കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചത് 24,000 തവണ; 71-കാരനെ പൊലീസ് പൊക്കി

By Web TeamFirst Published Dec 8, 2019, 9:00 AM IST
Highlights

കസ്റ്റമര്‍കെയറില്‍ ലഭിക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ച് സംശയം ചോദിക്കുക, ജീവനക്കാരെ അപമാനിച്ച് സംസാരിക്കുക തുടങ്ങിയവയായിരുന്നു ഇയാളുടെ പ്രധാന പണി.

ടോക്കിയോ: കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചത് 24,000 തവണ വിളിച്ച 71-കാരന്‍ പൊലീസ് കസ്റ്റഡിയിലായി. ജപ്പാനിലാണ് സംഭവം. അകിതോഷി അകാമോട്ടോ എന്ന 71കാരനാണ് രണ്ടുവര്‍ഷത്തിനിടെ പരാതി പറയാനായി കസ്റ്റമര്‍ കെയറിലേക്ക് 24,000 തവണ വിളിച്ചതോടെ പൊലീസ് പൊക്കിയത്.

 കസ്റ്റമര്‍കെയറില്‍ ലഭിക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ച് സംശയം ചോദിക്കുക, ജീവനക്കാരെ അപമാനിച്ച് സംസാരിക്കുക തുടങ്ങിയവയായിരുന്നു ഇയാളുടെ പ്രധാന പണി. ചിലപ്പോള്‍ കസ്റ്റമര്‍ കെയറില്‍ കോള്‍ സ്വീകരിക്കുമ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യും.

ജോലി ചെയ്യാന്‍ തടസം നില്‍ക്കുന്നു എന്ന് കാട്ടിയാണ് അകിതോഷിക്കെതിരെ കമ്പനി പരാതി നല്‍കിയത്. അവസാന എട്ടു ദിവസങ്ങള്‍ക്കിടെ നൂറിലധികം തവണ ഇയാള്‍ ഫോണ്‍ചെയ്തതോടെ സഹികെട്ട ജീവനക്കാര്‍ മേലധികാരികളെ അറിയിച്ചു. അവര്‍ പൊലീസിനെയും. സേവനം മോശമാണെന്നും കമ്പനി പ്രതിനിധി നേരില്‍ കണ്ട് മാപ്പുപറയണം എന്നുമായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. 

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടോ എന്ന സംശയമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
 

click me!