Latest Videos

12 വര്‍ഷത്തോളം ജോലി ചെയ്ത ജീവനക്കാരനെ ആമസോണ്‍ പിരിച്ചുവിട്ടു; കാരണം ഇതാണ്.!

By Web TeamFirst Published Oct 3, 2023, 8:29 AM IST
Highlights

ജോലിയിൽ പ്രവേശിച്ച ജീവനക്കാരൻ ആണോ ടെക്കിയാണോ എന്ന വേർതിരിവ് ഇല്ലാതെ പിരിച്ചുവിടൽ നടന്നുകൊണ്ടിരിക്കുകയാണ് നിലവിൽ. 

ന്യൂയോര്‍ക്ക്: 12 വർഷങ്ങൾ പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ജോലിയിൽ നിന്ന് പിരിച്ചുവിട്ട അനുഭവം ലിങ്ക്ഡ്ഇന്നിലൂടെ പങ്കുവെച്ചിരിക്കുകയാണ് ആമസോൺ ജീവനക്കാരൻ. ആമസോണിലെ തന്റെ അവസാന ദിനം എങ്ങനെയാണെന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചിരിക്കുന്നത്. പിരിച്ചുവിട്ടതിനെക്കുറിച്ചുള്ള തന്റെ വികാരങ്ങൾ കോപവും സങ്കടവും പ്രതീക്ഷയും നിറഞ്ഞതാണെന്നും തന്റെ ചിന്തകൾ പ്രോസസ്സ് ചെയ്യാൻ ധാരാളം സമയം ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കമ്പനിയിലായിരുന്ന കാലത്ത് താൻ നേടിയ കാര്യങ്ങളിൽ അഭിമാനമുണ്ടെന്നും സഹപ്രവർത്തകരെ ഉപേക്ഷിക്കുന്നതിൽ വിഷമമുണ്ടെന്നും അദ്ദേഹം എഴുതി. ഭാവിയിൽ എന്താണ് കാത്തിരിക്കുന്നത് എന്നതിനെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജോലിയിൽ പ്രവേശിച്ച ജീവനക്കാരൻ ആണോ ടെക്കിയാണോ എന്ന വേർതിരിവ് ഇല്ലാതെ പിരിച്ചുവിടൽ നടന്നുകൊണ്ടിരിക്കുകയാണ് നിലവിൽ. ആമസോൺ, മെറ്റാ, ട്വിറ്റർ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ ഐടി കമ്പനികൾ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ജീവനക്കാരെയാണ് കൂട്ടത്തോടെ പിരിച്ചുവിട്ടത്. ഇത് നിരവധി ജീവിതങ്ങളെ ബാധിച്ചു. 2022 മുതൽ, പിരിച്ചുവിടലുകൾ അവരുടെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നും അതിനെ എങ്ങനെ നേരിടാൻ ശ്രമിക്കുന്നു എന്നതിനെക്കുറിച്ചും നിരവധി ടെക്കികൾ ലിങ്ക്ഡ് ഇന്നിൽ പങ്കിടാറുണ്ട്.

കഴിഞ്ഞ ദിവസം പ്രസവം കഴിഞ്ഞ് 10 ആഴ്ചകൾക്കുള്ളിൽ ജോലി നഷ്ടപ്പെട്ട അനുഭവം പങ്കുവെച്ചിരുന്നു. 12 വർഷത്തിലേറെയായി ഗൂഗിളിലാണ് ഇവർ ജോലി ചെയ്തിരുന്നത്. പിരിച്ചുവിട്ടുവെന്ന തിരിച്ചറിവ് തന്നെ തകർത്തു കളഞ്ഞുവെന്ന് യുവതി ലിങ്ക്ഡ് ഇന്നിൽ കുറിച്ചു. ഒരു പുതിയ ജോലി കണ്ടെത്തുക, ഇന്റർവ്യൂവിന് ഹാജരാകുക എന്നത്  ബുദ്ധിമുട്ടാണെന്നും എന്നിരുന്നാലും, പോസിറ്റീവ് മാനസികാവസ്ഥ നിലനിർത്തിക്കൊണ്ട് ഇനിയെന്തെന്ന ചിന്തയിലാണ് താനെന്നും അവർ കുറിച്ചു. 

അടുത്തത് എന്താണെന്നോ ഈ നിമിഷത്തെ എങ്ങനെ നേരിടുമെന്നോ എനിക്കറിയില്ല. പക്ഷേ കാര്യങ്ങളെല്ലാം നടക്കുമെന്ന് എനിക്കറിയാം. സംഭവിക്കാനിരിക്കുന്നത് എന്താണെന്നറിയാനുള്ള ആവേശത്തിലാണ് ഞാൻ.  ഏതെങ്കിലും ഇൻഡസ്ട്രിയിലെ സ്റ്റാഫിംഗ് മാനേജർ റോളുകൾ, അല്ലെങ്കിൽ പ്രോഗ്രാം മാനേജർ റോളുകൾ ഉണ്ടെങ്കിൽ ദയവായി തന്നെ ബന്ധപ്പെടണമെന്നും അവർ കുറിപ്പിൽ പറഞ്ഞിരുന്നു.

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് വലിയ മുന്നറിയിപ്പ്.!

യുദ്ധഭൂമിയിലെപ്പോലെ ലഫ്റ്റനന്റ് കേണൽ റുബിയോ ബഹിരാകാശത്തും സ്റ്റാറായത് ഇങ്ങനെ.!

​​​​​​​Asianet News Live
 

tags
click me!