ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; ചെറിയ ചിലവില്‍ ഈ ഓഫര്‍ നേടാം

Web Desk   | Asianet News
Published : Jul 10, 2021, 08:46 AM IST
ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; ചെറിയ ചിലവില്‍ ഈ ഓഫര്‍ നേടാം

Synopsis

 റീചാര്‍ജ് കൂപ്പണ്‍ 10 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു, ഒപ്പം പരിധിയില്ലാത്ത കോളുകളും, കൂടാതെ 45 ദിവസത്തെ വാലിഡിറ്റിയുമുണ്ട്. 

ബിഎസ്എന്‍എല്‍ 45 രൂപയ്ക്ക് പുതിയ റീചാര്‍ജ് കൂപ്പണ്‍ അവതരിപ്പിച്ചു. ഇത് ഒരു പ്രത്യേക വൗച്ചര്‍ ആണ്. ആദ്യത്തെ റീചാര്‍ജ് കൂപ്പണ്‍ 10 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു, ഒപ്പം പരിധിയില്ലാത്ത കോളുകളും, കൂടാതെ 45 ദിവസത്തെ വാലിഡിറ്റിയുമുണ്ട്. 45 ദിവസത്തെ പ്ലാനിനു ശേഷം ഉപയോക്താക്കളെ മറ്റേതെങ്കിലും പ്ലാനിലേക്ക് മൈഗ്രേറ്റ് ചെയ്യാന്‍ അനുവദിക്കും. പ്ലാന്‍ വൗച്ചര്‍ 100 എസ്എംഎസും നല്‍കുന്നു. ആദ്യത്തെ റീചാര്‍ജ് കൂപ്പണ്‍ 2021 ഓഗസ്റ്റ് 6 വരെ പ്രമോഷണല്‍ അടിസ്ഥാനത്തില്‍ അവതരിപ്പിച്ചു. ബിഎസ്എന്‍എല്‍ സൗജന്യ സിം പ്ലാനും ജൂലൈ 31 വരെ സജീവമാണ്, മാത്രമല്ല ഈ പ്ലാന്‍ ഉപയോഗിച്ച് അത് നേടാനും കഴിയും.

ബിഎസ്എന്‍എല്ലില്‍ അടുത്തിടെ 249 രൂപ പ്രീപെയ്ഡ് പ്ലാന്‍ റെഗുലറൈസ് ചെയ്തു, അത് 60 ദിവസത്തെ വാലിഡിറ്റിയുള്ളതാണ്. പ്രീപെയ്ഡ് കൂപ്പണ്‍ ഉപയോക്താക്കള്‍ക്ക് എഫ്‌യുപി പരിധികളില്ലാതെ ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇത് പ്രതിദിനം 2 ജിബി പരിധിയില്ലാത്ത ഡാറ്റ നല്‍കുന്നു, അതിനുശേഷം വേഗത 40 കെബിപിഎസായി കുറയ്ക്കുന്നു. ഇത് പ്രതിദിനം 100 സൗജന്യ എസ്എംഎസ് നല്‍കുന്നു. ഈ പ്ലാനുകളിലുള്ള സൗജന്യങ്ങള്‍ 60 ദിവസത്തേക്ക് ലഭ്യമാണ്. 

PREV
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ