5G spectrum auction : 5ജി സ്പെക്ട്രം ആരംഭിച്ചു: അറിയേണ്ട 10 പ്രധാന കാര്യങ്ങള്‍

By Web TeamFirst Published Jul 26, 2022, 11:21 AM IST
Highlights

ലേല നടപടികൾ രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണി വരെ നീണ്ടുനിൽക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. 

ദില്ലി: 4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 72 ജിഗാഹെർട്‌സ് 5ജി സ്പെക്ട്രം അവകാശം ആർക്കാണ് ലഭിക്കുക എന്നതിനായി രാജ്യം കാത്തിരിക്കുകയാണ്. 5G സ്പെക്‌ട്രത്തിനായുള്ള ലേലം ഇന്ന് ആരംഭിച്ചു.

ലേല നടപടികൾ രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണി വരെ നീണ്ടുനിൽക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ നാല് കമ്പനികളും കോടീശ്വരനായ അദാനിയുടെ അദാനി എന്റർപ്രൈസസിന്റെ ഒരു യൂണിറ്റും ലേലത്തിൽ പങ്കെടുക്കുന്നുണ്ട്.

ഈ ലേലത്തെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍

1. ലേലത്തിൽ നിന്ന് ₹70,000 കോടി മുതൽ ₹1 ലക്ഷം കോടി വരെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ലേലത്തില്‍ പങ്കെടുക്കുന്നവരുടെ വിളികള്‍ കൂടുന്നത് അനുസരിച്ച് ലേലം ദിവസങ്ങള്‍ എടുക്കാം.

2. 600 MHz, 700 MHz, 800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz എന്നീ ലോലെവല്‍ വേവുകള്‍, മിഡ് (3300 MHz), ഉയർന്ന (26 GHz) ഫ്രീക്വൻസി ബാൻഡുകളിലുള്ള സ്പെക്ട്രത്തിനായാണ് ലേലം നടക്കുന്നത്.

3. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയാണ് ഏറ്റവും കൂടുതല്‍ പണം മുടക്കാന്‍ സാധ്യത എന്നാണ് സൂചന. തുടർന്ന് ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, അദാനി ഗ്രൂപ്പ് എന്നിവ വരും എന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. ജിയോ 14,000 കോടി ഏണസ്റ്റ് മണി ഡെപ്പോസിറ്റ് (EMD) നടത്തിയപ്പോൾ എതിരാളിയായ അദാനി ഗ്രൂപ്പ് അടുത്തിടെ 100 കോടി രൂപ നിക്ഷേപിച്ചിരുന്നു. 

4. ലേലത്തിൽ ഒരു കമ്പനിക്ക് ലേലം വിളിക്കാൻ സാധ്യതയുള്ള സ്പെട്രത്തിന്‍റെ അളവിന്‍റെ  പ്രതിഫലനമാണ് അവര്‍ കെട്ടിവയ്ക്കുന്ന ഏണസ്റ്റ് മണി ഡെപ്പോസിറ്റ്.

5. ഇത്തവണ 5ജി ലേലത്തില്‍ പങ്കെടുക്കുന്ന നാല് കമ്പനികള്‍ ഇഎംഡി തുക ഇതുവരെ കെട്ടിവച്ചത് 21,800 കോടി രൂപയാണ്.  മത്സരത്തിൽ ഉണ്ടായിരുന്ന 2021 ലെ ലേലത്തിൽ നിക്ഷേപിച്ച ₹13,475 കോടിയേക്കാൾ ഉയര്‍ന്ന തുകയാണ് ഇത്.

6. ജൂലൈ 18 ന് ടെലികോം മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, റിലയൻസ് ജിയോ 14,000 കോടി രൂപയുടെ ഇഎംഡി സമർപ്പിച്ചു. ഇത് സ്പെക്ട്രത്തിനായി മത്സരിക്കുന്ന നാല് കമ്പനികളില്‍ ഏറ്റവും ഉയര്‍ന്നതാണ്. അദാനിയുടെ 100 കോടി ഇഎംഡി ഏറ്റവും കുറവാണ്. ഇതിലൂടെ അദാനി വളരെ ചെറിയ അളവ് സ്പെക്ട്രം മാത്രമേ വാങ്ങുകയുള്ളൂ എന്നാണ് സൂചന.

7.  അദാനിയുടെ  എയർപോർട്ടുകൾ, പവർ, ഡാറ്റാ സെന്ററുകൾ, മറ്റ് ബിസിനസുകള്‍ എന്നിവയെ ബന്ധിപ്പിച്ച് ഒരു സ്വകാര്യ നെറ്റ്‌വർക്ക് സൃഷ്ടിക്കാനാണ് 5ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നത് എന്നാണ് അദാനി ഈ മാസം ആദ്യം വ്യക്തമാക്കിയത്. അതായത് വാണിജ്യ അടിസ്ഥാനത്തില്‍ ടെലികോം രംഗത്തേക്ക് പ്രവേശിക്കാന്‍ അദാനി ഗ്രൂപ്പ് താല്‍പ്പര്യപ്പെടുന്നില്ല. 

8. ഭാരതി എയർടെൽ 5G സ്പെക്‌ട്രത്തിലേക്ക് ലേലത്തില്‍ വലിയ വിളികള്‍ നടത്താന്‍ സാധ്യതയില്ലെന്നാണ് വിവരം. 3.5GHz ബാൻഡിൽ 100MHz, 26GHz ബാൻഡിൽ 500MHz; ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ സർക്കിളുകളിൽ 900MHz, 1800MHz ബാൻഡുകളിൽ നിന്നും ഇവര്‍ വിളി നടത്തിയേക്കാം എന്നാണ് റിപ്പോര്‍ട്ട്. 

9. ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് അവര്‍ സമര്‍പ്പിച്ച ഇഎംഡി തുകയുടെ 7-8 മടങ്ങ് വരെ മൂല്യമുള്ള 5ജി സ്പെക്ട്രം ലേലത്തില്‍ വിളിച്ചെടുക്കാം.  എന്നാല്‍ ഈ വിളികള്‍ വിജയിക്കുന്നത് എതിരാളികളുടെ വിളിയും തന്ത്രങ്ങളും ആശ്രയിച്ചിരിക്കും.

10. വർഷങ്ങളായി 5G നെറ്റ്‌വർക്കുകൾ ഉള്ള ദക്ഷിണ കൊറിയയും ചൈനയും പോലുള്ള മറ്റ് രാജ്യങ്ങളുടെ അവസ്ഥയില്‍ രാജ്യത്തെ ടെലികോം രംഗം മാറ്റേണ്ടതിനാല്‍. ലേല തുക 20 തുല്യ തവണകളായി പണമടയ്ക്കാൻ ഇന്ത്യന്‍ കമ്പനികളെ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ലേലത്തിന് കൊടിയേറി; 5 ജി സ്പെക്ട്രത്തിനായി കൊമ്പുകോർത്ത് ഭീമന്മാർ

കഴിഞ്ഞ പാദത്തില്‍ 4,335 കോടി ലാഭം നേടി ജിയോ; നിരക്ക് വര്‍ദ്ധനവ് നേട്ടമായി

click me!