6000 രൂപവരെ ക്യാഷ്ബാക്ക്; വന്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍

Web Desk   | Asianet News
Published : Oct 13, 2021, 09:46 AM IST
6000 രൂപവരെ ക്യാഷ്ബാക്ക്; വന്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍

Synopsis

 ഫോണ്‍ വാങ്ങുന്നതിന് മുമ്പ്, എയര്‍ടെല്ലിന്റെ സൈറ്റില്‍ അവര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഫോണിന് ക്യാഷ്ബാക്ക് ലഭിക്കുമോ ഇല്ലയോ എന്ന് പരിശോധിക്കാവുന്നതാണ്. 

യര്‍ടെല്‍ വന്‍ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു. സാംസങ്, ഓപ്പോ, റിയല്‍മി, നോക്കിയ, ടെക്‌നോ, ലെനോവോ, മോട്ടറോള, ഇന്‍ഫിനിക്‌സ്, വിവോ, ഐറ്റല്‍, ഷവോമി, ലാവ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള തിരഞ്ഞെടുത്ത ഫോണുകള്‍ വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍. ഈ ബ്രാന്‍ഡുകളുടെ 12,000 രൂപ വരെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ 6000 രൂപയുടെ ഓഫര്‍ ലഭിക്കും.

ക്യാഷ്ബാക്ക് കൂടാതെ, ഒരു വര്‍ഷത്തേക്ക് വാലിഡിറ്റിയുള്ള സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ലഭിക്കും. എയര്‍ടെല്‍ താങ്ക്‌സ് ആനുകൂല്യങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് സൗജന്യമായി വിങ്ക് മ്യൂസിക്കും 30 ദിവസത്തെ ആമസോണ്‍ പ്രൈം മൊബൈല്‍ പതിപ്പും ലഭിക്കും. ഫോണ്‍ വാങ്ങുന്നതിന് മുമ്പ്, എയര്‍ടെല്ലിന്റെ സൈറ്റില്‍ അവര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഫോണിന് ക്യാഷ്ബാക്ക് ലഭിക്കുമോ ഇല്ലയോ എന്ന് പരിശോധിക്കാവുന്നതാണ്. 

ഒരു ഉപഭോക്താവ് അവരുടെ ഫോണ്‍ നമ്പര്‍ 249 രൂപയോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുമ്പോള്‍ മാത്രമേ ക്യാഷ്ബാക്ക് ലഭിക്കൂ. ഈ പ്രീപെയ്ഡ് പ്ലാന്‍ 1.5 ജിബി പ്രതിദിന ഡാറ്റ, പരിധിയില്ലാത്ത കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, സൗജന്യ ആമസോണ്‍ പ്രൈം മൊബൈല്‍ പതിപ്പ് എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്നു.

6,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നതിന്, ഒരാള്‍ ഈ പായ്ക്ക് 36 മാസത്തേക്ക് തുടര്‍ച്ചയായി വാങ്ങേണ്ടിവരുമെന്ന് കമ്പനി പറയുന്നു. രണ്ട് തവണകളായി ഉപഭോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് നല്‍കും. ആദ്യത്തേത് 18 മാസത്തിനുശേഷം വരുന്നു, 2,000 രൂപ ക്യാഷ്ബാക്ക് നല്‍കും, രണ്ടാമത്തേത് 36 മാസം പൂര്‍ത്തിയാകുമ്പോള്‍ വരും. ബാക്കി 4000 രൂപ എയര്‍ടെല്‍ നിങ്ങള്‍ക്ക് നല്‍കും. 

ഈ ക്യാഷ്ബാക്ക് നിങ്ങളുടെ എയര്‍ടെല്‍ പേയ്മെന്റ് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും. എയര്‍ടെല്‍ നെറ്റ്വര്‍ക്കില്‍ പുതിയ ഹാന്‍ഡ്സെറ്റ് ഉപയോഗിച്ചതിന് ശേഷം 30 ദിവസത്തിനുള്ളില്‍ ഉപയോക്താവ് പുതിയ 4 ജി ഹാന്‍ഡ്സെറ്റ് റീചാര്‍ജ് ചെയ്താല്‍ മാത്രമേ ഏതൊരു ഉപയോക്താവിനും ഓഫര്‍ പ്രയോജനപ്പെടുത്താനാകൂ.

PREV
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ