ബിഎസ്എന്‍എല്ലില്‍ നിന്നും എസ്എംഎസ് അയക്കൂ, നേടൂ ക്യാഷ് ബാക്ക് ഓഫര്‍!

By Web TeamFirst Published Nov 23, 2019, 2:39 PM IST
Highlights

ബിഎസ്എന്‍എല്‍ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നതിന്, 'ആക്റ്റ് 6 പൈസ' എന്ന് ടൈപ്പ് ചെയ്ത് 9478053334 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുക. ഓരോ എസ്എംഎസിനൊപ്പം നിങ്ങള്‍ക്ക് ആറ് പൈസയുടെ ക്യാഷ്ബാക്ക് ലഭിക്കാന്‍ തുടങ്ങും.

മറ്റു മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ സേവനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഉപയോക്താക്കളെ കൂടെ നിര്‍ത്താന്‍ ബിഎസ്എന്‍എല്‍ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നു. വരിക്കാര്‍ വിളിക്കുന്ന ഓരോ അഞ്ച് മിനിറ്റിനും 6 പൈസ വീതം ക്യാഷ്ബാക്ക് കമ്പനി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇത് എസ്എംഎസുകള്‍ക്കും വാഗ്ദാനം ചെയ്യുന്നു. ബിഎസ്എന്‍എല്‍ ഫോണ്‍ നമ്പറില്‍ നിന്നും നിങ്ങള്‍ അയയ്ക്കുന്ന ഓരോ എസ്എംഎസിനും കമ്പനി 6 പൈസയാണ് ക്യാഷ്ബാക്ക് ഓഫര്‍ ആയി പ്രഖ്യാപിച്ചിരിക്കുന്നത്. 

ബിഎസ്എന്‍എല്‍ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നതിന്, 'ആക്റ്റ് 6 പൈസ' എന്ന് ടൈപ്പ് ചെയ്ത് 9478053334 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുക. ഓരോ എസ്എംഎസിനൊപ്പം നിങ്ങള്‍ക്ക് ആറ് പൈസയുടെ ക്യാഷ്ബാക്ക് ലഭിക്കാന്‍ തുടങ്ങും. ഈ ഓഫര്‍ ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ്, ഫൈബര്‍ എന്നിവയ്ക്കായി 2019 ഡിസംബര്‍ 31 വരെ ലഭ്യമാണ്.

സബ്‌സ്‌ക്രൈബര്‍മാര്‍ വിളിക്കുന്ന ഓരോ അഞ്ച് മിനിറ്റിനും 6 പൈസ നല്‍കുന്ന ഓഫറിനു വന്‍ പിന്തുണയാണ് ലഭിച്ചത്. ബിഎസ്എന്‍എല്ലിന്റെ വയര്‍ലൈന്‍, ബ്രോഡ്ബാന്‍ഡ്, എഫ്ടിടിഎച്ച് ഉപഭോക്താക്കള്‍ക്കും ഓഫര്‍ ബാധകമാണ്. പണം വരിക്കാരന് ക്യാഷ്ബാക്ക് രൂപത്തില്‍ ക്രെഡിറ്റ് ചെയ്യപ്പെടും.

ഇതിനു പുറമേ, മുംബൈയിലും ദില്ലിയിലും ബിഎസ്എന്‍എല്‍ സൗജന്യ കോളുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എംടിഎന്‍എല്‍ നമ്പറിലേക്ക് സൗജന്യ കോള്‍ സൗകര്യമുള്ള മൂന്ന് പ്ലാനുകളാണ് ബിഎസ്എന്‍എല്ലിനുള്ളത്. ഇവ 429 രൂപ, 485 രൂപ, 666 രൂപ എന്നിങ്ങനെയാണ്. എംടിഎന്‍എല്‍ ഉള്‍പ്പെടെ എല്ലാ നെറ്റ്‌വര്‍ക്കുകളിലും സൗജന്യ കോള്‍ ആനുകൂല്യങ്ങളും 81 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റയും 429 രൂപ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. 485 രൂപ പ്ലാന്‍ 90 ദിവസത്തേക്ക് സൗജന്യ കോളുകളും 1.5 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. 666 രൂപ പ്ലാനില്‍ 485 രൂപയുടെ സൗജന്യ കോളിംഗും അതേ ഡാറ്റാ ആനുകൂല്യങ്ങളും 122 ദിവസത്തെ വാലിഡിറ്റിയോടെ വാഗ്ദാനം ചെയ്യുന്നു.

ബിഎസ്എന്‍എല്‍-എംടിഎന്‍എല്‍ ലയനത്തിന് സര്‍ക്കാര്‍ നീക്കം നടത്തുന്നതിന്റെ സൂചനയായി വേണം ഇതു കാണാന്‍. കടക്കെണിയിലായ കമ്പനികളാണ് എംടിഎന്‍എല്‍, ബിഎസ്എന്‍എല്‍ എന്നിവ. ഈ പുനരുജ്ജീവന പദ്ധതിയില്‍ 29,937 കോടി രൂപ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. 38,000 കോടി രൂപയുടെ രണ്ട് ആസ്തികളും സംയോജിപ്പിച്ച് ധനസമ്പാദനം നടത്താനാണ് നീക്കം.

click me!