ഒരു മാറ്റവും ഇല്ല അല്ലെ... പാസ്വേര്‍ഡ് കണ്ട് പറഞ്ഞ് പോകും.!

By Web TeamFirst Published May 2, 2019, 1:00 PM IST
Highlights

ഇപ്പോഴും ലോകത്തുള്ള വലിയൊരു വിഭാഗം ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെയും, തങ്ങളുടെ ഗാഡ്ജറ്റിനും, വിവിധ അക്കൗണ്ടുകള്‍ക്കും ഉള്ള പ്രിയപ്പെട്ട പാസ് വേര്‍ഡ് 123456 ആണെന്നാണ് കണ്ടെത്തല്‍. 

ലണ്ടന്‍: ഹാക്കിംഗ് തടയാനും മറ്റും സൈബര്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പ്രധാന സുരക്ഷ മാര്‍ഗങ്ങളില്‍ ഒന്നാണ് വളരെ കടുപ്പമേറിയ പാസ് വേര്‍ഡുകള്‍ ഉപയോഗിക്കുക എന്നത്. എന്നാല്‍ ലോകത്ത് ഇന്നും ദശലക്ഷക്കണക്കിന് പേര്‍ ഇതിനെ ഗൗരവമാക്കി എടുക്കുന്നില്ലെന്നാണ് പഠനം പറയുന്നത്. യുകെയിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്‍ററിന്‍റെ പഠനമാണ് ഈ വസ്തുത പറയുന്നത്.

ഇപ്പോഴും ലോകത്തുള്ള വലിയൊരു വിഭാഗം ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെയും, തങ്ങളുടെ ഗാഡ്ജറ്റിനും, വിവിധ അക്കൗണ്ടുകള്‍ക്കും ഉള്ള പ്രിയപ്പെട്ട പാസ് വേര്‍ഡ് 123456 ആണെന്നാണ് കണ്ടെത്തല്‍. സര്‍വേയില്‍ സൈബര്‍ സുരക്ഷ വീഴ്ചകള്‍ വഴി ഓണ്‍ലൈനില്‍ പരസ്യമായ പാസ്വേര്‍ഡുകള്‍ പരിശോധിച്ച എന്‍.സി.എസ്.സി പഠന സംഘം. ഇതില്‍ 2കോടി 30 ലക്ഷം പാസ് വേര്‍ഡുകള്‍ 123456 ആണെന്ന് കണ്ടെത്തി. രണ്ടാമത് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരിക്കുന്ന പാസ് വേര്‍ഡ്  123456789 ആണ്.

1111111ആണ് മൂന്നാമത് ഏറ്റവും കൂടുതല്‍പ്പര്‍ ഉപയോഗിച്ചിരിക്കുന്ന പാസ്വേര്‍ഡ്. ഇഷ്ടപ്പെട്ട കായിക ഇനം, ടീം, തന്‍റെ പേരിന്‍റെ ആദ്യ ഭാഗം ഇതൊക്കെ ഇപ്പോഴും ലോകത്തിന് ഇഷ്ടപ്പെട്ട പാസ്വേര്‍ഡ് ആണെന്നാണ് പഠനം പറയുന്നത്.

അതേ സമയം പഠനത്തില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരോട് ചോദിച്ച ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ 42 ശതമാനം പേര്‍ക്ക് ഓണ്‍ലൈന്‍ വഴി തന്‍റെ പണം കവര്‍ച്ച ചെയ്യപ്പെടുമോ എന്ന ആശങ്കയുണ്ടെന്ന് പറയുന്നു. വെറും 15 ശതമാനമാണ് വളരെ ആത്മവിശ്വാസത്തോടെ ഇന്‍റര്‍നെറ്റ് സംവിധാനങ്ങളെ വിശ്വസിക്കുന്നത്.

click me!