ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകള്‍; 14 പൈസയ്ക്ക് 1 ജിബി ഡേറ്റയുമായി ബിഎസ്എന്‍എല്‍

By Web TeamFirst Published Oct 11, 2020, 5:55 PM IST
Highlights

കൂടാതെ, ബി‌എസ്‌എൻ‌എൽ ഇതര നെറ്റ്‌വർക്കിലേക്ക് ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത കോളിങ് സൗകര്യങ്ങളും ഉപയോഗിക്കാൻ കഴിയും. 

പുതുതായി ആരംഭിച്ച ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകളിൽ 449 രൂപ, 799 രൂപ, 999 രൂപ, 1,499 രൂപ എന്നിങ്ങനെയുള്ള പ്ലാനുകൾ ഉൾപ്പെടുന്നു.  449 രൂപയുടെ ‘ഫൈബർ ബേസിക്’ പ്ലാനിൽ 30 എംബിപിഎസ് വേഗത്തിൽ ഉപയോക്താവിന് 3300 ജിബി ഡേറ്റ ഉൾപ്പടെയുള്ള നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, എഫ്‌യുപി പരിധി തീർന്നുകഴിഞ്ഞാൽ വേഗം 2 എം‌ബി‌പി‌എസിലേക്ക് പോകും. 

കൂടാതെ, ബി‌എസ്‌എൻ‌എൽ ഇതര നെറ്റ്‌വർക്കിലേക്ക് ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത കോളിങ് സൗകര്യങ്ങളും ഉപയോഗിക്കാൻ കഴിയും. ആൻഡമാൻ നിക്കോബാർ സർക്കിൾ ഒഴികെയുള്ള എല്ലാ സർക്കിളുകളിലും ഫൈബർ ബേസിക് പ്ലാൻ ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് ഇപ്പോള്‍ പ്ലാൻ പ്രഭല്യത്തില്‍ വന്നിരിക്കുന്നത്.

799 രൂപയുടെ ‘ഫൈബർ വാല്യു’ ബ്രോഡ്‌ബാൻഡ് പ്ലാനിൽ 100 എംബിപിഎസ് വേഗത്തിൽ 3.3 ടിബി അല്ലെങ്കിൽ 3300 ജിബി ഡേറ്റ വാഗ്ദാനം ചെയ്യുന്നു. ലാൻഡ്‌ലൈൻ സൗകര്യങ്ങവും ഫ്രീയായി ഉപയോഗിക്കാം. എഫ്‌യുപി പരിധിയിലെത്തിക്കഴിഞ്ഞാൽ വേഗം 2 എം‌ബി‌പി‌എസിലേക്ക് പോകും.

മൂന്നാമത്തെ 999 രൂപ പ്ലാൻ ‘ഫൈബർ പ്രീമിയം’ പ്ലാനിൽ 3300 ജിബി ഡേറ്റ വരെ 200 എംബിപിഎസ് വേഗത്തിൽ ഉപയോഗിക്കാം. എഫ്‌യ‌ുപിക്ക് ശേഷമുള്ള വേഗം 2 എംബിപിഎസ് ആയി പരിമിതപ്പെടുത്തും. ഈ പ്ലാനിനൊപ്പവും പരിധിയില്ലാത്ത വോയ്‌സ് കോളിങ് സൗകര്യങ്ങൾ ലഭിക്കും. 

1,499 രൂപയുടെ ‘ബി‌എസ്‌എൻ‌എൽ ഫൈബർ അൾട്രാ ബ്രോഡ്‌ബാൻഡ് പ്ലാൻ’ ന്റെ വേഗം 300 എം‌ബി‌പി‌എസ് ആണ്. ഒരു മാസത്തേക്ക് 4000 ജിബി ഡേറ്റയാണ് നൽകുന്നത്. ബി‌എസ്‌എൻ‌എൽ ഫൈബർ പ്രീമിയം, ഫൈബർ അൾട്രാ പ്ലാനുകളും ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം അംഗത്വം വാഗ്ദാനം ചെയ്യുന്നുണ്ട് ബിഎസ്എന്‍എല്‍. 
 

click me!