
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിലെ പള്ളിയിൽ വെടിവയ്പ്പ് ലൈവ് സ്ട്രീംമിംഗ് ടെക് ലോകത്തും വലിയ ചർച്ചയാണ്. അക്രമിയുടെ തയ്യാറാടെപ്പും, ആക്രമണത്തിന്‍റെ ദൃശ്യങ്ങളും ഫെയ്സ് ബുക്കിൽ പ്രചരിച്ച് ഏറെ കഴിഞ്ഞാണ് നീക്കിയതെന്നാണ് ആരോപണം. ഡ്രൈവിംഗ് സീറ്റിൽ അക്രമി ഓസ്ട്രേലിയക്കാരൻ ബ്രന്‍റൺ ടാറന്‍റ്. ധരിച്ചത് കറുത്ത വസ്ത്രം. തലയിൽ ഹെൽമറ്റ്. കയ്യിൽ മെഷീൻ ഗണ്ണ്. കാറിൽ നിറയെ തോക്കും തിരകളും.
ഹെൽമറ്റിൽ ഗോപ്രോ ക്യാമറ ഘടിപ്പിച്ചായിരുന്ന പുറപ്പാട്. ക്രൂരതയ്ക്ക് ഇറങ്ങും മുന്നെ തുടങ്ങി ചിത്രീകരണം. അതിവേഗത്തിൽ കാറോടിച്ച് ക്രൈസ്റ്റ് ചർച്ചിലെ മസ്ജിദുന്നൂറിലേക്ക്. തോക്കിലെ വെടിയുണ്ട തീർന്നതോടെ വീണ്ടു കാറിനടുത്തേക്ക് എത്തി മറ്റൊരു തോക്കുമായി ആക്രണണം തുടർന്നു.
വഴിയിൽ കണ്ട ഒരു പെൺകുട്ടിക്ക് നേരെയും ആക്രമി നിറയൊഴിച്ചതായും റിപ്പോർട്ടുകളുണ്ട്.
അക്രമങ്ങളത്രയും ഫെയ്ബുക്ക് ലൈവ്. 17 മിനിറ്റ് ദൈർഘ്യമുള്ള ലൈവ് സ്ട്രീമിംഗ്. വീഡിയോ ചിത്രീകരണം തുടങ്ങിയ മിനുറ്റുകൾ സ്ട്രീംമിംഗ് നടന്നിട്ടും അറിഞ്ഞില്ലെന്ന ഫെയ്സബുക്ക് വിശദീകരണത്തിനെതിരെ ലോകമെങ്ങും കടത്തു വിമർശനം ഉയർന്നിട്ടുണ്ട്. ദൃശ്യങ്ങൾ ഫെയ്സ് ബുക്ക് പിന്നീട് നീക്കി. പക്ഷേ, ഇതിനോടകം യൂട്യൂബിലും, ചെറു വീഡിയോകൾ ഇൻസ്റ്റഗാരമിലും പ്രചരിച്ചുകഴിഞ്ഞു. ഇവ കൂടെ നീക്കാനുള്ള നപടികളിലാണ് കമ്പനികൾ.