അതിര്‍ത്തി പ്രദേശങ്ങളില്‍ മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവച്ച് ബംഗ്ലാദേശ്

By Web TeamFirst Published Dec 31, 2019, 6:09 PM IST
Highlights

അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ പരിധിയിലാണ് മൊബൈല്‍ സേവനങ്ങള്‍ തിങ്കളാഴ്ച മുതല്‍ നിര്‍ത്തിവച്ചിരിക്കുന്നത്. സേവന ദാതാക്കളായ ഗ്രാമീണ്‍ഫോണ്‍, ടെലിടോക്, റോബി, ബംഗ്ലാലിങ്ക് എന്നിവയ്ക്ക് ഇതുസംബനദ്ധിച്ച് നിര്‍ദേശം ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി കമ്മീഷന്‍ ഞായറാഴ്ച തന്നെ നല്‍കിയിരുന്നു. 

ധാക്കാ: പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭങ്ങളുടെ സാഹചര്യത്തില്‍ ഇന്ത്യയില്‍ പലയിടത്തും മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കിയികുന്നു. ഇപ്പോള്‍ ഇതാ ബംഗ്ലാദേശിലും മൊബൈല്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചത്. 'നിലവിലെ സാഹചര്യത്തില്‍ സുരക്ഷാ കാരണങ്ങള്‍' പരിഗണിച്ചാണ് നടപടിയെന്നാണ് ഇത് സംബന്ധിച്ച് വരുന്ന റിപ്പോര്‍ട്ട്. ഈ നീക്കം അതിര്‍ത്തി മേഖലയിലെ ഒരു കോടിയോളം മൊബൈല്‍ ഉപഭോക്താക്കളെ ബാധിക്കുമെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ പരിധിയിലാണ് മൊബൈല്‍ സേവനങ്ങള്‍ തിങ്കളാഴ്ച മുതല്‍ നിര്‍ത്തിവച്ചിരിക്കുന്നത്. സേവന ദാതാക്കളായ ഗ്രാമീണ്‍ഫോണ്‍, ടെലിടോക്, റോബി, ബംഗ്ലാലിങ്ക് എന്നിവയ്ക്ക് ഇതുസംബനദ്ധിച്ച് നിര്‍ദേശം ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി കമ്മീഷന്‍ ഞായറാഴ്ച തന്നെ നല്‍കിയിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാണ് നിര്‍ദേശം. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ സുരക്ഷയെ കരുതിയാണ് നടപടിയെന്നും കമ്മീഷന്‍ പറയുന്നു.

സര്‍ക്കാറിന്‍റെ ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത് എന്ന് ബിടിആര്‍സി ചെയര്‍മാന്‍ ജഹറൂള്‍ ഹഖിനെ ഉദ്ധരിച്ച് ബംഗ്ല ടെലിവിഷന്‍ ബിഡി ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ നിരോധനത്തിന്‍റെ ഭാഗമായി 2,000 മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തനം നിര്‍ത്തും എന്നാണ്  ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി കമ്മീഷന്‍ പറയുന്നത്. ബംഗ്ലാദേശിലെ മ്യാന്‍മാറും, ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന 32 ജില്ലകളിലെ ജനങ്ങളെയാണ് ഇത് ബാധിക്കുക. എന്നാല്‍ ബംഗ്ലദേശ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം ബംഗ്ലാ അഭ്യന്തരമന്ത്രി അസാദൂസ്മാന്‍ ഖാന്‍ കമാല്‍, വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മേമന്‍ എന്നിവര്‍ ഇതിനെക്കുറിച്ച് അറി‌ഞ്ഞിട്ടില്ലെന്നാണ് പറയുന്നത്.

അതേ സമയം അസോസിയേഷന്‍ ഓഫ് ബംഗ്ലാദേശ് മൊബൈല്‍ ടെലികോം ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ബംഗ്ലാദേശ്, എന്നാല്‍ സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി തുടങ്ങിയെന്നാണ് അറിയിക്കുന്നത്. എന്നാല്‍ സര്‍ക്കാറിന്‍റെ നിര്‍ദേശത്തില്‍ ഞങ്ങള്‍ക്ക് പരാതികളുണ്ടെന്ന്  എഎംടിഒബി ജനറല്‍ സെക്രട്ടറി ബ്രിഗേഡിയര്‍ എസ്എം ഫര്‍ഹാദ് പ്രതികരിച്ചു. 

click me!