ആപ്പിളിന്‍റെ എയര്‍പോഡ് വിഴുങ്ങി; യുവാവിന് സംഭവിച്ചത്

By Web TeamFirst Published May 4, 2019, 3:27 PM IST
Highlights

ഡെയ്ലി മെയിലിനോട് തന്‍റെ അനുഭവം ബെന്‍ വിവരിക്കുന്നത് ഇങ്ങനെ, ഉറക്കത്തില്‍ എയര്‍പോഡ് വിഴുങ്ങിയത് താന്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ ഉറക്കം ഉണര്‍ന്ന ശേഷം താന്‍ ഇത് വീട് മുഴുവന്‍ തിരഞ്ഞു. 

ബിയജിംഗ്: ആപ്പിളിന്‍റെ ഉത്പന്നങ്ങള്‍ അവയുടെ നിര്‍മ്മാണത്തിലെ ഗുണമേന്‍മയില്‍ ഏതൊരു ഉത്പന്നത്തിനും മുകളില്‍ നില്‍ക്കും എന്നാണ് അവകാശവാദം. ഇതിന് പൂരകമായ ഒരു സംഭവമാണ് ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇവിടെ മികവ് തെളിയിച്ചത്. ആപ്പിളിന്‍റെ വയര്‍ലെസ് ഹെഡ്സെറ്റ് ആപ്പിള്‍ എയര്‍പോഡ് ആണ്. തായ്വാന്‍ സ്വദേശിയായ ബെന്‍ ഉറക്കത്തില്‍ അറിയാതെ തന്‍റെ എയര്‍പോഡുകളില്‍ ഒന്ന് വിഴുങ്ങി.

ഡെയ്ലി മെയിലിനോട് തന്‍റെ അനുഭവം ബെന്‍ വിവരിക്കുന്നത് ഇങ്ങനെ, ഉറക്കത്തില്‍ എയര്‍പോഡ് വിഴുങ്ങിയത് താന്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ ഉറക്കം ഉണര്‍ന്ന ശേഷം താന്‍ ഇത് വീട് മുഴുവന്‍ തിരഞ്ഞു. പിന്നീട് ബെന്‍ തന്‍റെ ഫോണിലെ മൈ ഐഫോണ്‍ ആപ്പിന്‍റെ സഹായം തേടി. ഇതിലെ സപ്പോര്‍ട്ടിംഗ് പേജിലെ നിര്‍ദേശം അനുസരിച്ച് ഇയര്‍ബഡ് കണ്ടെത്താനായിരുന്നു നീക്കം. പിന്നീട് ഇയര്‍ ഫോണ്‍ ബഡിന്‍റെ ബീപ്പ് ശബ്ദം തന്‍റെ വയറ്റില്‍ നിന്നാണ് കേള്‍ക്കുന്നത് എന്ന് ബെന്‍ അധികം വൈകാതെ മനസിലാക്കി.

ഉടന്‍ തന്നെ ബെന്‍ കൗഗഷിംഗ് മുനിസിപ്പല്‍ യുണെറ്റഡ് ആശുപത്രിയിലേക്ക് പോയി. അവിടുത്തെ ഡോക്ടര്‍മാര്‍ എയര്‍പോഡ് വയറ്റിലുണ്ടെന്ന് സ്ഥിരീകരിച്ചു. അവര്‍ നിര്‍ദേശിച്ചത് പരിഭ്രാന്തനാകതെ ഇരിക്കാന്‍ ആയിരുന്നു. ബെനിന്‍റെ മലത്തിലൂടെ അത് പുറത്ത് എത്തും എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇത് പരാജയപ്പെട്ടാല്‍ മാത്രം ശസ്ത്രക്രിയ നടത്താം എന്നതായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്.

പിറ്റെ ദിവസം പതിവ് പോലെ ജോലിക്ക് പോകുമ്പോള്‍ റെയില്‍വേ സ്റ്റേഷനിലെ ടോയ്ലറ്റില്‍ നിന്നും തന്‍റെ മലത്തില്‍ നിന്നും ബെനിന് എയര്‍പോഡ് ലഭിച്ചു. ഇത് സൂക്ഷിച്ച ബെന്‍ അത് കഴുകി സൂക്ഷിച്ചു. കുറച്ചു ദിവസത്തിന് ശേഷം അത് ഉപയോഗിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത്. അത് നല്ല രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒപ്പം ഈ ഇയര്‍ബഡിന്‍റെ  41 ശതമാനം ചാര്‍ജും ബാക്കിയുണ്ടായിരുന്നു. ആപ്പിള്‍ ഉത്പന്നത്തിന്‍റെ മാജിക്ക് തന്നെയാണ് ഇത് വെളിവാക്കുന്നത് എന്ന് ബെന്‍ പറയുന്നു.

എന്നാല്‍ ഇത് സംബന്ധിച്ച് ഡോക്ടര്‍മാര്‍ പറയുന്നത് ഇത്, എയര്‍പോഡിന് ചുറ്റും ഉള്ള പ്ലാസ്റ്റിക്ക് പ്ലാസ്റ്റിക്ക് ഷെല്ലാണ് ശരിക്കും ഒരു അന്നനാളത്തിലൂടെ എയര്‍പോഡിന്‍റെ പോക്കിന് സഹായകരമായത്. ലിഥിയം അയോണ്‍ അയോണ്‍ ബാറ്ററിയുള്ള സാധനമായിട്ടും ഈ പ്ലാസ്റ്റിക്ക് ഷെല്ലാണ് ബെന്നിന്‍റെ ജീവന്‍ രക്ഷിച്ചത് എന്നും ഡോക്ടര്‍മാര്‍ പറയുന്നു. ലിഥിയം അയോണ്‍ ബാറ്ററി എങ്ങനെയെങ്കിലും പുറത്ത് എത്തിയിരുന്നെങ്കില്‍ സംഭവം ഗൗരവകരമാകുമായിരുന്നു.

click me!