Latest Videos

അടിമുടി മാറ്റം: പുതിയ മുഖവുമായി 'സൈന്‍ ഇന്‍ വിത്ത് ഗൂഗിള്‍'

By Web TeamFirst Published Feb 14, 2024, 10:07 AM IST
Highlights

സൈന്‍ ഇന്‍ വിത്ത് ഗൂഗിളിന് പരിഷ്‌കരിച്ച മെനുവും ആധുനിക രൂപവും നല്‍കുമെന്നാണ് കമ്പനി പറയുന്നത്.

'സൈന്‍ ഇന്‍ വിത്ത് ഗൂഗിളി'ല്‍ അടിമുടി പരിഷ്‌കാരം നടത്തുകയാണ് ഗൂഗിളെന്ന് റിപ്പോര്‍ട്ടുകള്‍. തേര്‍ഡ് പാര്‍ട്ടി ആപ്പുകളില്‍ വേഗത്തില്‍ ലോഗിന്‍ ചെയ്യാനും സൈന്‍ അപ്പ് ചെയ്യാനുമായി ഗൂഗിള്‍ ഒരുക്കുന്ന സേവനമാണ് ഇത്. ഇതിനെയാണ് ഗൂഗിള്‍ അടിമുടി പരിഷ്‌കരിക്കുന്നത്. 

'സൈന്‍ ഇന്‍ വിത്ത് ഗൂഗിളി'ന് പരിഷ്‌കരിച്ച മെനുവും ആധുനിക രൂപവും നല്‍കുമെന്നാണ് കമ്പനി പറയുന്നത്. 'സൈന്‍ ഇന്‍ വിത്ത് ഗൂഗിള്‍' ഫീച്ചര്‍ ഉപയോഗിച്ച് ഒരു വെബ്സൈറ്റിലോ ആപ്പിലോ പുതിയ അക്കൗണ്ട് നിര്‍മിക്കുന്നതിനായി വേണ്ടി വരുന്ന സമയം ലാഭിക്കാനാകുമെന്ന ഗുണമുണ്ട്. കൂടാതെ സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ഗൂഗിള്‍ ഉപയോഗിച്ച് എവിടെയും സൈന്‍ അപ്പ് ചെയ്യാനാകും. ഇതിനായി ഗൂഗിളില്‍ നല്‍കിയിരിക്കുന്ന പേരും ഇമെയില്‍ അഡ്രസും മറ്റ് വിവരങ്ങളും ഉപയോഗിക്കാനാകും. 

നിലവില്‍ സിമ്പിള്‍ ലേ ഔട്ടാണ് സേവനത്തിന്റെ ബാനറിന് നല്‍കിയിരിക്കുന്നത്. ഇത് തുടര്‍ന്നിട്ട് വര്‍ഷങ്ങളായി. പൂര്‍ണമായും കാഴ്ചയില്‍ പുതുമ നല്‍കുന്ന തരത്തിലാണ് ബാനറിന്റെ രൂപകല്‍പന. ഗൂഗിളിന്റെ മെറ്റീരിയല്‍ യു ഡിസൈന്‍ ലാഗ്വേജ് ബേസ് ചെയ്താണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. കൂടാതെ പാസ് കീ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനുള്ള സൗകര്യവും ഗൂഗിള്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ഒടിപിയും ആപ്പ് അധിഷ്ഠിത ഒതന്റിക്കേഷനും ഉപയോഗിക്കേണ്ടി വരില്ലെന്ന മെച്ചവുമുണ്ട്. ഗൂഗിള്‍ മാത്രമല്ല, ആപ്പിളും സൈന്‍ ഇന്‍ വിത്ത് ആപ്പിള്‍ സേവനം ഒരുക്കുകയാണ്. ഇതില്‍ ആപ്പിള്‍ ഐഡി ഉപയോഗിച്ച് സൈന്‍ അപ്പ് ചെയ്യുകയോ ലോഗിന്‍ ചെയ്യുകയോ ചെയ്യാം. പാസ് വേഡ്, ടച്ച് ഐഡി, ഫേസ് ഐഡി എന്നിവ നല്‍കി ഓരോ തവണയും വെരിഫൈ ചെയ്യാന്‍ മറക്കരുതെന്ന് മാത്രം.

'ഞെട്ടിക്കുന്ന കാഴ്ച': വയലില്‍ കെട്ടിയിട്ട പശുവിനെ ക്രൂരമായി കൊന്ന നിലയില്‍ കണ്ടെത്തി 
 

tags
click me!