ഓസ്ട്രേലിയയെ 'അണ്‍ഫ്രണ്ട്' ചെയ്ത് ഫേസ്ബുക്ക്; നാടകീയ നീക്കം ഇങ്ങനെ

By Web TeamFirst Published Feb 19, 2021, 4:25 PM IST
Highlights

ഔദ്യോഗിക ആരോഗ്യ പേജുകള്‍, അടിയന്തര സുരക്ഷാ മുന്നറിയിപ്പുകള്‍, എന്നിവയെല്ലാം സൈറ്റില്‍ നിന്ന് വാര്‍ത്തകള്‍ക്കൊപ്പം നീക്കം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി. ഇതോടെ, ന്യൂസ് മേക്കേഴ്‌സ്, രാഷ്ട്രീയക്കാര്‍, മനുഷ്യാവകാശ അഭിഭാഷകര്‍ എന്നിവര്‍ ഫേസ്ബുക്കിന്റെ ഈ നീക്കത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. 

ഇത് കൊലച്ചതിയാണെന്ന് ഓസ്‌ട്രേലിയന്‍ ഉപയോക്താക്കള്‍ ഫേസ്ബുക്കിനോട് പറഞ്ഞെങ്കിലും അവരത് കേട്ടമട്ടില്ല. കാരണം, ഉള്ളടക്കത്തിന് പണം നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരുമായുള്ള തര്‍ക്കം ഇപ്പോള്‍ വലിയ വഴിത്തിരിവില്‍ എത്തിയിരിക്കുന്നു. എല്ലാ മാധ്യമ ഉള്ളടക്കങ്ങളെ ഫേസ്ബുക്ക് ഇന്നലെ മുതല്‍ തടഞ്ഞതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഓസീസ് ഉപയോക്താക്കളുടെ ഫേസ്ബുക്ക് പേജുകളില്‍ വാര്‍ത്താ ഫീഡുകള്‍ അപ്രത്യക്ഷമായി.

ഔദ്യോഗിക ആരോഗ്യ പേജുകള്‍, അടിയന്തര സുരക്ഷാ മുന്നറിയിപ്പുകള്‍, എന്നിവയെല്ലാം സൈറ്റില്‍ നിന്ന് വാര്‍ത്തകള്‍ക്കൊപ്പം നീക്കം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി. ഇതോടെ, ന്യൂസ് മേക്കേഴ്‌സ്, രാഷ്ട്രീയക്കാര്‍, മനുഷ്യാവകാശ അഭിഭാഷകര്‍ എന്നിവര്‍ ഫേസ്ബുക്കിന്റെ ഈ നീക്കത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. 'ഓസ്‌ട്രേലിയയെ അണ്‍ഫ്രണ്ട് ചെയ്തു കൊണ്ടുള്ള ഫേസ്ബുക്കിന്റെ നടപടികള്‍, ആരോഗ്യ, അടിയന്തിര സേവനങ്ങളെക്കുറിച്ചുള്ള അവശ്യ വിവര സേവനങ്ങള്‍ വെട്ടിക്കുറച്ചത് നിരാശാജനകമാണ്,' പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ എഴുതി. നിയമങ്ങള്‍ക്കെതിരായ പ്രചാരണത്തിനായി വര്‍ഷങ്ങളായി ഒരുമിച്ച് ചേര്‍ന്നതിന് ശേഷം ആല്‍ഫബെറ്റ് ഇങ്കിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിളില്‍ നിന്നുള്ള പിളര്‍പ്പിനെ ഫേസ്ബുക്കും ഇപ്പോള്‍ പിന്തുണയ്ക്കുന്നു. ഓസ്‌ട്രേലിയയിലെ സേവനങ്ങള്‍ റദ്ദാക്കുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയിരുന്നു.

സെര്‍ച്ച് എഞ്ചിന്റെ ന്യൂസ് ഷോകേസ് അക്കൗണ്ടിനായി ഉള്ളടക്കം നല്‍കിയതിന് പകരമായി ഗൂഗിളില്‍ നിന്ന് 'സുപ്രധാന പേയ്‌മെന്റുകള്‍' റൂപര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പറേഷനു ലഭിച്ചുവെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഫേസ്ബുക്ക് തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഗൂഗിള്‍ വ്യാഴാഴ്ച വിസമ്മതിച്ചു. ഓസ്‌ട്രേലിയന്‍ നിയമം പ്രകാരം ഫേസ്ബുക്കിനും ഗൂഗിളിനും വാര്‍ത്താ ഔട്ട്‌ലെറ്റുകളുമായി വാണിജ്യ ഇടപാടുകളില്‍ ഏര്‍പ്പെട്ടാല്‍ നികുതി നല്‍കണമെന്ന് ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ നിര്‍ബന്ധിത വ്യവഹാരത്തിന് വിധേയരാകണം.

ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ലമെന്റ് പാസാക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ നിയമം ശരിയായ രീതിയിലുള്ളതല്ലെന്നാണ് ഫേസുബുക്ക് പറയുന്നത്. വെബ്‌സൈറ്റില്‍ കാണുന്നതിന്റെ വെറും 4% മാത്രമാണ് വാര്‍ത്തയെന്ന് ഫേസ്ബുക്ക് പറഞ്ഞു, എന്നാല്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് ന്യൂസ് ഡെലിവറിയില്‍ ഫേസ്ബുക്കിന്റെ പങ്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2020 ലെ കാന്‍ബെറ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ 21% ഓസ്‌ട്രേലിയക്കാര്‍ സോഷ്യല്‍ മീഡിയയെ തങ്ങളുടെ പ്രാഥമിക വാര്‍ത്താ ഉറവിടമായി ഉപയോഗിക്കുന്നു, മുന്‍വര്‍ഷത്തേക്കാള്‍ 3% വര്‍ധന. 39% ജനസംഖ്യ ഫേസ്ബുക്ക് ഉപയോഗിക്കുന്നു. ഓസ്‌ട്രേലിയന്‍ വാര്‍ത്താ വീഡിയോ ഉള്ളടക്കത്തിന്റെ 29% ഫേസ്ബുക്കിലാണ് ഉപയോഗിക്കുന്നതെന്ന് ഇതേ പഠനം പറയുന്നു.

click me!