ലാം പായ്ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നാണ് ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റൊരു പ്ലാനില്‍  1.5 ജിബിയുടെ 4ജി/5ജി ഡാറ്റയാണ് 199 രൂപ പ്ലാനിൽ ഉപഭോക്താക്കൾക്ക് ദിവസവും ലഭിക്കുക. ഇതിനൊപ്പം ദിനവും 100 എസ്എംഎസും അൺലിമിറ്റഡ് വോയിസ് കോളുകളും ഈ പ്ലാനിൽ ലഭിക്കും.  വോഡഫോൺ പ്ലേ ആപ്പുകൾ സൗജന്യമായി ഉപയോഗിക്കുകയും ചെയ്യാം.

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി വോഡഫോൺ അവതരിപ്പിക്കുന്ന 229 രൂപയുടെ പുതിയ റീചാർജ് പായ്ക്കും ചില സര്‍ക്കിളുകളില്‍ ലഭിക്കും. ഈ പായ്ക്കിൽ ഉപഭോക്താക്കൾക്ക് ദിനവും 2 ജിബിയാണ് കമ്പനി നൽകുന്നത്.  28 ദിവസത്തെ കാലാവധിയാണ് ഈ ഓഫറിന്.

click me!