
ന്യൂയോര്‍ക്ക്: പ്രശസ്തമായ സോണി വേൾഡ് ഫോട്ടോഗ്രാഫി അവാർഡ് നേടിയ ഫോട്ടോഗ്രാഫര്‍ അവാര്‍ഡ് നിരസിച്ചു. താന്‍ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെയാണ് ചിത്രങ്ങള്‍ ഉണ്ടാക്കിയതെന്ന് തുറന്ന് സമ്മതിച്ചാണ് അവാര്‍ഡ് നിരസിച്ചത്.
ജർമ്മൻ ഫോട്ടോഗ്രാഫറായ ബോറിസ് എൽഡാഗ്‌സെൻ ആണ് അവാര്‍ഡ് നിരസിച്ചത്. സാധാരണ ഫോട്ടോഗ്രാഫി ചിത്രങ്ങളും എഐ സഹായത്തോടെ എടുക്കുന്ന ചിത്രങ്ങളും രണ്ട് വിഭാഗമായി വിലയിരുത്തണം എന്ന ആവശ്യം ഉയര്‍ത്തിയാണ് താന്‍ അവാര്‍ഡ് നിരസിക്കുന്നതെന്ന് ബോറിസ് എൽഡാഗ്‌സെൻ പറഞ്ഞു.
മാർച്ച് 14-ന് നടന്ന ഓപ്പൺ കോമ്പറ്റീഷനിൽ ക്രിയേറ്റീവ് കാറ്റഗറിയില്‍ "ദി ഇലക്ട്രീഷ്യൻ" എന്ന തലക്കെട്ടിൽ എൽഡാഗ്സെൻ സമര്‍പ്പിച്ച ചിത്രങ്ങള്‍ ഒന്നാം സ്ഥാനം നേടി. ബോറിസ് എൽഡാഗ്‌സെന്‍റെ വെബ് സൈറ്റ് അനുസരിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫോട്ടോകളുടെ പ്രൊഡക്ഷന് ഉപയോഗിച്ചുവെന്നും. 20 മുതൽ 40 തവണ വരെ ചിത്രങ്ങള്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വീണ്ടും എഡിറ്റ് ചെയ്യുകയും ചെയ്തുവെന്ന് പറയുന്നുണ്ട്.
താന്‍ മത്സരത്തിന് സമര്‍പ്പിച്ചത് എഐ ചിത്രങ്ങളാണ് എന്നത് സംഘാടകര്‍ക്ക് ആദ്യം അറിയില്ലായിരുന്നുവെന്നാണ് ബോറിസ് എൽഡാഗ്‌സെൻ പറയുന്നത്. 2022 ഡിസംബറില്‍ ഈ ചിത്രങ്ങളില്‍ എഐ എങ്ങനെ ഉപയോഗിച്ചുവെന്ന് പറയാതെയാണ് മത്സരത്തിൽ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ താൻ മത്സരത്തില്‍ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടതായി അറിഞ്ഞു. ഈ സമയത്ത് എഐ ഉപയോഗിച്ച കാര്യം സംഘടകരെ അറിയിച്ചങ്കിലും അവര്‍ കാര്യമാക്കിയില്ല. ക്രിയേറ്റീവ് വിഭാഗത്തില്‍ ഇതെല്ലാം അനുവദിക്കാം എന്ന വാദമാണ് സംഘാടകര്‍ നിരത്തിയത്.
എന്നാല്‍ ഏപ്രില്‍ 13ന് അവാര്‍ഡ് വിതരണ ചടങ്ങില്‍ ബോറിസ് എൽഡാഗ്‌സെൻ അവാര്‍ഡ് നിരസിച്ചു. ഫോട്ടോഗ്രാഫി മത്സരത്തില്‍ എഐ ചിത്രങ്ങളും, ഫോട്ടോഗ്രാഫി ചിത്രങ്ങളും പ്രത്യേകം പരിഗണിക്കേണ്ടതാണെന്നും. ഈ വിഷയത്തില്‍ തുറന്ന ചര്‍ച്ച വേണമെന്നും. ഇത്തരം ചര്‍ച്ചയ്ക്ക് വേണ്ടിയാണ് അവാര്‍ഡ് നിരസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൗമാരക്കാരിയുടെ ശബ്ദം കേൾപ്പിച്ച് പണം തട്ടാന്‍ ശ്രമം ; ചർച്ചയായി എഐ ദുരുപയോഗം.!
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, ഇല്ലെങ്കിൽ പോക്കറ്റ് കീറും; എഐ ക്യാമറകൾ 20 മുതൽ പണി തുടങ്ങും