ഒരു ട്രില്ലണ്‍ ഡോളര്‍ മൂല്യം നേടി ഗൂഗിളിന്‍റെ മാതൃ കമ്പനി ആല്‍ഫബെറ്റ്

By Web TeamFirst Published Jan 19, 2020, 11:46 AM IST
Highlights

ഗൂഗിള്‍, ആന്‍ഡ്രോയ്ഡ്, യൂട്യൂബ് തുടങ്ങിയ നിരവധി പ്രോഡക്ടുകള്‍ ഇപ്പോള്‍ ആല്‍ഫബെറ്റിന്‍റെ കീഴിലാണ്. ഗൂഗിള്‍ തന്നെയാണ് ആല്‍ഫബെറ്റ് പ്രോഡക്ടുകളില്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നത്

ന്യൂയോര്‍ക്ക്: ഒരു ട്രില്ലണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനികളുടെ പട്ടികയിലേക്ക് ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റ്. ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചെയുടെ കീഴിലാണ് ഈ നേട്ടം ലോകത്തിലെ ഏറ്റവും വലിയ ഇന്‍റര്‍നെറ്റ് കമ്പനി ഈ നേട്ടം കൈവരിച്ചത്. ഒരു ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള ലോകത്തിലെ നാലാമത്തെ ടെക് കമ്പനിയാണ് ഇതോടെ ആല്‍ഫബെറ്റ്. ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍  എന്നിവരാണ് ലിസ്റ്റിലെ മറ്റ് കമ്പനികള്‍.

ഗൂഗിള്‍, ആന്‍ഡ്രോയ്ഡ്, യൂട്യൂബ് തുടങ്ങിയ നിരവധി പ്രോഡക്ടുകള്‍ ഇപ്പോള്‍ ആല്‍ഫബെറ്റിന്‍റെ കീഴിലാണ്. ഗൂഗിള്‍ തന്നെയാണ് ആല്‍ഫബെറ്റ് പ്രോഡക്ടുകളില്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നത്. 2018 ആദ്യത്തിലാണ് ആപ്പിള്‍ ഒരു ലക്ഷം കോടി അമേരിക്കന്‍ ഡോളര്‍ മൂല്യം എന്ന നേട്ടം കൈവരിച്ചത്. പിന്നാലെ മൈക്രോസോഫ്റ്റും, ആമസോണും ഈ നേട്ടം കൈവരിച്ചു.

Read More: നിങ്ങളുടെ ഗൂഗിള്‍ സെര്‍ച്ച് ഈ രീതിയിലോ?; എങ്കില്‍ വലിയ അപകടമാണ്.!

പുതിയ വാര്‍ത്തയോടെ ആല്‍ഫബെറ്റ് ഓഹരികളില്‍ വര്‍ദ്ധനവ് വന്നിട്ടുണ്ട്. 4 ശതമാനം വര്‍ദ്ധനവാണ് നേടിയിരിക്കുന്നത്. ആല്‍ഫബെറ്റ് ഓഹരിവില 1,467 ഡോളര്‍ എങ്കിലും ആയേക്കും എന്നാണ് വിപണിയിലെ പ്രവചനം. അതേ സമയം ആന്‍ഡ്രോയ്ഡ്  അടക്കമുള്ള ഗൂഗിളിന്‍റെ ഉത്പന്നങ്ങളുടെ സ്ഥിരതയാര്‍ന്ന പ്രവര്‍ത്തനമാണ് ഗൂഗിള്‍ മാതൃകമ്പനിക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതിന് പിന്നില്‍ എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്.

click me!