ആമസോണിന്‍റെ തീരുമാനം; 'പണി കിട്ടാന്‍' പോകുന്നത് ഇന്ത്യക്കാര്‍ക്ക്.!

Published : Jan 09, 2023, 07:51 AM IST
ആമസോണിന്‍റെ തീരുമാനം; 'പണി കിട്ടാന്‍' പോകുന്നത് ഇന്ത്യക്കാര്‍ക്ക്.!

Synopsis

സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടി. ആമസോണിന്റെ ഏകദേശം 1% ജീവനക്കാരെ പ്രതിനിധീകരിക്കുന്ന വെട്ടിക്കുറവുകളെ കുറിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി ബുധനാഴ്ച ജീവനക്കാർക്ക് അയച്ച മെമ്മോയിൽ പരാമർശിക്കുന്നുണ്ട്. 

ദില്ലി: ആമസോണിൽ പിരിച്ചുവിടൽ ബാധിക്കുന്നവരിൽ  കൂടുതലും ഇന്ത്യക്കാർ. വരുന്ന ആഴ്ചകളിൽ തങ്ങളുടെ 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് നേരത്തെ ആമസോൺ പ്രഖ്യാപിച്ചിരുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ ആയിരത്തോളം ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടൽ ബാധിച്ചേക്കും.  ഇക്കാര്യത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല. 

ഇന്ത്യൻ വിപണിയിലെ മാർക്കറ്റ് പ്ലേസ്, ഡിവൈസസ് ടീമുകളിലുടനീളമുള്ള ജീവനക്കാരെയാകും പിരിച്ചുവിടുക എന്നാണ് സൂചന.പിരിച്ചുവിടുന്നവർക്ക് പണവും, ആരോഗ്യ ഇൻഷുറൻസ്, പുറത്ത് ജോലി കണ്ടുപിടിക്കാനുള്ള സഹായം എന്നിവ ഉൾപ്പടെയുള്ളവ കമ്പനി ചെയ്തു നല്കുമെന്നും കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.  എല്ലാവർക്കും ജനുവരി 18 മുതൽ അറിയിപ്പ് നൽകിത്തുടങ്ങുമെന്നും കമ്പനി അറിയിച്ചു. ആഗോള തലത്തിൽ താൽകാലിക ജീവനക്കാരെ കൂടാതെ കമ്പനിക്ക് 15.4 ലക്ഷം ജീവനക്കാരുണ്ട് ആമസോണിന്.

സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടി. ആമസോണിന്റെ ഏകദേശം 1% ജീവനക്കാരെ പ്രതിനിധീകരിക്കുന്ന വെട്ടിക്കുറവുകളെ കുറിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി ബുധനാഴ്ച ജീവനക്കാർക്ക് അയച്ച മെമ്മോയിൽ പരാമർശിക്കുന്നുണ്ട്. പിരിച്ചുവിടലുകൾ കഴിഞ്ഞ വർഷം തന്നെ ആരംഭിച്ചിരുന്നു. കൂടുതലും ആമസോണിന്റെ റീട്ടെയിൽ ഡിവിഷനും റിക്രൂട്ടിംഗ് പോലുള്ള ഹ്യൂമൻ റിസോഴ്‌സ് പ്രവർത്തനങ്ങളിലുമുള്ളവരെയാണ് പിരിച്ചുവിടൽ ബാധിച്ചിരിക്കുന്നത്..

മാസങ്ങളായി പിരിച്ചുവിടലുകളുടെ സാധ്യത ആമസോണിൽ ഉയർന്നുവന്നിട്ടുണ്ടെങ്കിലും - പാൻഡെമിക് സമയത്ത് വളരെയധികം ആളുകളെ നിയമിച്ചതായി കമ്പനി സമ്മതിച്ചിരുന്നു. എന്നാൽ നിലവിലെ അവസ്ഥ സൂചിപ്പിക്കുന്നത് -  കമ്പനി മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നാണ്. ആദ്യം, സെയിൽസ്ഫോഴ്സ് ഇങ്ക് അതിന്റെ 10% തൊഴിലാളികളെ പിരിച്ചുവിട്ടു. അതിനുശേഷം റിയൽ എസ്റ്റേറ്റ് ഹോൾഡിംഗ് കുറയ്ക്കാനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്.

ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും സ്ഥിരതയുള്ള തൊഴിലിടമാണ് ആമസോൺ. ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത പിരിച്ചുവിടൽ സംഭവിച്ചാൽ,  കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടൽ ആയി അത് മാറുമെന്നാണ് സൂചന. സാധാരണയായി ഇ-കൊമേഴ്‌സിന്റെ വർഷത്തിലെ ഏറ്റവും മികച്ച സമയമാണ് കടന്നുപോയത്. എന്നാൽ ആ സമയത്തെ വിപണിയിലെ മാറ്റങ്ങളും ശ്രദ്ധേയമായിരുന്നു. കോവിഡിന് പിന്നാലെ സാധനങ്ങളുടെ ഡിമാൻഡിലുണ്ടായ ഇടിവാണ് പിരിച്ചുവിടലിന് പ്രധാന കാരണമെന്നാണ് സൂചന.

സാമ്പത്തിക പ്രതിസന്ധി; വീണ്ടും പിരിച്ചുവിടലുമായി ആമസോൺ, 18,000 ജീവനക്കാരുടെ ജോലി തെറിക്കും

PREV
Read more Articles on
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ