ആന്‍ഡ്രോയിഡ് 11 ഒരുങ്ങുന്നു: ആന്‍ഡ്രോയ്ഡ് ഫോണില്‍ സംഭവിക്കാന്‍ പോകുന്ന അത്ഭുതങ്ങള്‍ ഇതൊക്കെ

By Web TeamFirst Published Feb 23, 2020, 12:41 AM IST
Highlights

കൊളംബസ് എന്ന കോഡ് നാമത്തിലാണ് ഇത് ഇപ്പോള്‍ ഗൂഗിള്‍ ഡവലപ്പേഴ്‌സ് വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. സ്‌ക്രോളിംഗ് സ്‌ക്രീന്‍ ക്യാപ്ചര്‍, റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിംഗ് പോലുള്ള സവിശേഷതകളും ഇതിലുണ്ട്. 

ന്‍ഡ്രോയിഡ് 11 ല്‍ ഗൂഗിള്‍ ഒളിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്, വലിയ അത്ഭുതങ്ങളാണ്. പുതുമകള്‍ക്ക് പുറമേ, വര്‍ഷാവസാനം മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ എത്തുന്ന ഇതിന്റെ സോഴ്‌സ് കോഡ് ഇപ്പോള്‍ പരിമിതമായി വെളിപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഇതിലെ ഏറ്റവും വലിയ ഫീച്ചര്‍ എന്നത് ഡബിള്‍ ടാപ്പ് ജസ്റ്റര്‍ അഥവാ, ആംഗ്യങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനമാണ്. 

കൊളംബസ് എന്ന കോഡ് നാമത്തിലാണ് ഇത് ഇപ്പോള്‍ ഗൂഗിള്‍ ഡവലപ്പേഴ്‌സ് വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. സ്‌ക്രോളിംഗ് സ്‌ക്രീന്‍ ക്യാപ്ചര്‍, റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിംഗ് പോലുള്ള സവിശേഷതകളും ഇതിലുണ്ട്. ഡബിള്‍ ടാപ്പ് ആംഗ്യങ്ങളാല്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഫീച്ചര്‍ ഫോണിന്‍റെ പിന്‍ഭാഗത്ത് നടപ്പിലാക്കാന്‍ കഴിയുന്ന വിധത്തില്‍ വികസിപ്പിക്കാനാണു ശ്രമം. 

ഈ സവിശേഷത സ്ഥിരമായി ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. സിസ്റ്റം ഫയലുകള്‍ മെസ്സേജ് ചെയ്യുന്നതിലൂടെയും, ക്യാമറ തുറക്കുന്നതിനും മള്‍ട്ടിമീഡിയ പ്ലേബാക്ക് നിയന്ത്രിക്കുന്നതിനും ടൈമറുകള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നതിനും അലാറങ്ങള്‍ മാറ്റിവയ്ക്കുന്നതിനും കോളുകള്‍ സൈലന്റാക്കാനുമൊക്കെ ഈ ഡബിള്‍ ടാപ്പ് ജെസ്റ്ററിനു കഴിയും. ഈ സവിശേഷത ഇഷ്ടാനുസൃതമാക്കുന്നതിന് ഉപയോക്താവിന് നിരവധി അവസരങ്ങളും നല്‍കുന്നുണ്ട്.

ആന്‍ഡ്രോയിഡ് 11 പ്രവര്‍ത്തിക്കുന്ന എല്ലാ ഉപകരണങ്ങളേക്കാളും പിക്‌സല്‍ ഫോണുകള്‍ക്കായി ഈ പുതിയ ജെസ്റ്റര്‍ സവിശേഷത തുടക്കത്തില്‍ തന്നെ ലഭ്യമാക്കും. ആക്റ്റീവ് എഡ്ജ്, മോഷന്‍ സെന്‍സ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് ആംഗ്യ സംവിധാനങ്ങള്‍ക്കായി ഗൂഗിള്‍ പിന്തുടരുന്ന പദ്ധതിയുടെ ഭാഗമാണിത്. എന്നാല്‍, ആക്റ്റീവ് എഡ്ജ്, മോഷന്‍ സെന്‍സ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 'കൊളംബസിന്' പ്രത്യേക ഹാര്‍ഡ്‌വെയര്‍ ആവശ്യമില്ല. ഫോണിന്റെ ഗൈറോസ്‌കോപ്പും ആക്‌സിലറോമീറ്ററും മാത്രം മതി ഇതിന്റെ പ്രവര്‍ത്തനത്തിന്.

click me!