ചെലവ് ചുരുക്കൽ ; ഓഫീസുകള്‍ വില്‍ക്കാന്‍ ഒരുങ്ങി ആമസോണ്‍

By Web TeamFirst Published Jan 28, 2023, 7:30 AM IST
Highlights

നിലവിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഓഫീസ് വില്ക്കുന്നത്. കൂടാതെ ജീവനക്കാരെ പിരിച്ചുവിടുന്നതിന്‍റെ ഭാഗമായി കൂടുതൽ പേർക്ക് നോട്ടീസ് അയയ്ക്കും. 

ന്യൂയോര്‍ക്ക്: ചെലവ് ചുരുക്കലിന്‍റെ ഭാഗമായി പിരിച്ചുവിടൽ നടത്തിയതിനു പിന്നാലെ ആമസോൺ ചില ഓഫീസുകൾ വിൽക്കാൻ പോകുന്നതായി സൂചന. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് 16 മാസം മുൻപ് കലിഫോർണിയയിൽ ഏറ്റെടുത്ത ഓഫിസാണ് ആമസോൺ  വിൽക്കുന്നത്. 2021 ഒക്‌ടോബറിൽ 123 ദശലക്ഷം യുഎസ് ഡോളറിനാണ് ഈ ഓഫീസുൾപ്പെടുന്ന വസ്തു വാങ്ങിയത്. 

നിലവിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഓഫീസ് വില്ക്കുന്നത്. കൂടാതെ ജീവനക്കാരെ പിരിച്ചുവിടുന്നതിന്‍റെ ഭാഗമായി കൂടുതൽ പേർക്ക് നോട്ടീസ് അയയ്ക്കും. ഇതിനകം തന്നെ 2,300 ജീവനക്കാർക്ക് മുന്നറിയിപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. യുഎസ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ ജീവനക്കാരെയാകും പിരിച്ചുവിടൽ ബാധിക്കുന്നത്. വാഷിങ്ടൺ സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്‍റിന് നൽകിയ നോട്ടീസ് പ്രകാരം സിയാറ്റിലിൽ 1,852 പേരെയും ബെല്ലെവ്യൂ, വാഷിങ്ടണിൽ 448 പേരെയും പിരിച്ചുവിടാനാണ് സാധ്യത.

Latest Videos

കഴിഞ്ഞ ദിവസം ആമസോണിൻറെ ഇന്ത്യയിലെ പിരിച്ചുവിടൽ സുഗമമായിരുന്നു എന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇന്ത്യയിലെ ആയിരക്കണക്കിന് പേരെയാണ് പിരിച്ചുവിടൽ ബാധിച്ചത്. എന്നാൽ വളരെ മാന്യമായി ആമസോൺ ഇത് കൈകാര്യം  ചെയ്തുവെന്നാണ് റിപ്പോർട്ട് പറയയുന്നത്. ഇതിനായി വിവിധ ഇടങ്ങളിൽ നിന്നും നേരിട്ടുള്ള കൂടികാഴ്ചയ്ക്കായി ജീവനക്കാരെ  ആമസോൺ വിളിച്ചുവരുത്തി.

ജീവനക്കാരെ അത്യാവശ്യമായി ആമസോൺ തിരിച്ചുവിളിച്ചത് അടുത്ത ദിവസങ്ങളിലാണ്. വൺ ടു വൺ മീറ്റിങ് ഷെഡ്യൂളാണ് ജീവനക്കാർക്ക് നല്കിയത്. സീനിയർ മാനേജരാണ് ജീവനക്കാർക്ക് ഇത് സംബന്ധിച്ച മെയിൽ അയച്ചിരിക്കുന്നത്. മീറ്റിങിന് എത്തിച്ചേരേണ്ടതിൻറെ കാരണം മെയിലിൽ വ്യക്തമാക്കിയിരുന്നില്ല. മീറ്റിങിന് പങ്കെടുക്കാൻ ഫ്ലൈറ്റ് ബുക്ക് ചെയ്യണമെന്നും അവരുടെ ഫ്ലൈറ്റ് ടിക്കറ്റുകൾക്കും ഹോട്ടൽ താമസത്തിനും ചെലവാകുന്ന പണം കമ്പനി  തിരികെ നൽകുമെന്നും അറിയിച്ചിരുന്നു.

ആമസോണിൽ വെയർഹൗസ് തൊഴിലാളികളും സമരത്തിൽ

ആമസോണ്‍ ജീവനക്കാരെ പിരിച്ചുവിട്ടത് മാന്യമായി; സംഭവം ഇങ്ങനെയായിരുന്നു

click me!