Asianet News MalayalamAsianet News Malayalam

റിലയന്‍സിനെ വെല്ലുവിളിക്കാന്‍ ടെലികോം രംഗത്തേക്ക് ആമസോണ്‍; 20000 കോടിക്കായി വി ഐ

ലഭിക്കുന്ന തുക വരാനിരിക്കുന്ന 5ജി  സ്‌പെക്ട്രം ലേലത്തിൽ പങ്കെടുക്കാനും വർഷാവസാനത്തോടെ സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള മൂലധനച്ചെലവിനും വേണ്ടി ഉപോയോഗിക്കാനാണ് പദ്ധതി.

Vodafone Idea in talks with Amazon  for Rs 20,000 crore investment
Author
Trivandrum, First Published May 31, 2022, 12:38 PM IST | Last Updated May 31, 2022, 1:00 PM IST

ദില്ലി : 20,000 കോടി രൂപ സമാഹരിക്കാന്‍ ഇ കോമേഴ്‌സ് ഭീമനായ ആമസോണുമായി (Amazon) ചർച്ചകൾ നടത്തി വോഡഫോണ്‍ ഐഡിയ (Vodafon Idea). 10000 കോടി രൂപ ഇക്വിറ്റി നിക്ഷേപമായും ബാക്കി തുക വായ്പയായും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ലഭിക്കുന്ന തുക വരാനിരിക്കുന്ന 5ജി  സ്‌പെക്ട്രം ലേലത്തിൽ പങ്കെടുക്കാനും വർഷാവസാനത്തോടെ സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള മൂലധനച്ചെലവിനും വേണ്ടി ഉപോയോഗിക്കാനാണ് പദ്ധതി.

അമേരിക്കന്‍ റീട്ടെയില്‍ ഭീമന്‍ ആമസോണ്‍ വോഡഫോണ്‍ ഐഡിയയിൽ നിക്ഷേപം നടത്തുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ വോഡഫോണ്‍ ഐഡിയ ഓഹരികള്‍ 4.14 ശതമാനം ഉയര്‍ന്ന് 9.3 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

Read Also : 820 കോടിക്ക് ഹണി ബീ, ഗ്രീൻ ലേബൽ ഉൾപ്പടെ 32 മദ്യ ബ്രാൻഡുകൾ സ്വന്തമാക്കി സിംഗപ്പൂർ കമ്പനി

ആമസോണിന് പുറമെ, ഇന്ത്യയിലെ ടെലികോം മേഖലയിലേക്ക് ഒരു നിക്ഷേപം  നടത്താൻ പദ്ധതിയിടുന്ന സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുമായി വി ഐ ചർച്ചകൾ നടത്തുന്നുണ്ട്. പാപ്പരത്ത നടപടികളില്‍നിന്ന് സര്‍ക്കാര്‍ സഹായത്തോടെയാണ് വോഡഫോണ്‍ ഐഡിയ പുറത്തു വന്നത്. കൂടുതൽ വികസനത്തിനായി മൂലധനം നിക്ഷേപിക്കാൻ കമ്പനിക്ക് കഴിയാത്ത സാഹചര്യത്തിൽ നിക്ഷേപകരെ തേടുകയാണ്. . കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ താരിഫ് ഉയർത്തിയിട്ടും വരിക്കാരുടെ കൊഴിഞ്ഞുപോക്ക് കമ്പനിയെ സാരമായി ബാധിച്ചു. 

സര്‍ക്കാര്‍ കുടിശ്ശികയുടെ ഒരുഭാഗം ഓഹരിയാക്കിമാറ്റിയാണ് കമ്പനി  താല്‍ക്കാലിക ആശ്വാസം നേടിയത്. സർക്കാരിന്റെ ഓഹരി കൈമാറ്റത്തിന് ശേഷമാവും ആമസോണ്‍ ഉൾപ്പടെയുള്ളവരുടെ നിക്ഷേപം കമ്പനിയിലേക്കെത്തുക. 5.8 ശതമാനം ഓഹരികളായിരിക്കും സര്‍ക്കാരിന് കൈമാറുക. മറ്റു കമ്പനികളുടെ നിക്ഷേപം എത്തുന്ന സാഹചര്യത്തിൽ സർക്കാർ ഓഹരികളുടെ കാര്യത്തിൽ വ്യക്തത വരുത്താനാണ് ഈ നടപടി. ഓഹരികളുടെ കൈമാറ്റം 5ജി സ്‌പെക്ട്രം ലേലത്തിന് മുമ്പ് പൂര്‍ത്തിയാകും.

Read Also : Milma : ഇനി കേരളത്തിലും പാൽ പൊടിയാകും; 100 കോടി രൂപ നിക്ഷേപത്തിൽ മിൽമയുടെ വമ്പൻ പദ്ധതി

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ പുരോഗതി ഉണ്ടായതാണ് കമ്പനിക്ക് നേട്ടമായത്. താരിഫ് ഉയർത്തിയത് ലാഭം 22 ശതമാനം വർധിപ്പിക്കാൻ കാരണമായി. ടെലികോം പങ്കാളിത്തമില്ലാത്ത ഒരേയൊരു ക്ലൗഡ് സേവന ദാതാവും  യുഎസില്‍നിന്ന് നിക്ഷേപം സ്വീകരിക്കാത്ത ഒരെയൊരു സ്വകാര്യ ടെലികോം ഓപ്പറ്റേറ്ററുമാണ് വോഡഫോണ്‍ ഐഡിയ. അതിനാൽ തന്നെ അമേരിക്കൻ റീടൈലർ ഭീമനായ ആമസോണിന് കമ്പനിയിൽ താല്പര്യമുണ്ടെന്നാണ് റിപ്പോർട്ട്. 

Read Also : വ്യാജ റിവ്യൂ ഇട്ടാൽ ഇനി കുടുങ്ങും; ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾക്കായി പുതിയ സംവിധാനം ഒരുക്കാൻ കേന്ദ്രം

Latest Videos
Follow Us:
Download App:
  • android
  • ios