'മനുഷ്യാകാരമുള്ള റോബോട്ടുകൾ എത്തും, മനുഷ്യനേക്കാൾ ചെലവും കുറയും'; ഇനിയുമുണ്ട് ബിൽഗേറ്റ്സിന്റെ പ്രവചനങ്ങൾ!

By Web TeamFirst Published May 26, 2023, 8:48 AM IST
Highlights

ആമസോണും സെർച്ച് എൻജീനും ഔട്ട്ഡേറ്റഡാകും ; പ്രവചനവുമായി ബിൽ ഗേറ്റ്‌സ്

ടെക്നോളജി മേഖല മികച്ച ‘ആർട്ടിഫിഷ്യലി ഇന്റലിജന്റ് ഏജന്റി’ന്റെ നിർമ്മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്‌സ്. ഇതിന്റെ വരവ് ഇന്നത്തെ ഇന്റർനെറ്റ് സെർച്ച് എൻജീനുകളെ തന്നെ ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എഐ ഫോർവേഡ് 2023 സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പുതിയ ടെക്നോളജി  പ്രൊഡക്ടിവിറ്റി മേഖലയേയും ഓൺലൈൻ ഷോപ്പിങ്ങിനെയുമാകും ഏറ്റവും കൂടുതൽ ബാധിക്കുക. ഇന്റർനെറ്റിൽ വരാൻ പോകുന്ന സുപ്രധാന മാറ്റങ്ങൾ പ്രവചിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കൊവിഡിന്റെ വരവിനെ കുറിച്ച് പ്രവചനം നടത്തി മസ്ക് ശ്രദ്ധ നേടിയിരുന്നു. എഐ മത്സരത്തിൽ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആപ്പിൾ, ആമസോൺ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. 

എന്നാലിതിൽ ജയിക്കുക ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്ത ഒരു സ്റ്റാർട്ടപ്പ് കമ്പനിയായിരിക്കും. ഇതിനുള്ള സാധ്യത 50 ശതമാനത്തോളമാണെന്നും ഗേറ്റ്സ് പറഞ്ഞു. ഗേറ്റ്സിന്റെ പ്രസ്താവനയിൽ  ആമസോണോ ഗൂഗിളോ മൈക്രോസോഫ്‌റ്റോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. വരും കാലങ്ങളിൽ എഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന മനുഷ്യാകാരമുള്ള റോബോട്ടുകൾ എത്തുമെന്നും മനുഷ്യന് നൽകുന്ന പ്രതിഫലത്തെക്കാള്‌ കുറച്ചു പണം ഇവയ്ക്കായി ചെലവഴിച്ചാൽ മതിയാകുമെന്നും ​ഗേറ്റ്സ് പറഞ്ഞു. 

നിലവിൽ വിവിധ ആവശ്യങ്ങൾക്കായി വിവിധ വെബ്‌സൈറ്റുകളെയും സേവനങ്ങളെയുമാണ് ഉപയോക്താക്കൾ ആശ്രയിക്കുന്നത്. എന്നാൽ ഓരോരുത്തർക്കും സബ്സ്ക്രൈബ് ചെയ്യാനാകുന്ന വോയിസ് കമാൻഡ് അല്ലെങ്കിൽ ടെക്‌സ്റ്റ് കമാൻഡ് ഉപയോ​ഗിച്ച് ഇടപെടാൻ സഹായിക്കുന്ന പഴ്‌സനൽ ഏജന്റ് എന്ന സങ്കൽപ്പമാണ് തന്റെ മനസിലുള്ളതെന്നും ​അദ്ദേഹം വ്യക്തമാക്കി. ഇത് സൃഷ്ടിക്കപ്പെട്ടാൽ പല വെബ്‌സൈറ്റുകളിലായി ചിതറിക്കിടക്കുന്ന സേവനങ്ങളെ ഒന്നിപ്പിക്കാനാകും. 

Read more: ഹൃദ്രോഗികൾക്ക് ആശ്വാസ വാർത്ത; സൗജന്യ മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി സൌകര്യവുമായി ഒരു ജനറൽ ആശുപത്രി

പഴ്സനൽ ഏജന്റ് എന്ന സങ്കൽപ്പം മികച്ച രീതിയിൽ അവതരിപ്പിക്കാനാകുന്നവർക്കായിരിക്കും വിജയമെന്നും അദ്ദേഹം പറയുന്നു. ലിങ്ക്ഡ്ഇൻ കമ്പനിയുടെ സ്ഥാപകരിലൊരാളായ റീഡ് ഹോഫ്മാന്റെ ഇൻഫ്ലെക്‌ഷനെ (Inflection) പ്രകീർത്തിക്കാനും ​ഗേറ്റ്സ് മറന്നില്ല. എഐ മത്സരത്തിലേക്ക് ഇറങ്ങിയ മൈക്രോസോഫ്റ്റിനെതിരെ പ്രതികരണവുമായി  എകോ (Eko)  എത്തിയിട്ടുണ്ട്.

click me!