എക്‌സ് പോസ്റ്റിന്റെ പേരിൽ തൊഴിലുടമ അന്യായമായി പെരുമാറിയോ? അറിയിക്കണം, നിയമനടപടികൾക്ക് സഹായം നല്‍കുമെന്ന് മസ്ക്

By Web TeamFirst Published Aug 7, 2023, 11:04 AM IST
Highlights

റീബ്രാന്‍ഡ് ചെയ്തതിന് പിന്നാലെ പ്ലാറ്റ്‌ഫോമില്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ടെന്ന് മസ്‌ക് പറഞ്ഞിരുന്നു. 

എക്‌സ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ തൊഴിലുടമകളില്‍ നിന്ന് അന്യായമായ പെരുമാറ്റം നേരിടേണ്ടി വന്നാല്‍ നിയമ നടപടികള്‍ക്കുള്ള സാമ്പത്തിക സഹായം നല്‍കുമെന്ന് എക്‌സ് മേധാവി എലോണ്‍ മസ്‌ക്. എന്തെങ്കിലും പോസ്റ്റു ചെയ്യുന്നതിനോ പോസ്റ്റ് ലൈക്ക് ചെയ്യുന്നതിനോ തൊഴിലുടമകളില്‍ നിന്ന് അന്യായമായ പെരുമാറ്റം അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് ഉപയോക്താക്കളോട് ലോണ്‍ മസ്‌ക് ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക സഹായത്തിന് പരിധിയില്ലെന്നും മസ്‌ക് അറിയിച്ചു. 

ട്വിറ്ററിന്റെ പേര് റീബ്രാന്‍ഡ് ചെയ്തതിന് പിന്നാലെ പ്ലാറ്റ്‌ഫോമില്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ടെന്ന് കഴിഞ്ഞ ദിവസം മസ്‌ക് വെളിപ്പെടുത്തിയിരുന്നു. 54.15 കോടിയിലേറെ ഉപഭോക്താക്കളെ എക്സിന് ലഭിച്ചുവെന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തിരിക്കുന്ന ഗ്രാഫിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കമ്പനിയുടെ പേരിലെ മാറ്റവും ലോഗോയും വിവാദത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് ഇത്. കഴിഞ്ഞ ദിവസമാണ് ട്വിറ്ററിനെ പുതിയ രൂപത്തില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അവതരിപ്പിച്ചത്. എക്‌സ് എന്ന പേരിലും അതെ അക്ഷരത്തിന്റെ ലോഗോയിലുമാണ് ആപ്പ് ഇപ്പോള്‍ ലഭ്യമാകുന്നത്.

പേര് മാറ്റിയതിന് പിന്നാലെ ആപ്പില്‍ വമ്പന്‍ മാറ്റങ്ങളും മസ്‌ക് വരുത്തിയിരുന്നു. ആന്‍ഡ്രോയിഡിന് വേണ്ടിയുള്ള എക്‌സിന്റെ പുതിയ ബീറ്റാ പതിപ്പില്‍ ഉപയോക്താക്കള്‍ കാലങ്ങളായി ഉപയോഗിച്ചുവരുന്ന പ്രധാനപ്പെട്ട ഫീച്ചറുകളുടെ പേരുകള്‍ മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. നേരത്തെ ഷെയര്‍ കാര്യങ്ങള്‍ ട്വീറ്റുകള്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇനി മുതല്‍ അവ പോസ്റ്റുകള്‍ എന്ന പേരിലാകും അറിയപ്പെടുന്നത്. റീട്വീറ്റുകള്‍ റീപോസ്റ്റുകളായും മാറും. അതിന്റെ ഭാഗമായി 'എക്‌സ്' വെബ്‌സൈറ്റില്‍ നിന്നും ആപ്പിളില്‍ നിന്നും 'ട്വീറ്റ് ബട്ടണ്‍' മാറ്റി അവിടെ 'പോസ്റ്റ്' എന്ന് ചേര്‍ത്തിരിക്കുകയാണ് ഇപ്പോള്‍. മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം കഴിഞ്ഞ മാസമാണ് എക്‌സ് എന്ന് പുനര്‍നാമകരണം ചെയ്തത്.

  രാഹുൽ വീണ്ടും എംപി, ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു; ഇന്ന് പാർലമെന്റിലേക്ക് എത്തിയേക്കും
 

click me!