പാസ്വേര്‍ഡ് മറന്നുപോയി; നഷ്ടപ്പെടാന്‍ പോകുന്നത് 1602 കോടി.!

By Web TeamFirst Published Jan 15, 2021, 8:52 AM IST
Highlights

കാരണം എന്താണ് തന്‍റെ ബിറ്റ്കോയിന്‍ അക്കൗണ്ടിന്‍റെ പാസ്വേര്‍ഡ് ഇദ്ദേഹം മറന്നു. അത് എഴുതി സൂക്ഷിച്ചിരുന്ന പേപ്പര്‍ നഷ്ടപ്പെട്ടുവെന്നാണ് ഇദ്ദേഹം പറയുന്നത്. ഒരു ബിറ്റ്കോയിന്‍ അക്കൗണ്ടിന്‍റെ പാസ്വേര്‍ഡ് തെറ്റായി അടിക്കാന്‍ നല്‍കിയിരിക്കുന്ന അവസരം 10 എണ്ണമാണ്. 

സന്‍ഫ്രാന്‍സിസ്കോ: കൊറോണക്കാലത്ത് ലോകം പുതിയ നിക്ഷേപ വഴികള്‍ തേടിയപ്പോള്‍ വില കുതിച്ചുയര്‍ന്നതാണ് ബിറ്റ്കോയിനുകള്‍ക്ക്. പലരെയും ഈ പെട്ടെന്നുള്ള കുതിച്ചുചാട്ടം പണക്കാരാക്കി. എന്നാല്‍ പണക്കാരായിട്ടും ഒരു കാര്യവും ഇല്ലാതെയായിപ്പോയവര്‍ ഏറെയുണ്ടെന്നാണ് വാര്‍ത്ത. അത്തരത്തില്‍ ഒരാളാണ് ജര്‍മ്മനിക്കാരനായ സ്റ്റെഫാന്‍ തോമസ് അമേരിക്കയിലെ സന്‍ഫ്രാന്‍സിസ്കോയിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഇദ്ദേഹത്തിന്‍റെ കയ്യിലുള്ള ബിറ്റ്കോയിനുകളുടെ എണ്ണം 7,002 എണ്ണം. അവയുടെ മൂല്യം കൂട്ടിയാല്‍ ഇന്നത്തെ വിലയില്‍ 220 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വരും അതായത്  1602 കോടി. എന്നാല്‍ ഇത് ഒരിക്കലും കിട്ടില്ലെന്ന ഭീതിയിലും ഭാഗ്യക്കേടിലുമാണ് സ്റ്റെഫാന്‍.

കാരണം എന്താണ് തന്‍റെ ബിറ്റ്കോയിന്‍ അക്കൗണ്ടിന്‍റെ പാസ്വേര്‍ഡ് ഇദ്ദേഹം മറന്നു. അത് എഴുതി സൂക്ഷിച്ചിരുന്ന പേപ്പര്‍ നഷ്ടപ്പെട്ടുവെന്നാണ് ഇദ്ദേഹം പറയുന്നത്. ഒരു ബിറ്റ്കോയിന്‍ അക്കൗണ്ടിന്‍റെ പാസ്വേര്‍ഡ് തെറ്റായി അടിക്കാന്‍ നല്‍കിയിരിക്കുന്ന അവസരം 10 എണ്ണമാണ്. അതിന് ശേഷം ചിലപ്പോള്‍ അക്കൗണ്ട് തന്നെ എന്നന്നേക്കുമായി നഷ്ടമായേക്കാം. ഇത്തരത്തില്‍ സ്റ്റെഫാന്‍ ഇതുവരെ എട്ടുതവണ തന്‍റെ പാസ്വേര്‍ഡ് തെറ്റായി അടിച്ചു. ഇനി ബാക്കിയുള്ളത് രണ്ട് അവസരം മാത്രം. പലപ്പോഴും വളരെ ആസൂത്രണത്തോടെയുമാണ് ഇദ്ദേഹം തന്‍റെ അക്കൗണ്ട് തുറന്ന് പാസ്വേര്‍ഡ് അടിക്കാറ് എന്നാല്‍ എല്ലാതവണയും തെറ്റി. ഇനിയും തെറ്റിയാല്‍ നഷ്ടമാകുക എന്നത് 220 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ നഷ്ടപ്പെടുന്നതിന് തുല്യമാണ് എന്നതിനാല്‍ വളരെ കരുതിയാണ് സ്റ്റെഫാന്‍ നീങ്ങാന്‍ ഉദ്ദേശിക്കുന്നത്.

ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിനുകള്‍  ലോകത്തെമ്പാടും 18.5 ദശലക്ഷം എണ്ണം ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നു. ഇതില്‍ ഏകദേശം 20 ശതമാനം അഥവാ 14000 കോടി ഡോളര്‍ ആളുകള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയോ അല്ലെങ്കില്‍ സ്റ്റെഫാനിന് സംഭവിച്ചതു പോലെ പാസ്വേര്‍ഡ് മറന്നുപോയും മറ്റും നഷ്ടപ്പെട്ടിരിക്കാം എന്നാണ് ആണെന്നാണ് ചെയ്‌നാലസിസിന്റെ കണക്കുകള്‍ പറയുന്നത്. 

സ്റ്റ്ഫാനിനെ പോലെ തന്നെ സമാന അവസ്ഥയിലുള്ള ഒരു വ്യക്തിയുടെ കഥയും ഇതിനിടയില്‍ ബിസിനസ് സ്റ്റാന്‍റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബ്രാഡ് യാസറിന്റെ എന്നാണ് ഇദ്ദേഹത്തിന്‍റെ പേര് പാസ്വേര്‍ഡ് മറന്ന ഇദ്ദേഹത്തിന്‍റെ ബിറ്റ് കോയിന്‍ വോലറ്റുകള്‍ വീണ്ടെടുക്കാന്‍ ഇദ്ദേഹം നൂറു കണക്കിനു മണിക്കൂറുകള്‍ ഇതിനകം ചിവവഴിച്ചു കഴിഞ്ഞു. 

സാങ്കേതികവിദ്യയുടെ തുടക്ക കാലത്ത് സ്വന്തം കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് സൃഷ്ടിച്ചതാണ് അദ്ദേഹത്തിന്റെ ആയിരക്കണക്കിനു ബിറ്റ്‌കോയിന്‍. ഇന്ന് അവയുടെ ഇപ്പോഴത്തെ മൂല്യം നൂറുകണക്കിനു ദശലക്ഷം ഡോളറാണ്. എന്നാല്‍ അക്കൌണ്ടിന്‍റെ പാസ്‌വേഡ് മറന്നുപോയി. ഇപ്പോള്‍ ഈ കമ്പ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്കുകള്‍  വാക്വം സീലു ചെയ്ത ബാഗുകളില്‍ മറ്റാരും കാണാതെ സൂക്ഷിച്ചിരിക്കുകയാണ് ബ്രാഡ് യാസര്‍. പാസ്വേര്‍ഡ് ലഭിച്ചാല്‍ അന്ന് ഉപകാരപ്പെടും എന്ന് ഇദ്ദേഹം കരുതുന്നു.

അതേ സമയം ബിറ്റ്കോയിന്‍ മൂല്യം വര്‍ദ്ധിക്കുകയാണ്. മാര്‍ച്ചുമാസത്തിനു ശേഷം 800 % വര്‍ദ്ധനയാണു ബിറ്റ്‌കോയിന്റെ വളര്‍ച്ചയില്‍ രേഖപ്പെടുത്തിയത്. 2020 ഡിസംമ്പറില്‍, രേഖപ്പെടുത്തിയ ഈ കുതിപ്പ് യുഎസിലെ പ്രധാന ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചായ കോയിന്‍ബേസിന്റെ പ്രവര്‍ത്തനം തകരാറിലാക്കി. ഏതായാലും വര്‍ദ്ധിച്ച ഡിമാന്റു മുന്നില്‍ കണ്ട്, ബിറ്റ്‌കോകോയിനെ വാള്‍സ്ട്രീറ്റില്‍ ലിസ്റ്റു ചെയ്യിക്കാനുള്ള പ്രവര്‍ത്തനത്തിലാണു കോയിന്‍ ബേസ് ഇപ്പോള്‍ ഉള്ളത്.

നിക്ഷേപകരും ട്രേഡര്‍മാരും ബിറ്റ് കോയിന്‍ മുഖ്യധാര പണമിടപാടുകള്‍ക്കു പേ പാല്‍ വഴി ഉപയോഗിക്കാനാകുന്ന നാളുകള്‍ വരുമെന്നു പ്രതിക്ഷിക്കുന്നുണ്ട്. അമേരിക്കയിലെ നിക്ഷേപകര്‍ ബിറ്റ്‌കോയിനിലേക്കു ആകര്‍ഷിക്കപ്പെടുന്നതു പണപ്പെരുപ്പത്തെ തടയുവാനുള്ള ബിറ്റ് കോയിനിന്റെ കഴിവും പെട്ടന്നു ലാഭം നേടാം എന്ന ചിന്തയും കൊണ്ടാണ്. സിംഗപ്പൂര്‍ ബാങ്കിന്റെ കറന്‍സി അനലിസ്റ്റായ മോ സിയോങ് സിമിന്റെ അഭിപ്രായത്തില്‍, നിക്ഷേപകരില്‍ ചിലരെങ്കിലും ഡോളറിനു വിലയിടിയുമെന്നു ചിന്തിക്കുന്നവരാണെന്നു പറയുന്നു. ഒപ്പം സ്വര്‍ണ്ണത്തേക്കാള്‍ മികച്ച നിക്ഷേപമാണു ബിറ്റ് കോയിനെന്നും ആളുകള്‍ കരുതുന്നു. നിക്ഷേപകരില്‍ പലരും കോവിഡ് പകര്‍ച്ചവ്യാധിയുടെ ഈ കാലഘട്ടത്തില്‍ സ്വര്‍ണ്ണത്തേക്കാള്‍ മികച്ച സുരക്ഷിത നിക്ഷേപമാണ് ബിറ്റ് കോയിന്‍ നിക്ഷേപമെന്നു കരുതുന്നുണ്ട്. 

അതിനാല്‍ തന്നെ 2020ല്‍ ദിനംപ്രതി ശരാശരി 2.7% വളര്‍ച്ചയാണ് ബിറ്റ് കോയിന്‍ രേഖപ്പെടുത്തിയത്. ഇതേ കാലഘട്ടത്തില്‍ സ്വര്‍ണത്തിന്റെ വളര്‍ച്ച 0.9% മാത്രമായിരുന്നു.

അനലിസ്റ്റുകള്‍ ഒരു ബിറ്റ് കോയിനിന്റെ മൂല്യം 100000 ഡോളര്‍ എത്തുമെന്നാണു കരുതുന്നതെന്നു ചെയിന്‍ ലിങ്ക് എന്ന ബ്ലോക്ക് ചെയിന്‍ പ്രോജക്ടിന്റെ സ്ഥാപകരിലൊരാളായ സെര്‍ജി നസ്‌റോവ് അഭിപ്രായപ്പെടുന്നത്. ബിറ്റ് കോയിനിന്റെ കുതിപ്പിന്റെ ചുവടുപിടിച്ചു രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ കറന്‍സിയായ എതെറിയം ഞായറാഴ്ച, അതിന്റെ ചരിത്രത്തിലെ റിക്കോര്‍ഡ് മൂല്യമായ 1014 ഡോളര്‍ (74 100 രൂപ) രേഖപ്പെടുത്തി.


 

click me!