Amazon Alexa : അലക്സയുടെ ശബ്ദം 'പ്രിയപ്പെട്ടവരുടെതാക്കാം'; ഇതാണ് പുതിയ സാങ്കേതിക വിദ്യ

By Web TeamFirst Published Jun 27, 2022, 9:25 AM IST
Highlights

കഴിഞ്ഞ ദിവസം കൂടിയ  കമ്പനിയുടെ മാർസ് കോൺഫറൻസിലാണ് ഇതിനെ പറ്റി പറഞ്ഞത്. ഈ ഫീച്ചർ എപ്പോഴാണ് അലക്സ അവതരിപ്പിക്കുന്നത് എന്നതിനെ സംബന്ധിച്ച്  വിവരങ്ങൾ ലഭിച്ചിട്ടില്ല. 

ന്യൂയോര്‍ക്ക്: ഒത്തിരി ഇഷ്ടപ്പെട്ടവരുടെ ശബ്ദം ഒരിക്കൽ കൂടി കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, അവരൊന്ന് പേരെടുത്ത് വീണ്ടും വിളിച്ചിരുന്നെങ്കിൽ എന്നാ​ഗ്രഹിക്കാത്തവരുണ്ടാകില്ല. നമുക്ക് ഒരോരുത്തർക്കും വിട്ടുപിരിഞ്ഞ അത്രയ്ക്ക് പ്രിയപ്പെട്ടവർ ഉണ്ടാകും. ഒരിക്കലും തിരിച്ചുകിട്ടാത്ത ഓർമകളിൽ ആ വ്യക്തിയെ മനസിൽ കൊണ്ടുനടക്കുന്നവർ. അവരെ കുറിച്ചുള്ള ഓർമകൾ  നിലനിർത്താനും അവരുടെ സാന്നിധ്യം ശബ്ദത്തിലൂടെ നമുക്കൊപ്പം ഉണ്ടെന്ന് ബോധ്യപ്പെടുത്താനും ഒരുങ്ങുകയാണ് ആമസോൺ അലക്‌സ (Amazon Alexa).

അലെക്‌സ എന്ന ഡിജിറ്റൽ അസിസ്റ്റന്റിന്  ഉപയോക്താവിന്‍റെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ശബ്ദം നൽകാനാകും. കമ്പനി വികസിപ്പിച്ച പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണിത്. അലക്‌സയ്ക്ക് നാം  നൽകുന്ന മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ശബ്ദം അടങ്ങുന്ന ഓഡിയോ ഫയൽ ഉപയോഗിക്കാം. ഇതനുസരിച്ച് അയാളുടെ ശബ്ദം അനുകരിക്കാൻ സാധിക്കുമെന്നാണ് അലെക്‌സ സീനിയർ പറയുന്നത്.

കഴിഞ്ഞ ദിവസം കൂടിയ  കമ്പനിയുടെ മാർസ് കോൺഫറൻസിലാണ് ഇതിനെ പറ്റി പറഞ്ഞത്. ഈ ഫീച്ചർ എപ്പോഴാണ് അലക്സ അവതരിപ്പിക്കുന്നത് എന്നതിനെ സംബന്ധിച്ച്  വിവരങ്ങൾ ലഭിച്ചിട്ടില്ല. ഡിജിറ്റൽ വോയ്‌സ് അസിസ്റ്റന്റയ അലക്സയെ നമ്മുടെ പ്രിയപ്പെട്ടവരെ  വിളിച്ചിരുന്ന പേര് തന്നെ വിളിച്ച് അഭിസംബോധന ചെയ്യാൻ കഴിയും. പപ്പ, മമ്മി, അമ്മ  അങ്ങനെ എന്തു വേണമെങ്കിലും  വിളിക്കാനാകും.

ശബ്ദം പെട്ടെന്ന് അനുകരിക്കാൻ സാധിക്കുന്ന  ഇവ പല ആശങ്കകൾക്കും ഇടയാക്കുന്നുണ്ട്. തങ്ങളുടെ ഇത്തരം പദ്ധതികൾ ആമസോൺ പ്രഖ്യാപിക്കുന്നതിന് മുന്‍പ് മൈക്രോസോഫ്റ്റ്  ആർട്ടിഫിഷ്യൽ എത്തിക്‌സ് നിയമങ്ങൾ പരിഷ്കരിച്ചിരുന്നു. ഇതോടെ സിന്തറ്റിക് ശബ്ദം എങ്ങനെ ഉപയോഗിക്കാം, ആർക്ക് നിർമിക്കാം തുടങ്ങിയ നിർദേശങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവ ദുരുപയോഗം ചെയ്യാൻ ഉള്ള സാധ്യത കൂടുതലാണ്. ഇവ ആൾമാറാട്ടത്തിനു മാത്രമല്ല കേൾവിക്കാരെ കബളിപ്പിക്കാനും ഉപയോഗിക്കാനാകുമെന്ന ആശങ്കകൾ ഉണ്ട്. 

മകളുടെ പേരില്‍നിന്ന് ഇലോണ്‍ മസ്‌കിന്റെ പേരുനീക്കി, ഒപ്പം ജെന്‍ഡറും മാറ്റി, ഇനി ആണല്ല, പെണ്ണ്!

റിലയന്‍സിനെ വെല്ലുവിളിക്കാന്‍ ടെലികോം രംഗത്തേക്ക് ആമസോണ്‍; 20000 കോടിക്കായി വി ഐ

click me!